ഇന്ത്യൻ വിപണിയിൽ നിരവധി ഇലക്ട്രിക് സ്കൂട്ടറുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. പലവിധ സ്റ്റാർട്ടപ്പുകളും വിവിധ മോഡലുകളുമായി ദിവസവും വരികയും ചെയ്യുന്നു. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ATHER. മെല്ലെ തിന്നാൽ പനയും തിന്നാം എന്ന പോളിസിയുമായിട്ടാണ് അവർ വിപണിയിൽ എത്തുന്നത്. വിലയുടെ കാര്യത്തിൽ ather scooter ന് അൽപ്പം കൂടുതലാണെങ്കിലും ( ather price in kerala ) അതിനുള്ള വകുപ്പുണ്ടെന്നാണ് വാഹനം സ്വന്തമാക്കിയ എല്ലാവരുടെയും അഭിപ്രയാം.
കാരണം ola ചെയ്തത് പോലെ, ഞങ്ങളാണ് ലോകത്തെ നമ്പർ വൺ സ്കൂട്ടർ നിർമാതാക്കൾ എന്ന് പറഞ്ഞല്ല എഥർ വരുന്നത്. പകരം അവർ ഓരോ സ്റ്റെപ്പും പടിപടിയായിട്ടാണ് കയറിവരുന്നത്. ഇരിക്കുന്നതിന് മുന്നെ കാല് നീട്ടിയതിന്‍റെ ഫലം ഒല സ്കൂട്ടറിൽ കാണാനുണ്ട്. അവർ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. പല വാഹനങ്ങൾക്കും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവയെല്ലാം തരണം ചെയ്ത് ഒല നല്ല സ്കൂട്ടറുകളുമായി വിപണയിൽ തരംഗമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഗുണങ്ങൾ ഏറെ
ഇലക്ട്രിക് സ്കൂട്ടറുകളിലെ മുമ്പൻമാരാണ് ഏഥർ. രണ്ട് മോഡലാണ് അവർക്കുള്ളത്. ather 450x ഉം ather 450 plusഉം. 450 പ്ലസിന് 450 എക്സിനേക്കാൾ ഏകദേശം 20,000 രൂപ കുറവാണ് ( ather price in kerala ). അതിനനുസരിച്ചും പവറും റേഞ്ചും കുറവുണ്ട്.
രണ്ട് വാഹനത്തിനും ഒരേ മോട്ടോറും ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. പക്ഷെ, സോഫ്റ്റ്വെയർ ഉപയോഗിച്ച് പവറും റേഞ്ചും കുറക്കുകയണ്. കാണാൻ ചെറുതാണെങ്കിലും വലിയ സ്കൂട്ടർ ഓടിക്കുന്ന ഫീലാണ് എഥറിൽ.
നല്ല കുറ്റിയുറപ്പുള്ള ബോഡിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. അതറിയണമെങ്കിൽ എഥറിന്‍റെ ഷോറൂമിൽ ഒന്ന് പോയാൽ മതി. അവിടെ വാഹനത്തിന്‍റെ ഷെല്ലും ബാറ്ററിയും മോട്ടോറുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്ന് നിറത്തിൽ വാഹനം ലഭിക്കും. വൈറ്റ്, സ്പേസ് ഗ്രേ, മിന്‍റ് ഗ്രീൻ എന്നിവയാണ് അവ. വാഹനത്തിന്‍റെ kerb weight 108 kg ആണ്.
ടച്ച് സ്ക്രീനിലാണ് കാര്യങ്ങൾ
ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഡാഷ്ബോർഡ് ഫീച്ചറുകളാൽ സമ്പന്നമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കാനും പട്ടുകേൾക്കാനും സാധിക്കും. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ദിശയറിയാം. വാഹനത്തിന്‍റെ സർവിസ് വിശേഷങ്ങൾ, ബാറ്ററി ചാർജിങ് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 1.3 GHz സ്നാപ്ഡ്രാഗൺ പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റ്വെയർ കമ്പനി ഇടക്കിടക്ക് അപ്ഗ്രേഡ് ചെയ്യും.
22 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും മികച്ചതാണ്. സൈഡ് സ്റ്റാൻഡ് സെൻസർ, റിവേഴ്സ് മോഡ്, മോണോ ഷോക് സസ്പെൻഷൻ എന്നിവ വാഹനത്തിലുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്. ഇൻഡിക്കേറ്ററുകൾ താനെ ഓഫാകുന്ന സംവിധാനമുണ്ട്. മൂന്ന് വർഷത്തിനുശേഷം എഥറിൽ തന്നെ മികച്ച വിലക്ക് വാഹനം വിൽക്കാനും സൗകര്യമുണ്ട്.
Ather 450 x നാല് മോഡുകളിൽ വാഹനം ഓടിക്കാം. ഇകോ മോഡിൽ കൂടുതൽ റേഞ്ച് കിട്ടുമ്പോൾ വാർപ് മോഡിൽ നല്ല പെർഫോർമൻസ് ലഭിക്കും. 116 കിലോമീറ്ററാണ് ARAI അംഗീകരിച്ച റേഞ്ച്. എന്നാൽ യാഥാർത്ഥത്തിൽ അത് ലഭിക്കില്ല. ഓരോ മോഡിലെയും റേഞ്ച് നമുക്ക് പരിശോധിക്കാം.
Ather scooter range
Ather 450 x
- Eco mode – 85 KM
Ride mode – 70 KM
Sport mode – 60 KM
Warp mode – 55 KM
ather 450 plus
- Eco mode – 70 KM
Ride mode – 60 KM
Sport mode – 50 KM
(Warp mode വാഹനത്തിൽ ഇല്ല)
ബാറ്ററിയും ചാർജിങ്ങും
ഇരു മോഡലിലും 2.9 kwh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എക്സിൽ 2.6 kwhഉം പ്ലസിൽ 2.23 kwhഉം ആണ് പരമാവധി ഉപയോഗിക്കാവുന്ന കപ്പാസിറ്റി. ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 21,700 സെല്ലുകൾ അടങ്ങിയതാണ് ഈ ബാറ്ററി. വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്‍റാണിത്. അലൂമിനിയം അലോയ് കൊണ്ടാണ് ഇത് ആവരണം ചെയ്തിരിക്കുന്നത്. പത്ത് ലക്ഷം കിലോമീറ്ററിന് മുകളിൽ ഇതുപയോഗിച്ച് യാത്ര ചെയ്യാമെന്ന് കമ്പനിയുടെ പഠനങ്ങൾ പറയുന്നു. മൂന്ന് വർഷമാണ് വാറന്‍റി.
Ather scooter charging time
ഹോം ചാർജിങ്ങിൽ പൂജ്യത്തിൽനിന്ന് 80 ശതമാനമാകാൻ മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് വേണ്ടത്. 100 ശതമാനമാകാൻ 5 മണിക്കൂറും 45 മനിറ്റും പിടിക്കും. ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കുകയാണെങ്കിൽ 90 മനിറ്റ് കൊണ്ട് ഫുള്ളാകും. ബാറ്ററി 50 ശതമാനത്തിന് താഴെ ആണെങ്കിൽ ഫാസ്റ്റ് ചാർജിൽ ഒരു മിനിറ്റ് കൊണ്ട് 1.5 കിലോമീറ്റർ പോകാനുള്ള ചാർജ് കയറും. 50നും 80നും ഇടയിൽ ആണെങ്കിൽ ഒരു മിനിറ്റ് ചാർജ് ചെയ്താൽ ഒരു കിലോമീറ്റർ പോകാം.
വാഹനം വാങ്ങുമ്പോൾ ഏതെങ്കിലും ഒരു ചാർജർ ആണ് ലഭിക്കുക. അതായത് പോർട്ടബിൾ ചാർജർ അല്ലെങ്കിൽ ഹോം ചാർജിങ്. 10,900 രൂപ കൊടുത്താൽ അധിക ചാർജർ കിട്ടും. ഹോം ചാർജിങ് സംവിധാനം എഥർ ഇൻസ്റ്റാൾ ചെയ്ത് തരും. ചാർജ് മുഴുവനായാൽ പവർ കട്ട് ഓഫ് സംവിധാനമുണ്ട്. കൂടാതെ എഥർ മൊബൈൽ ആപ്പ് ഉപയോഗിച്ച് ചാർജിങ് എത്രയായി എന്നറിയാനും സാധിക്കും.
എപ്പോഴും ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നത് നല്ലതല്ല. ഇടക്ക് സാധാരണ ചാർജറും ഉപയോഗിക്കണം. അതായത് നാല് തവണ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അടുത്തത് നോർമൽ ചാർജ് ചെയ്യുക. ഫാസ്റ്റ് ചാർജറിന് ഏകദേശം സ്കൂട്ടറിനേക്കാൾ വിലയുണ്ട്. അത് അത്യാവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങാം. നിങ്ങളുടെ ഫ്ലാറ്റിലെല്ലാം ഇത് വെക്കാൻ സാധിക്കും.
ചാർജിങ് സ്റ്റേഷനുകൾ
കേരളത്തിലെ പല നഗരങ്ങളിലും എഥർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുകഴിഞ്ഞു. കോഴിക്കോട് നഗരത്തിൽ ഒമ്പത് ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ഇവിടെനിന്ന് 10 മിനിറ്റ് ചാർജ് ചെയ്താൽ 15 കിലോമീറ്റർ പോകാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവിടങ്ങളിൽ നിലവിൽ ചാർജിങ് ഫ്രീയാണ്.
പക്ഷെ, 2022 മേയിന് ശേഷം പണം ഈടാക്കാൻ സാധ്യതയുണ്ട്. അതുപോലെ ഫീച്ചറുകൾ മൊബൈൽ ആപ്പിലേക്ക് കണക്ട് ചെയ്യുന്നതും ഇപ്പോൾ സൗജന്യമാണ്. മേയ് മുതൽ മൂന്ന് മാസത്തിന് 800 രൂപ കൊടുക്കേണ്ടി വരും. ഈ ഓപ്ഷൻ വേണ്ടെന്നുവെക്കാനും കഴിയും.
ബോണസ് ടിപ്പ്:
പബ്ലിക് ഫാസ്റ്റ് ചാർജിങ് പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ 80 ശതമാനം ആയാൽ നിർത്തുന്നതാണ് നല്ലത്. 80 ശതമാനത്തിന് മുകളിൽ ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണം. കൂടാതെ 80ന് മുകളിലെ ഡി.സി ഫാസ്റ്റ് ചാർജിങ് ബാറ്ററിയുടെ ആയുസ്സ് കുറക്കും. കൂടുതൽ നേരം ചാർജ് ചെയ്യാൻ നിൽക്കുന്നത് മറ്റു വാഹനങ്ങളുടെ ചാർജിങ് അവസരം നഷ്ടപ്പെടുത്തുകയാണെന്ന ഓർമയും വേണം.
അതുപോലെ ബാറ്ററി ഒരിക്കലും 10 ശതാമാനത്തിന് താഴേക്ക് പോകാൻ അനുവദിക്കരുത്. ബാറ്ററിയുടെ ലൈഫിനെ ഇത് ബാധിക്കും. പിന്നെ ചാർജ് തീരുമോ എന്ന ഉത്കണ്ഠയും സൃഷ്ടിക്കും.
മൊബൈൽ ആപ്പിൽ ലഭിക്കുന്ന സേവനങ്ങൾ
- റൈഡ് സ്റ്റാറ്റസ്
പുഷ് നാവിഗേഷൻ
ലൈവ് ലൊക്കേഷൻ, വെഹിക്കിൾ സ്റ്റാറ്റ് ട്രാക്കിങ്
മോഷണം, വണ്ടി നീക്കികൊണ്ടുപോവുക എന്നിവ അറിയാനുള്ള മാർഗം
മ്യൂസിക് കൺട്രോൾ
കാൾ കൺട്രോൾ
വെൽകം ലൈറ്റ്സ്
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
സ്മാർട്ട് ഹെൽമറ്റ്
സർവിസ് ചാർജ്
എഥർ സ്കൂട്ടറിന് 5000 കിലോമീറ്റർ കൂടുമ്പോൾ 600 രൂപയുടെ പെയ്ഡ് സർവിസുണ്ട്. മൂന്ന് വർഷമാണ് ബാറ്ററിയുടെ വാറന്‍റി. വാറന്‍റി കാലയളവിന് ശേഷം ഇനി അഥവാ ബാറ്ററി മാറേണ്ടി വരികയാണെങ്കിൽ 50,000 രൂപയാണ് നിലവിലെ വില. മോട്ടോറിനും മൂന്ന് വർഷം വാറന്റിയുണ്ട്. മാറേണ്ടി വരികയാണെങ്കിൽ 20,000 രൂപയാണ് വില.
Ather price in kerala
Ather 450 plus
Ex showroom price ( സബ്സഡിക്ക് മുമ്പ് ) : 1,71,415
ഇൻഷുറൻസ്: 5119
റോഡ് ടാക്സ്: 7199
രജിസ്ട്രേഷൻ ഫീ: 615
ചാർജർ: 5475
ആകെ: 1,89,822
സബ്സഡി: 43,500
ഓൺറോഡ് പ്രൈസ് (5 % ജി.എസ്.ടി അടക്കം ): 1,46,324 രൂപ
Ather 450X
Ex showroom price ( സബ്സഡിക്ക് മുമ്പ് ) : 1,71,415
ഇൻഷുറൻസ്: 6092
റോഡ് ടാക്സ്: 7199
രജിസ്ട്രേഷൻ ഫീ: 615
പെർഫോർമൻസ് അപ്ഗ്രേഡ്: 19,010
ചാർജർ: 5475
ആകെ: 2,09,807
സബ്സഡി: 43,500
ഓൺറോഡ് പ്രൈസ് (5 % ജി.എസ്.ടി അടക്കം ): 1,66,307 രൂപ
ഡൗൺ പേയ്മെന്റായിട്ട് 30,000 രൂപ കൊടുത്ത് വാഹനം സ്വന്തമാക്കാം. രണ്ട് വർഷത്തേക്ക് മാസം 7000 രൂപയാണ് ഇ.എം.ഐ വരുന്നത്. മൂന്ന് വർഷത്തേക്ക് 5100 രൂപയും. ഒരു മാസമാണ് നിലവിൽ ബുക്കിങ് സമയം ( ather on road price ).
Ather 450x – Ather 450 plus comparison
Model and Performance | ather 450x | ather 450 plus |
Power ( Continuous/peak ) | 3.3 kw/6 kw | 3.3 kw/5.4 kw |
Max torque | 26 Nm | 22 Nm |
Top speed | 80 kmph | 80 kmph |
Acceleration (0-40 kmph) | 3.3 s | 3.9 s |
കേരളത്തിലെ ഷോറൂമുകൾ
Ather Space, Kozhikode
Crux mobility
Carino square, Christian college cross road, NH 66, West Nadakkave, Kozhikode, Kerala – 673011
Mob: 7307 222 555
Ather Space, Kochi
Palal Mobility Pvt ltd, 48/1786-B, Ground Floor, Chakkiapadam Building, NH Bypass, Ponnurunni, Vytilla, Ernakulam, Kerala – 682019
Mob: 078490 33033
Ather Space, Trivandrum
Sycamore Complex, 25/1106, Plamoodu Jn, Pattom PO, Kerala 695004
Mob: 081441 12255
Ather Malappuram Showroom
എഥറിന്‍റെ പുതിയ ഷോറൂം മലപ്പുറത്ത് 2022 ഏപ്രിലിൽ ആരംഭിച്ചു. മലപ്പുറം കിഴക്കെത്തലയിൽ കോഴിക്കോട് റോഡിൽ കൽപക ഹോം അപ്ലൈസൻസിന് മുമ്പിലാണ് ഷോറൂമുള്ളത്. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഷോറൂമാണിത്. സൗജന്യ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഇവിടെയുണ്ട്.
മലപ്പുറത്തെ രണ്ടാമത്തെ ഷോറൂം പെരിന്തൽമണ്ണയിൽ ഉടൻ തുറക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ 2022 മെയ് മാസത്തോടു കൂടി ജില്ലയിൽ വിവിധയിടങ്ങളിൽ ചാർജിങ് പോയിന്‍റുകളും ( Ather charging station Malappuram ) എഥർ ഒരുക്കുന്നുണ്ട്.
Ather showroom Malappuram contact number: 95392 33964
2 Comments