ഇടവിട്ടുള്ള ഉപവാസത്തിന് റെഡിയാണോ? പ്രമേഹവും ഹൃദ്രോഗവും വരെ മാറിനിൽക്കും
ഉപവസിച്ചവരിൽ ഗാലെക്റ്റിൻ-3 എന്ന പദാർഥത്തിൻെറ അളവ് കൂടിയതായി പഠനം കണ്ടെത്തി
തിരക്കേറിയതും യാന്ത്രികവുമായ ആധുനിക ജീവിതത്തിൽ നമ്മളിൽ പലരും അവഗണിക്കുന്ന ഒന്നാണ് ആരോഗ്യം ( health ). പുതിയ കാലത്തിനനുസരിച്ച് ആരോഗ്യ സംരക്ഷണത്തിന് വിവിധ വഴികളുണ്ടെങ്കിലും അതിനു പിന്നാലെ പോകുന്നവരും സമയം കണ്ടെത്തുന്നവരും വിരളം. എല്ലാ സൗകര്യങ്ങളുമുള്ള പ്രമുഖർ ( celebrities ) പോലും ആരോഗ്യ കാരണങ്ങളാൽ ചെറുപ്രായത്തിൽ അസുഖബാധിതരാവുന്നതും മരണത്തിനു കീഴടങ്ങുന്നതുമായ വാർത്തകൾ ഞെട്ടലോടെയാണ് നമ്മൾ സ്വീകരിക്കാറുള്ളതെങ്കിലും ആ ഞെട്ടലിന് ആയുസ്സ് കുറവാണ്.
ഇടവിട്ടുള്ള ഉപവാസം ( intermittent fasting )
എന്നാൽ, ആഴ്ചയിലൊരിക്കൽ ഇടവിട്ടുള്ള ഉപവാസം ( intermittent fasting ) പ്രമേഹ ( diabetes ), ഹൃദ്രോഗ ( heart disease ) സാധ്യതകളെ ഒരു പരിധി വരെ കുറക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ Intermountain Heart Institute ൻെറ പഠനം. യൂറോപ്യൻ ഹാർട്ട് ജേണൽ ( heart journal ) ‘ഓപൺ’ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 21നും 70നുമിടയിൽ പ്രായമുള്ള 67 പേരെ ആറു മാസക്കാലം നിരീക്ഷിച്ചാണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
പഠനമിങ്ങനെ
ആഴ്ചയിൽ രണ്ടു തവണ 24 മണിക്കൂർ ഉപവസിക്കാനാണ് ആദ്യ നാല് ആഴ്ചകളിൽ പഠനവിധേയരായവരോട് നിർദേശിച്ചത്. ശേഷിക്കുന്ന 22 ആഴ്ചകളിൽ, ആഴ്ചയിൽ ഒരു തവണ ഉപവസിക്കാനും പഠനസംഘത്തോട് ആവശ്യപ്പെട്ടു. കൊളസ്ട്രോൾ ( cholesterol ) അളവിന് കാര്യമായ ഗുണം ചെയ്തില്ലെങ്കിലും ഇൻസുലിൻ പ്രതിരോധത്തിൻെറ അളവും രോഗലക്ഷണങ്ങളിലെ മാറ്റവും കുറഞ്ഞതായി കണ്ടെത്തി.
ഉപവസിച്ചവരിൽ ഗാലെക്റ്റിൻ-3 എന്ന പദാർഥത്തിൻെറ അളവ് കൂടിയതായും പഠനം കണ്ടെത്തി. ശരീരത്തിലെ കോശസംബന്ധമായ നിരവധി പ്രക്രിയകളിലെ പ്രധാന പ്രോട്ടീനാണിതെന്നാണ് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് റയാൻ ബാരി വ്യക്തമാക്കുന്നത്. ഗാലെക്റ്റിൻ വർധനവ് ഹൃദ്രോഗ, പ്രമേഹ സാധ്യതകൾ കുറക്കുമെന്നാണ് പ്രധാന പരിശോധകൻ ബെഞ്ചമിൻ ഹോൺ വിലയിരുത്തിയത്.
ശ്രദ്ധിക്കണം; ഉപവാസം ഇൻസുലിൻ പ്രതിരോധത്തെ കുറക്കും
ഇടവിട്ടുള്ള ഉപവാസം ശരീര ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറക്കുന്നതോടൊപ്പം ഇൻസുലിൻ പ്രതിരോധവും കുറക്കുമെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. ഊർജനിർമിതിക്ക് കാരണക്കാരായ പഞ്ചസാരക്ക് ( glucose ) കോശങ്ങളിലേക്ക് കയറിച്ചെല്ലാനുള്ള വാതിലാണ് ഇൻസുലിൻ. ഉപവാസം വഴി ഇൻസുലിൻ പ്രതിരോധം കുറയുന്നതോടെ പഞ്ചസാര കോശങ്ങശിലേക്ക് പ്രവശേിക്കാനാകാതെ രക്തത്തിൽ അവശേഷിക്കും. രക്തത്തിൽനിന്ന് ഗ്ലൂക്കോസിനെ (പഞ്ചസാര) പുറത്തുചാടിക്കാൻ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കും.
പാൻക്രിയാസ് ഇൻസുലിൻ നിർമാണം നിർത്താതെ തുടരുന്നത് ഒടുവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനിടയാക്കും. ഹൃദ്രോഗ, പ്രമേഹ സാധ്യതകളും ഇതോടൊപ്പം വർധിക്കുന്നു.
കഴിക്കുന്ന സമയം കുറക്കാം
12 മുതൽ 13 മണിക്കൂർ ഉപവാസമാണ് നമ്മുടെ ശരീരത്തിന് അനുയോജ്യം. ഉപവാസമല്ലെങ്കിൽ കൂടെ ഒരു ദിവസം ഭക്ഷണം കഴിക്കുന്ന സമയം കുറച്ചാൽ, അതുവഴി ശരീരത്തിലെത്തുന്ന കലോറിയും കുറയും.
പാർശ്വഫലങ്ങളുമുണ്ട്
ആഴ്ചകളിൽ ഇടവിട്ടുള്ള ഉപവാസത്തിന് പാർശ്വഫലങ്ങളുമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ( health expert ) പറയുന്നു. മയക്കം, രക്ത സമ്മർദം കുറയൽ ( low blood pressure ), പഞ്ചസാരയുടെ അളവ് കുറയൽ, പോഷകക്കുറവ് എന്നിങ്ങനെയുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടുവേണം ഉപവാസമെടുക്കാൻ. ഏതെങ്കിലും തരത്തിൽ മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഡോക്ടറോട് ചോദിക്കാതെ ഉപവാസമിരിക്കുകയുമരുത്.
എന്താണ് ഉപവാസം ( fasting )?
മനുഷ്യർ ആയിരത്തോളം വർഷങ്ങളായി ഉപവസിക്കുന്നവരാണ്. ഭക്ഷണ ദൗർലഭ്യം കാരണമാണ് ചിലപ്പോഴെങ്കിൽ മതപരമായ നിർദേശങ്ങൾക്കനുസരിച്ചാവും ചിലപ്പോൾ. ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ മത വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിെൻറ ഭാഗമായി ഉപവാസമിരിക്കുന്നത് ഉദാഹരണം. അസുഖം ബാധിച്ചാലും മൃഗങ്ങളും മനുഷ്യരും ഭക്ഷണമൊഴിവാക്കാറുണ്ട്.
ഉപവാസമിരിക്കുേമ്പാൾ രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഇൻസുലിെൻറ അളവിലും കുറവുണ്ടാകുേമ്പാൾ ഹോർമോൺ ലെവൽ വലിയ തോതിൽ വർധിക്കും. ശരീര ഭാരം കുറക്കാനോ മറ്റ് രോഗങ്ങൾ ഒഴിവാക്കാനോ ഉപവാസമിരിക്കുന്നവരാണ് പലരും. അതേസമയം, ദീർഘകാലം ജീവിച്ചിരിക്കാനും ഇടവിട്ടുള്ള ഉപവാസം സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ജീവിതരീതി ലഘൂകരിക്കാനും അതുവഴി നല്ല ആരോഗ്യം വീണ്ടെടുക്കാനും ഉപവാസം സഹായിക്കും.
ഉപവാസം വിവിധ തരം ( intermittent fasting )
ഇടവിട്ടുള്ള ഉപവാസം കുറച്ചു വർഷങ്ങളായി പ്രസിദ്ധമാണ്. ഇതിന് സാധാരണ കണ്ടുവരുന്ന വിവിധ രീതികളുണ്ട്.
16/8 രീതി ( 16/8 Method ): ഓരോ ദിവസവും 16 മണിക്കൂർ ഉപവസിക്കുകയും ഉച്ചക്കും രാത്രി എട്ടു മണിക്കും മാത്രം ഭക്ഷണം കഴിക്കുന്നതുമാണ് ഇൗ രീതി.
ഈറ്റ്-സ്റ്റോപ്-ഈറ്റ് ( Eat-Stop-Eat ): ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒരു രാത്രിയിലെ ഭക്ഷണ ശേഷം അടുത്ത രാത്രി ഭക്ഷണം വരെ ഉപവസിക്കുക. 24 മണിക്കൂർ നേരമാണ് ഈ ഉപവാസം.
5:2 ഡയറ്റ് ( 5:2 Diet ): ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ 500 മുതൽ 600 വരെ കാലറികൾ കഴിക്കുന്ന രീതിയാണിത്.