Speed Track

ADAS സംവിധാനമുള്ള 20 ലക്ഷത്തിന് താഴെ വിലയുള്ള കാറുകൾ Cars under 20 lakhs with ADAS system

ഇപ്പോൾ സാധാരണ വാഹനങ്ങളിലും ADAS സ്യൂട്ടുകൾ ലഭ്യമാവാൻ തുടങ്ങിയിട്ടുണ്ട്

Cars under 20 lakhs with ADAS system

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യ ഇന്ത്യയിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. നിരവധി ആഡംബര കാർ നിർമ്മാതാക്കൾ വർഷങ്ങളായി തങ്ങളുടെ മോഡലുകളിൽ ഈ ആധുനിക സുരക്ഷാ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാലിപ്പോൾ സാധാരണ വാഹനങ്ങളിലും ADAS സ്യൂട്ടുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാവാൻ തുടങ്ങി. സുരക്ഷ ഏതൊരു യാത്രക്കാരന്റെയും അവിഭാജ്യ ഘടകമായതിനാൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ADAS സംവിധാനമുള്ള കാറുകളെയാണ് ( Cars under 20 lakhs with ADAS system ) ഞങ്ങൾ സമാഹരിച്ചിരിക്കുന്നത്.

എംജി ആസ്റ്റർ

ലോഞ്ച് ചെയ്യുമ്പോൾ രാജ്യത്ത് ലെവൽ 2 ADAS വാഗ്ദാനം ചെയ്യുന്ന ഈ പ്രൈസ് റേഞ്ചിലെ ഏക വാഹനമായിരുന്നു എംജി ആസ്റ്റർ. ഈ മിഡ്-സൈസ് എസ്‌യുവി നിലവിൽ ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്. 10.82 ലക്ഷമാണ് പ്രാരംഭ വില (എക്സ്-ഷോറൂം). lane departure warning, blind spot detection, adaptive cruise control, lane keep assist, rear cross-traffic alert, forward collision prevention, സ്പീഡ് അസ്സിസ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാംപ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് എന്നിങ്ങനെ 14 ഫീച്ചറുകളാണ് ആസ്റ്ററിന്റെ ADAS സ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്.

ഹോണ്ട സിറ്റി

eHEV ഹൈബ്രിഡ് വേരിയന്റിലായിരുന്നു ഹോണ്ട സിറ്റി ആദ്യമായി ADAS സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. പിന്നീട് മോഡലിന്റെ പെട്രോൾ വേരിയന്റുകളിലും ഡ്രൈവർ അസിസ്റ്റൻസ് സ്യൂട്ട് ലഭ്യമാക്കി. SV, V, Elegant Edition, VX, ZX എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ സിറ്റി സെഡാൻ ലഭിക്കും. V എന്ന വേരിയന്റിന്റെ എല്ലാ വകഭേദങ്ങൾക്കും ADAS സ്യൂട്ട് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. 11.63 ലക്ഷം രൂപയാണ് ഈ മിഡ്-സൈസ് സെഡാന്റെ പ്രാരംഭ വില (എക്സ്-ഷോറൂം).

ഹ്യുണ്ടായ് വെർണ

2023 മാർച്ചിലാണ് ഹ്യുണ്ടായ് ഇന്ത്യ പുതിയ തലമുറ വെർണയെ രാജ്യത്ത് അവതരിപ്പിച്ചത്. നാല് വേരിയന്റുകളിലും ഒമ്പത് കളർ ഓപ്ഷനുകളിലും വെർണ തെരഞ്ഞെടുക്കാം. 10.96 ലക്ഷമാണ് പ്രാരംഭ വില. ഓരോ വരവിലും പുത്തൻ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ് ഹ്യുണ്ടായ്​യുടെ രീതി. അത് വെർണയിലും തെറ്റിച്ചില്ല.

പുതിയ തലമുറ വെർണ അവതരിപ്പിച്ചപ്പോൾ ലെവൽ 2 ADAS സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരുന്നു. forward collision assist, blind-spot assist, lane keep assist, lane departure warning, rear cross assist, leading vehicle departure alert, high beam assist, safe exit warning, driver attention warning, adaptive cruise control എന്നിവയാണ് ഹ്യുണ്ടായ് വെർണയിലെ ADAS ഫീച്ചറുകൾ.

ഹോണ്ട എലിവേറ്റ്

ഹോണ്ട എലിവേറ്റ് എസ്‌യുവി 2023 സെപ്റ്റംബറിലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 11 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഈ മിഡ്-സൈസ് എസ്‌യുവി ലഭ്യമാണ്. എലിവേറ്റിന്റെ ടോപ്പ് ട്രിമ്മിലാണ് ബ്രാൻഡിന്റെ ‘ഹോണ്ട സെൻസിംഗ്’ എന്ന ADAS സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. collision mitigation braking system, adaptive cruise control, lane keep assist, auto high beam, lead car departure alert, road departure mitigation system എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്.

കിയ സെൽറ്റോസ്

ജനപ്രിയ എസ്‌യുവികളിലൊന്നായ കിയ സെൽറ്റോസിന് ഈ വർഷം പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. എസ്‌യുവിക്ക് നിലവിൽ 10.90 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. നവീകരിച്ച സെൽറ്റോസിൽ ADAS സ്യൂട്ടും കിയ ഒരുക്കിയിരുന്നു. സ്മാർട്ട് ക്രൂയിസ് കൺട്രോൾ, front collision avoidance assist, lane keep assist, blind spot collision warning, lane departure warning, high beam assist, rear cross-traffic alert എന്നിവയാണ് കിയ സെൽറ്റോസിന്റെ ലെവൽ 2 ADAS സാങ്കേതികവിദ്യയുടെ ചില പ്രധാന സവിശേഷതകൾ.

ഹ്യുണ്ടായ് വെന്യു

ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കോം‌പാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായ് വെന്യു. നിലവിൽ ADAS ടെക്നോളജി ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ വാഹനവും വെന്യു ആണ്. ADAS സജ്ജമായ വേരിയന്റ് സെപ്റ്റംബറിലാണ് ഹ്യുണ്ടായ് പുറത്തിറക്കിയത്. 10.32 ലക്ഷം രൂപയാണ് പ്രാരംഭ വില. ADAS ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് forward collision warning and avoidance assist, lane keep assist, lane departure warning, driver attention warning, lane following assist, high beam assist, leading vehicle departure alert എന്നിവ കാറിൽ ലഭ്യമാണ്.

കിയ സോണറ്റ്

കിയ സോണറ്റിന്റെ 2024 പതിപ്പിൽ Level-1 ADAS ഫീച്ചർ ഉണ്ടായിരിക്കും. ഇതുവഴി 10 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളാണ് കിയ പ്രാപ്തമാക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ജനപ്രിയ കോംപാക്ട് എസ്‌യുവിയുടെ ഫേസ് ലിഫ്റ്റ് കമ്പനി പുറത്തിറക്കിയത്. വില പ്രഖ്യാപനം ജനുവരിയിലായിരിക്കുമെങ്കിലും കാറിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

 

Cars under 20 lakhs with ADAS system

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!