Site icon MotorBeat

ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിക്കാൻ ആംവേ ഇന്ത്യ

amway india

image courtesy: facebook.com/amwayindiaofficial

കൊച്ചി : രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍ ആരംഭിച്ചു (amway health & fitness community). ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം എന്നിവയ്ക്കുള്ള മുന്‍ഗണന ആവര്‍ത്തിച്ച്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കാനാണിത്. ആംവേ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറും ഗുസ്തിക്കാരനുമായ സംഗ്രാം സിംഗ് ഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ഫിറ്റ്‌നസും ആരോഗ്യ കമ്മ്യൂണിറ്റി ബില്‍ഡിംഗും സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള അവബോധത്തിന് നേതൃത്വം നല്‍കും. ശരിയായ പോഷകാഹാര നിര്‍ദ്ദേശത്തോടൊപ്പം ഫിറ്റ്നസ് പ്രേമികളെ അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ആംവേ ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമാണിത്.

വെല്‍നസ് സംരംഭങ്ങളിലൂടെയും, ഒരാളുടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സപ്ലിമെന്റുകളിലൂടെയും ശരിയായ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും ഈ ഫിറ്റ്നസ് പ്രോഗ്രാമുകളിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആംവേ ലക്ഷ്യമിട്ടുന്നു. സംഗ്രാം സിങ്ങുമായുള്ള കമ്പനിയുടെ ബന്ധം കൂടുതല്‍ ആരോഗ്യകരമായ ജീവിതത്തിനും ശാരീരികക്ഷമതയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുമെന്ന്​ ആംവേ ഇന്ത്യ പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടോടെ, ഞങ്ങള്‍ സ്വസ്ഥ് ഭാരത് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്​ ഞങ്ങളുടെ സംരംഭങ്ങള്‍ക്ക് ഇന്ത്യയിലുടനീളമുള്ള ഉജ്ജ്വലമായ പ്രതികരണം കാണുന്നതില്‍ ഞാന്‍ സന്തോഷവാനാണെന്നും ആംവേ ഇന്ത്യയുടെ സിഎംഒ അജയ് ഖന്ന പറഞ്ഞു.

ആംവേ ഇന്ത്യയുടെ കാഴ്ചപ്പാട് എന്റെ ജീവിതശൈലിയിലും പോഷകാഹാരത്തോടുള്ള സമീപനത്തിലും മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതത്തിലും പൂര്‍ണ്ണമായും പ്രതിധ്വനിക്കുന്നുവെന്ന്​ സംഗ്രാം സിംഗ്​ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ആരോഗ്യ-ക്ഷേമ സംരംഭങ്ങളിലൂടെ, ആംവേ അവബോധം സൃഷ്ടിക്കുകയും സ്ത്രീകളെയും മില്ലേനിയലുകളെയും പോഷകാഹാരത്തോടൊപ്പം ശരിയായ ഫിറ്റ്നസ് പിന്തുടര്‍ന്ന് ആരോഗ്യകരവും സമതുലിതവുമായ ജീവിതശൈലി നയിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തോടെ തുടരുന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതില്‍ വിവിധ പ്രദേശങ്ങളിലുള്ള ആരോഗ്യ-ക്ഷേമ സംരംഭങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ സംരംഭങ്ങളുടെ വന്‍ വിജയത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്-സംഗ്രാം സിംഗ് പറഞ്ഞു.

ഫിറ്റ്‌നസ് മേറ്റ്‌സ് കമ്മ്യൂണിറ്റി കാംപയിനിന്റെ ഭാഗമായി, ആരോഗ്യ സപ്ലിമെന്റുകള്‍ നല്‍കുന്ന പോഷകാഹാരം പ്രയോജനപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള മികച്ച മാര്‍ഗം പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ വര്‍ക്ക്‌ഷോപ്പുകളുടെ ഒരു പരമ്പര ആംവേ ഇന്ത്യ സംഘടിപ്പിച്ചു. മെച്ചപ്പെട്ട ഭക്ഷണം കഴിക്കുന്നതിലും കൂടുതല്‍ വ്യായാമം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യമുള്ളവരായി മാറാന്‍ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.

തീം വര്‍ക്കൗട്ട് വീഡിയോകള്‍, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പോഷകാഹാര വിദഗ്ധരുടെ വീഡിയോ ബൈറ്റുകള്‍, സോഷ്യല്‍ വാള്‍ ടാസ്‌ക്കുകള്‍, പ്രതിവാര വെല്ലുവിളികള്‍, ഒരു ഡേ സീരീസില്‍ ഞാന്‍ കഴിക്കുന്നത് എന്നിവ പോലുള്ള സമഗ്രവും ആകര്‍ഷകവുമായ ഉള്ളടക്കം കാംപയിനില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ ഭാഗമായി, എഡിഎസ് പങ്കാളികള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും സൗജന്യ സപ്ലിമെന്റേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും ഡയറ്റ് പ്രോഗ്രാമുകളും നല്‍കുകയും തുടര്‍ന്ന് ആംവേയുടെ പോഷകാഹാര വിദഗ്ധരുമായി സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ആവേശം വളര്‍ത്തുന്നതിനും ബ്രാന്‍ഡ് ഓര്‍മപ്പെടുത്തലിനുമായി ആംവേ അവരുടെ ബ്രാന്‍ഡ് അംബാസഡറും ഹെല്‍ത്ത് ഗുരുവുമായ ഗുസ്തി താരം സംഗ്രാം സിംഗുമായി ചേര്‍ന്നു. പ്രോഗ്രാമിനായി രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള സംഭാഷണം നടത്തുന്നതിന് സോഷ്യല്‍ മീഡിയ വാള്‍സ്, ചിറ്റ് ചാറ്റ് ഫോറം എന്നിവയിലൂടെ സംവദിക്കാന്‍ കഴിയുന്നു.

ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ സമുചിതമായ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കമ്മ്യൂണിറ്റി ബില്‍ഡിംഗിനെക്കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമായി ആംവേ ഇന്ത്യ ഒന്നിലധികം സംരംഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൈസേഷന്റെ തരംഗത്തെ സ്വീകരിച്ചുകൊണ്ട്, ആംവേ ഈ സംരംഭങ്ങളെ വെര്‍ച്വല്‍ ആക്കിയും ഒരു വലിയ കൂട്ടം ഉപഭോക്താക്കളിലേക്ക് എത്തിച്ചും കൂടുതല്‍ ശ്രദ്ധനേടി.

(This story is published from a syndicated feed)

Exit mobile version