Site icon MotorBeat

ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോർട്​സ്​ ഇന്ത്യയില്‍ അവതരിപ്പിച്ചു

2022 Africa Twin Adventure Sports

image courtesy: hondabigwing.in

കൊച്ചി: സാഹസിക റൈഡർമാരെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോർട്​സ്​ ബൈക്കിന്‍റെ (2022 Africa Twin Adventure Sports) ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്​ ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുക.

2017ല്‍ അവതരിപ്പിച്ചത്​ മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ ആവേശഭരിതരായ സാഹസിക റൈഡര്‍മാരെ ഉയരങ്ങളിലെത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരു പടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ ട്രയലുകള്‍ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും ഹോണ്ട മോട്ടോർ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്​സുഷി ഒഗാത പറഞ്ഞു.

ഇന്ത്യയില്‍ പര്യവേഷണത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുന്നുണ്ട്​. ഇതോടൊപ്പം സാഹകസിക റൈഡർമാർ വളര്‍ന്ന് വരികയാണെന്നും ഡക്കര്‍ റാലി ഡിഎന്‍എയോടൊപ്പം ആഫ്രിക്ക ട്വിന്‍ സമൂഹവും ഇന്ത്യയില്‍ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിന്‍ അവതരണത്തോടെ സാഹസികസത കൂടുതല്‍ ഉയരത്തിലേക്ക്​ എത്തു​മെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

2022 Africa Twin Adventure Sports ഫീച്ചറുകൾ

1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് കരുത്ത് പകരുന്നു. ഓവര്‍ഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാല്‍വ് സിസ്റ്റം 7500 ആര്‍പിഎമ്മില്‍ 73 കിലോവാട്ടും, 6000 ആര്‍പിഎമ്മില്‍ 103 എന്‍എം ടോർക്കും നല്‍കുന്നു. ആറ്-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റ് (ഐഎംയു), 2-ചാനല്‍ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എത്തുന്നത്.

സുരക്ഷ മെച്ചപ്പെടുത്താൻ ഡേടൈം റണ്ണിംഗ് ലൈറ്റുകളും കോര്‍ണറിംഗ് ലൈറ്റുകളുമുള്ള 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്‍റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്​ ലൈറ്റുകള്‍ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്‍റെ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രക്ക്​ അനുയോജ്യമാണ്.

ഗുരുഗ്രാം, മുംബൈ, ബംഗളുരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്​ വിങ്​ ടോപ്​ ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിനായി ഹോണ്ട ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.

2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോർട്​സ്​ മോഡല്‍ രണ്ടു വേരിയന്‍റുകളായ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതിയ സ്ട്രൈപ്പുകളോടു കൂടിയ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ സ്കീമിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന് 16,01,500 രൂപയും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് (ഡിസിടി) 17,55,500 രൂപയുമാണ് വില.

ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ 9958223388 നമ്പറില്‍ ‘മിസ്ഡ് കോള്‍’ നല്‍കിയോ ഓണ്‍ലൈനായി ബുക്കിങ് നടത്താം.

(This story is published from a syndicated feed)

Exit mobile version