Speed Track

2022 എആര്‍ആര്‍സി: ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം

തായ്​ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ( Asia road racing championship ) ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം. ഏഷ്യാ പ്രൊഡക്ഷന്‍ 250 ക്ലാസിലെ ആദ്യറേസില്‍ അവസാന ലാപ്പ് വരെ സ്ഥിരത നിലനിര്‍ത്തിയ ടീമിന്‍റെ പരിചയസമ്പന്നനായ റൈഡര്‍ രാജീവ് സേതു വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ സ്വന്തമാക്കി. 13-ാം സ്ഥാനത്താണ് രാജീവ് സേതു ഫിനിഷ് ചെയ്തത്.

ടീമിന്‍റെ മറ്റൊരു റൈഡറായ സെന്തില്‍കുമാറിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. മൂന്നാം ലാപ്പില്‍ 16-ാം സ്ഥാനത്തേക്ക് പോയ രാജീവ് സേതു മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരികയായിരുന്നു. എപി250 ക്ലാസ് യോഗ്യതാ റൗണ്ടില്‍ 1:54.936 സമയ വേഗലാപ്പുമായി രാജീവ് സേതു 13-ാം സ്ഥാനം നേടിയപ്പോള്‍, സെന്തില്‍ കുമാറിന് 16-ാം സ്ഥാനം ലഭിച്ചു (വേഗമേറിയ ലാപ്: 1:55.804).

എപി250 ക്ലാസില്‍ ആദ്യ രണ്ട്​ സ്ഥാനങ്ങളും ഹോണ്ട റൈഡര്‍മാര്‍ നേടി. ആസ്ട്ര ഹോണ്ട റേസിങ്ങിന്‍റെ റേസ ഡാനിക്ക അഹ്റന്‍സ്, ഹോണ്ട റേസിങ് തായ്​ലാൻഡിന്‍റെ പിയാവത് പാറ്റൂമിയോസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.

അതേസമയം, കൗമാര താരങ്ങള്‍ക്കുള്ള തായ്​ലാൻഡ്​ ടാലന്‍റ്​ കപ്പിന്‍റെ ആദ്യ റേസില്‍ ഹോണ്ട ഇന്ത്യയുടെ സാര്‍ഥക് ചവാന്‍ 12-ാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. ആരോഗ്യനില മോശമായതിനാല്‍ കാവിന്‍ ക്വിന്‍റല്‍ മത്സരത്തില്‍ പങ്കെടുത്തില്ല.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇഡിമിത്​സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന് ഇതൊരു നല്ല തുടക്കമായിരുന്നുവെന്ന് ഹോണ്ട മോട്ടോർ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ്​ പ്രഭു നാഗരാജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!