Speed Track

രൂപവും ഭാവവും മാറി ബിഎംഡബ്ല്യു 7-സീരീസ്​

ഐ7 എന്ന ഇലക്ട്രിക്ക് വേർഷനും അവതരിപ്പിച്ചിട്ടുണ്ട്

ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ഫ്ലാഗ്ഷിപ്പ് റേഞ്ചിലുള്ള മോഡലാണ് 7-സീരീസ്. 1977-ലാണ് സെവൻ സീരീസ് ആദ്യമായി പുറത്തിറങ്ങുന്നത്. അന്നുമുതൽ നിരവധി ഫേസ് ലിഫ്റ്റുകൾക്കും തലമുറ മാറ്റങ്ങൾക്കും ഈ ഫുൾ-സൈസ് സെഡാൻ വിധേയമായിട്ടുണ്ട്. ഇപ്പോൾ കാറിന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടുകൂടി ജർമ്മൻ ബ്രാൻഡിന്‍റെ മുൻനിര മോഡൽ ഏഴാം ജനറേഷനിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ( 2022 bmw 7 series ). കാറിന്‍റെ ഇലക്ട്രിക് പതിപ്പായ ഐ7-നെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കാലങ്ങൾക്കുശേഷം സമൂലമായ മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് പുതിയ 2022 സെവൻ സീരീസ് ആഗോള വിപണിയിൽ എത്തിയിരിക്കുന്നത്. കാഴ്ചയിലും, ഫീച്ചേഴ്‌സുകളിലും ടെക്നോളജിയിലും അടിമുടി മാറ്റം കാണാം. 2015 -ലായിരുന്നു ഇതിനു തൊട്ടുമുമ്പുള്ള ആറാം ജനറേഷൻ പുറത്തിറങ്ങിയത്. 2019 -ൽ ഫേസ്​ലിഫ്​റ്റും ബിഎംഡബ്ല്യു കൊണ്ടുവന്നു. മറ്റു തലമുറകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ രൂപഭാവങ്ങളാണ് പുതിയ സെവൻ സീരീസിനുള്ളത്.

2022 BMW 7 Series Exterior

2022 BMW 7 Series exterior
Image courtesy:twiter.com/bmw

സ്പ്ലിറ്റ് ഹെഡ്ലൈറ്റ് ഉൾപ്പെടുന്നതാണ് 2022 bmw 7 series ന്‍റെ മുൻവശം. മുകളിൽ എൽഇഡി ഡേ-ടൈം റണ്ണിംഗ് ലാംപും താഴെ പ്രധാന ഹെഡ്ലാംപ് ക്ലസ്റ്ററും. പുതിയ സെവൻ സീരീസിന്‍റെ ഡിസൈൻ ഒരുപാട് സവിശേഷതകൾ തോന്നിപ്പിക്കുന്നുണ്ട്. ഫ്രണ്ട് ബംബർ, ഫോഗ് ലാംപുകൾ എന്നിവയും പുതുക്കിയിട്ടുണ്ട്. മുൻവശത്തെ കൂറ്റൻ കിഡ്നി ഗ്രിൽ ആണ് കാഴ്ചയിലെ മറ്റൊരു സവിശേഷത.

സൈഡ്, റിയർ പ്രൊഫൈലുകൾ എന്നിവയും മാറ്റി. സെവൻ സീരീസിലെ വശക്കാഴ്ചയിലെ പ്രത്യേകതയായിരുന്ന അഥവാ സെവൻ സീരീസിന്‍റെ സിഗ്നേച്ചർ എന്ന് പറയാൻ സാധിച്ചിരുന്ന ഡോറിന് താഴെയുണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് എലമെന്‍റ്​ പുതിയ സെവൻ സീരീസിൽ നിന്നും എടുത്തു കളഞ്ഞിട്ടുണ്ട്.

പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ്. 20 ഇഞ്ച് സ്റ്റാൻഡേർഡും 21 ഇഞ്ച് ഓപ്ഷണലും. മനോഹരമായ എൽഇഡി ടെയിൽ ലാംപുകൾ പിൻവശത്തെ കാഴ്ചയെ പൂർത്തിയാക്കുന്നു.

2022 BMW 7 Series Interior

2022 BMW 7 Series
Image courtesy:twiter.com/bmw

പുതിയ സെവൻ സീരീസിന്‍റെ ഉൾവശം ഒരുപാട് പുത്തൻ സാങ്കേതികവിദ്യകൾ നിറഞ്ഞതാണ്. ഇതിൽ iDrive 8 OS -ൽ പ്രവർത്തിക്കുന്ന ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും പുതിയ കർവ്ഡ് ഡിസ്പ്ലേയും ഉൾപ്പെടുന്നു. 12.3 ഇഞ്ച് ഇൻസ്‌ട്രുമെന്‍റ്​ ഡിസ്പ്ലേയും 14.9 ഇഞ്ചിന്‍റെ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്‍റ്​ ഡിസ്പ്ലേയുമാണ് ഈ മുൻനിര സെഡാന്‍റ്​ ഡാഷ്ബോർഡിലെ സവിശേഷതകൾ. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ, പരമ്പരാഗത ഐഡ്രൈവ് കൺട്രോളർ, ഗിയർ സെലക്ടർ, സെന്‍റർ കൺസോളിൽ ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങൾ എന്നിവയും ആകർഷകമാണ്.

31 ഇഞ്ചിന്‍റെ വലിയ 8K റൂഫ് മൗണ്ടഡ് സ്ക്രീൻ ആണ് പുതിയ സെവൻ സീരീസിന്‍റെ ഉൾവശത്ത് ഏറ്റവും ശ്രദ്ധേയമായത്. ഇത് amazon fire tv വഴി വീഡിയോ സ്ട്രീമിങ്ങിന് പ്രാപ്തമാണ്. ഡോർ ഹാൻഡിലുകളിൽ സ്ഥാപിച്ചിരിക്കുന്ന 5.5 ഇഞ്ച് സ്ക്രീനുകളാണ് ഈ കൂറ്റൻ സ്ക്രീനിനെ നിയന്ത്രിക്കുന്നത്.

Powertrain

പുതിയ ബിഎംഡബ്യു സെവൻ സീരീസ് പെട്രോൾ, ഡീസൽ, പ്ലഗ് – ഇൻ – ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിലാണ് ലഭ്യമാവുക. നിലവിൽ, 3.0 ലിറ്റർ 6 സിലിണ്ടർ പെട്രോൾ, 4.4 ലിറ്റർ ട്വിൻ – ടർബോ v8 എന്നീ എൻജിനുകൾ ആണുള്ളത്. 3.0 ലിറ്റർ എൻജിൻ രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്. ഒന്ന് 282 HP / 425 Nm. മറ്റൊന്ന് 375 HP / 540 Nm.

4.4 ലിറ്റർ എൻജിൻ 536 എച്ച്​പി കരുത്തും 760 ന്യൂട്ടൻമീറ്റർ ടോർക്കും ഉൽപാദിപ്പിക്കും. രണ്ട് എൻജിനുകളെയും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 2023-ന്‍റെ തുടക്കത്തിൽ കാറിന്‍റെ ഡീസൽ, പ്ലഗ് – ഇൻ – ഹൈബ്രിഡ് പവർട്രെയിനുകൾ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്.

ഐ7ന്‍റെ അരങ്ങേറ്റം

ഏഴാം തലമുറ സെവൻ സീരീസിനോടൊപ്പം BMW i7 എന്ന പുതിയ മോഡലും വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സെവൻ സീരീസിന്‍റെ ഇലക്ട്രിക് വേർഷനാണ് ഐ7 ( BMW electric car ). പൂജ്യത്തിൽ നിന്നും 60 മൈൽസ് വേഗതയിലേക്ക് 4.5 സെക്കന്‍റ്​ കൊണ്ട് കുതിക്കും ഈ ആഡംബര ഇലക്ട്രിക് കാർ. Mercedes Benz EQC ആയിരിക്കും മാർക്കറ്റിൽ ഐ സെവനിന്‍റെ എതിരാളി.

BMW i7 xDrive 60 എന്ന ട്രിം ആണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ബാറ്ററി പാക്കും ഘടിപ്പിച്ചാണ് കാറിന്‍റെ പൂർണ്ണ പ്രവർത്തനം. രണ്ടു മോട്ടോറുകളിൽ നിന്നുമായി 536 എച്ച്പി വരെ കരുത്താർജിക്കാൻ സാധിക്കും. 745 ന്യൂട്ടൻമീറ്ററാണ് ഈ മോട്ടോറുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ടോർക്ക്.

625 കിലോമീറ്ററാണ് ബിഎംഡബ്ല്യു ഐ7 -ന്‍റെ റേഞ്ച് ( EPA ). മാത്രമല്ല കേവലം പത്ത് മിനുട്ട് ചാർജ് ചെയ്താൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഇതിനു സഹായിക്കുന്നത് 195 കിലോവാട്ട്സിന്റെ ഫാസ്റ്റ്ചാർജർ ആണ്.

യുഎസിൽ 1.19 ലക്ഷം ഡോളറും യൂറോപ്പിൽ 1.35 ലക്ഷം യൂറോയും ആണ് ഐ7-ന്‍റെ വില. അതായത് യുഎസിൽ ഏകദേശം ഇന്ത്യയിലെ 90 ലക്ഷം രൂപയും യൂറോപ്പിൽ ഏകദേശം 1.10 കോടി രൂപയോളവും വരും.

വ്യക്തമായ വിലകൾ ലോഞ്ചിങ് തീയതിയോട് അടുത്ത് പ്രഖ്യാപിച്ചേക്കും. ഫ്ലാഗ്ഷിപ്പ് സെഡാന്‍റെ പുതിയ പതിപ്പിനെ BMW 2024 -ന്‍റെ തുടക്കത്തിലായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക എന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!