പുതിയ സെലേറിയോ മലപ്പുറം എഎം മോട്ടോർസിൽ ലോഞ്ച് ചെയ്തു
4.99 ലക്ഷം മുതൽ 6.13 ലക്ഷം വരെയാണ് ഈ ഹാച്ച്ബാക്ക് കാറിന്‍റെ വില
2021 മോഡൽ സെലേറിയോ ( 2021 maruti suzuki celerio ) മാരുതി സുസുക്കിയുടെ പ്ലാറ്റിനം ഡീലറായ എഎം മോട്ടോർസിൽ ( AM motors ) ലോഞ്ച് ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, എഎം മോട്ടോർസ് സിഇഒ നിഹാസ് കെ.എം, മാനേജിങ് പാർട്ണർ മുഹമ്മദ് ഇക്ബാൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേന്ദ്രൻ, ജനറൽ മാനേജർ ദീപക് രവീന്ദ്രൻ എന്നിവർ എഎം മോട്ടോർസിൻെറ മലപ്പുറം അരീന ഷോറൂമിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
2014 ഓട്ടോ എക്സ്പോയിലായിരുന്നു ( auto expo ) സെലേറിയോ ആദ്യമായി ഇന്ത്യക്കാർക്ക് മുന്നിൽ പ്രത്യക്ഷമായത്. അതിന് ശേഷം കാറിൻെറ രണ്ടാം ജനറേഷനാണു ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അകത്തും പുറത്തും ഒരുപാട് മാറ്റങ്ങളുമായാണ് സെലേറിയോയുടെ 2021 പതിപ്പ് വിപണിയിലെത്തിയിട്ടുള്ളത്. കാഴ്ചയിൽ, ജനറേഷനിലെ മാറ്റം എന്നതിലുപരി പുതുമോഡലിൻെറ പ്രതീതിയാണ് നൽകുന്നത്.
നാല് വേരിയൻറുകളിലായാണ് പുതിയ സെലേറിയോ എത്തിയിട്ടുള്ളത് – Lxi, Vxi, Zxi, Vxi AMT. ആറ് നിറവകഭേദങ്ങളും പുതിയ ‘സെലെറിയോ’യ്ക്കുണ്ട് – Speedy Blue , Glistening grey, Artic white, Silky silver, Solid fire red, Caffeine brown. 4.99 ലക്ഷം മുതൽ 6.13 ലക്ഷം വരെയാണ് ഈ ഹാച്ച്ബാക്ക് കാറിന്‍റെ വില.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്നായിരിക്കും 26.68 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന 2021 maruti suzuki celerio ഇനി അറിയപ്പെടുക. 1 ലിറ്റർ പെട്രോൾ എൻജിൻ ആണ് പുതിയ ജനറേഷൻ സെലേറിയോയുടെ ഹൃദയം. 66 bhp വരെ കരുത്തും 89 ന്യൂട്ടൻ മീറ്റർ വരെ ടോർക്കും ഈ എൻജിന് ഉൽപാദിപ്പിക്കാനാവും. Hertect എന്ന പ്ലാറ്റ്ഫോമിലാണ് പുതിയ സെലേറിയോ നിർമ്മിച്ചിട്ടുള്ളത്.
ഔദ്യോഗികമായി കാറിൻെറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ മുടക്കി ബുക്ക് ചെയ്യാം. എഎം മോട്ടോർസിൻെറ എല്ലാ ബ്രാഞ്ചുകളിലും ബുക്കിങ് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9895951111
Visit : AM MOTORS
Versions | Engine & Transmission | Ex-Showroom price | Mileage |
Lxi | 998 cc, Petrol, MT | 4.99 lakhs | 25.23 kmpl |
Vxi | 998 cc, Petrol, MT | 5.63 lakhs | 25.23 kmpl |
Zxi | 998 cc, Petrol, MT | 5.94 lakhs | 26 kmpl |
Vxi AMT | 998 cc, Petrol, AMT | 6.13 lakhs | 26.68 kmpl |