Site icon MotorBeat

എഥർ സ്കൂട്ടറിന്‍റെ യഥാർത്ഥ വിലയിതാണ്​

ather price in kerala

ഇന്ത്യൻ വിപണിയിൽ നിരവധി​ ഇലക്​ട്രിക്​ സ്കൂട്ടറുകളാണ്​ പുറത്തിറങ്ങിയിട്ടുള്ളത്​​. പലവിധ സ്റ്റാർട്ടപ്പുകളും വിവിധ മോഡലുകളുമായി ദിവസവും വരികയും ചെയ്യുന്നു. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്​ ATHER. മെല്ലെ തിന്നാൽ പനയും തിന്നാം എന്ന പോളിസിയുമായിട്ടാണ്​ അവർ വിപണിയിൽ എത്തുന്നത്​. വിലയുടെ കാര്യത്തിൽ ather scooter ന്​ അൽപ്പം കൂടുതലാണെങ്കിലും ( ather price in kerala ) അതിനുള്ള വകുപ്പുണ്ടെന്നാണ്​ വാഹനം സ്വന്തമാക്കിയ എല്ലാവരുടെയും അഭിപ്രയാം.

കാരണം ola ചെയ്തത്​ പോലെ, ഞങ്ങളാണ്​ ലോകത്തെ നമ്പർ വൺ സ്കൂട്ടർ നിർമാതാക്കൾ എന്ന്​ പറഞ്ഞല്ല എഥർ വരുന്നത്​. പകരം അവർ ഓരോ സ്​​റ്റെപ്പും പടിപടിയായിട്ടാണ്​ കയറിവരുന്നത്​. ഇരിക്കുന്നതിന്​ മുന്നെ കാല്​ നീട്ടിയതിന്‍റെ ഫലം ഒല സ്കൂട്ടറിൽ കാണാനുണ്ട്​. അവർ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്​. പല വാഹനങ്ങൾക്കും പ്രശ്നങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അവയെല്ലാം തരണം ചെയ്ത്​ ഒല നല്ല സ്കൂട്ടറുകളുമായി വിപണയിൽ തരംഗമാവുമെന്ന്​ നമുക്ക്​ പ്രതീക്ഷിക്കാം.

ഗുണങ്ങൾ ഏറെ

ഇലക്​ട്രിക്​ സ്കൂട്ടറുകളിലെ മുമ്പൻമാരാണ്​ ഏഥർ. രണ്ട്​ മോഡലാണ്​ അവർക്കുള്ളത്​. ather 450x ഉം ather 450 plusഉം. 450 പ്ലസിന്​ 450 എക്സി​നേക്കാൾ ഏകദേശം 20,000 രൂപ കുറവാണ്​ ( ather price in kerala ). അതിനനുസരിച്ചും​ പവറും റേഞ്ചും കുറവുണ്ട്​​.

രണ്ട്​ വാഹനത്തിനും ഒരേ മോട്ടോറും ബാറ്ററിയുമാണ്​ ഉപയോഗിക്കുന്നത്​. പക്ഷെ, സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ പവറും റേഞ്ചും കുറക്കുകയണ്​. കാണാൻ ചെറുതാണെങ്കിലും വലിയ സ്കൂട്ടർ ഓടിക്കുന്ന ഫീലാണ് എഥറിൽ​.

എഥർ സ്കൂട്ടറിന്‍റെ ഷെൽ

നല്ല കുറ്റിയുറപ്പുള്ള ബോഡിയാണെന്ന്​ ഒറ്റനോട്ടത്തിൽ മനസ്സിലാകും. അതറിയണമെങ്കിൽ എഥറിന്‍റെ ഷോറൂമിൽ ഒന്ന്​ പോയാൽ മതി. അവിടെ വാഹനത്തിന്‍റെ ഷെല്ലും ബാറ്ററിയും മോട്ടോറുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്​. മൂന്ന്​ നിറത്തിൽ വാഹനം ലഭിക്കും. വൈറ്റ്​, സ്​പേസ്​ ഗ്രേ, മിന്‍റ്​ ഗ്രീൻ എന്നിവയാണ്​ അവ. വാഹനത്തിന്‍റെ kerb weight 108 kg ആണ്​.

ടച്ച്​ സ്ക്രീനിലാണ്​ കാര്യങ്ങൾ

ഏഴ്​ ഇഞ്ച്​ ടച്ച്​ സ്ക്രീൻ ഡാഷ്​ബോർഡ്​ ഫീച്ചറുകളാൽ സമ്പന്നമാണ്​. ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ വിളിക്കാനും പട്ടുകേൾക്കാനും സാധിക്കും. ഗൂഗിൾ മാപ്പ്​ ഉപയോഗിച്ച്​ ദിശയറിയാം. വാഹനത്തിന്‍റെ സർവിസ് വിശേഷങ്ങൾ​, ബാറ്ററി ചാർജിങ്​ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉ​ൾപ്പെടുത്തിയിരിക്കുന്നു. 1.3 GHz സ്നാപ്​ഡ്രാഗൺ പ്രൊസസർ ആണ്​ ഉപയോഗിച്ചിരിക്കുന്നത്​. ​സോഫ്​റ്റ്​വെയർ കമ്പനി ഇടക്കിടക്ക്​ അപ്​ഗ്രേഡ്​ ചെയ്യും.

22 ലിറ്റർ ബൂട്ട്​ കപ്പാസിറ്റിയും മികച്ചതാണ്​. സൈഡ്​ സ്റ്റാൻഡ്​ സെൻസർ, റിവേഴ്​സ്​ മോഡ്​, മോണോ ഷോക്​ സസ്​പെൻഷൻ എന്നിവ വാഹനത്തിലുണ്ട്​. മുന്നിലും പിന്നിലും ഡിസ്ക്​ ബ്രേക്കാണ്​. ഇൻഡിക്കേറ്ററുകൾ താനെ ഓഫാകുന്ന സംവിധാനമുണ്ട്​. മൂന്ന്​ വർഷത്തിനുശേഷം എഥറിൽ തന്നെ​ മികച്ച വിലക്ക്​ വാഹനം വിൽക്കാനും സൗകര്യമുണ്ട്​.

എഥർ സ്കൂട്ടറിൽ ഉപയോഗിക്കുന്ന ബാറ്ററി

Ather 450 x നാല്​ മോഡുകളിൽ വാഹനം ഓടിക്കാം. ഇ​കോ മോഡിൽ കൂടുതൽ റേഞ്ച്​ കിട്ടുമ്പോൾ വാർപ്​ മോഡിൽ നല്ല പെർഫോർമൻസ്​ ലഭിക്കും. 116 കിലോമീറ്ററാണ്​ ARAI അംഗീകരിച്ച റേഞ്ച്​. എന്നാൽ യാഥാർത്ഥത്തിൽ അത്​ ലഭിക്കില്ല. ഓരോ മോഡിലെയും റേഞ്ച്​ നമുക്ക്​ പരിശോധിക്കാം.

Ather scooter range

Ather 450 x

ather 450 plus

ബാറ്ററിയും ചാർജിങ്ങും

ഇരു മോഡലിലും 2.9 kwh ബാറ്ററിയാണ്​ ഉപയോഗിക്കുന്നത്​. എക്സിൽ 2.6 kwhഉം പ്ലസിൽ 2.23 kwhഉം ആണ്​ പരമാവധി ഉപയോഗിക്കാവുന്ന കപ്പാസിറ്റി. ലിഥിയം അയൺ ബാറ്ററിയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. 21,700 സെല്ലുകൾ അടങ്ങിയതാണ്​ ഈ ബാറ്ററി. ​വാട്ടർ, ഡസ്റ്റ്​ റെസിസ്റ്റന്‍റാണിത്​. അലൂമിനിയം അലോയ്​ കൊണ്ടാണ്​ ഇത്​ ആവരണം ചെയ്തിരിക്കുന്നത്​. പത്ത്​ ലക്ഷം കിലോമീറ്ററിന്​​ മുകളിൽ ഇതുപയോഗിച്ച്​ യാത്ര ചെയ്യാമെന്ന്​ കമ്പനിയുടെ പഠനങ്ങൾ പറയുന്നു. മൂന്ന്​ വർഷമാണ്​ വാറന്‍റി.

ather 450x സ്കൂട്ടർ

Ather scooter charging time

ഹോം ചാർജിങ്ങിൽ പൂജ്യത്തിൽനിന്ന്​ 80 ശതമാനമാകാൻ മൂന്ന്​ മണിക്കൂറും 35 മിനിറ്റുമാണ്​ വേണ്ടത്​. 100 ശതമാനമാകാൻ 5 മണിക്കൂറും 45 മനിറ്റും പിടിക്കും. ഫാസ്റ്റ്​ ചാർജിങ്​ ഉപയോഗിക്കുകയാണെങ്കിൽ 90 മനിറ്റ്​ കൊണ്ട്​ ഫുള്ളാകും. ബാറ്ററി 50 ശതമാനത്തിന്​ താഴെ ആണെങ്കിൽ ഫാസ്റ്റ്​ ചാർജിൽ ഒരു മിനിറ്റ്​ കൊണ്ട്​ 1.5 കിലോമീറ്റർ പോകാനുള്ള ചാർജ്​ കയറും. 50നും 80നും ഇടയിൽ ആണെങ്കിൽ ഒരു മിനിറ്റ്​ ചാർജ്​​ ചെയ്താൽ ഒരു കിലോമീറ്റർ പോകാം.

വാഹനം വാങ്ങുമ്പോൾ ഏതെങ്കിലും ഒരു ചാർജർ ആണ്​ ലഭിക്കുക. അതായത്​ പോർട്ടബിൾ ചാർജർ അല്ലെങ്കിൽ ഹോം ചാർജിങ്​. 10,900 രൂപ കൊടുത്താൽ അധിക ചാർജർ കിട്ടും. ഹോം ചാർജിങ്​ സംവിധാനം എഥർ ഇൻസ്റ്റാൾ ചെയ്ത്​ തരും. ചാർജ്​ മുഴുവനായാൽ പവർ കട്ട്​ ഓഫ്​ സംവിധാനമുണ്ട്​. കൂടാതെ എഥർ മൊബൈൽ ആപ്പ്​ ഉപയോഗിച്ച്​ ചാർജിങ്​ എത്രയായി എന്നറിയാനും സാധിക്കും.

എപ്പോഴും ഫാസ്റ്റ്​ ചാർജർ ഉപയോഗിക്കുന്നത്​ നല്ലതല്ല. ഇടക്ക്​ സാധാരണ ചാർജറും ഉപയോഗിക്കണം. അതായത്​ നാല്​​ തവണ ഫാസ്റ്റ്​ ചാർജർ ഉപയോഗിച്ചാൽ അടുത്തത്​ നോർമൽ ചാർജ്​ ചെയ്യുക. ഫാസ്റ്റ്​ ചാർജറിന്​ ഏകദേശം സ്കൂട്ടറിനേക്കാൾ വിലയുണ്ട്​. അത്​ അത്യാവശ്യമു​ണ്ടെങ്കിൽ മാത്രം വാങ്ങാം. നിങ്ങളുടെ ഫ്ലാറ്റിലെല്ലാം ഇത്​ വെക്കാൻ സാധിക്കും.

ചാർജിങ്​ സ്​റ്റേഷനുകൾ

കേരളത്തിലെ പല നഗരങ്ങളിലും എഥർ ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിച്ചുകഴിഞ്ഞു. കോഴിക്കോട് നഗരത്തിൽ​ ഒമ്പത്​ ചാർജിങ്​ സ്​റ്റേഷനുകൾ നിലവിലുണ്ട്​. ഇവിടെനിന്ന്​ 10 മിനിറ്റ്​ ചാർജ്​ ചെയ്താൽ 15 കിലോമീറ്റർ പോകാം എന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. ഇവിടങ്ങളിൽ നിലവിൽ ചാർജിങ്​ ഫ്രീയാണ്​.

പക്ഷെ, 2022 മേയിന്​ ശേഷം പണം ഈടാക്കാൻ സാധ്യതയുണ്ട്​. അതുപോലെ ഫീച്ചറുകൾ മൊബൈൽ ആപ്പിലേക്ക്​ കണക്ട്​ ചെയ്യുന്നതും ഇപ്പോൾ സൗജന്യമാണ്​. മേയ്​ മുതൽ മൂന്ന്​ മാസത്തിന്​ 800 രൂപ കൊടുക്കേണ്ടി വരും. ഈ ഓപ്​ഷൻ വേണ്ടെന്നുവെക്കാനും കഴിയും.

ബോണസ്​ ടിപ്പ്​:

പബ്ലിക്​ ഫാസ്റ്റ്​ ചാർജിങ് പോർട്ട്​ ഉപയോഗിച്ച്​ ചാർജ്​ ചെയ്യുമ്പോൾ 80 ശതമാനം ആയാൽ നിർത്തുന്നതാണ്​ നല്ലത്​. 80 ശതമാനത്തിന്​ മുകളിൽ ചാർജ്​ ചെയ്യാൻ കൂടുതൽ സമയം വേണം. കൂടാതെ 80ന്​ മുകളിലെ ഡി.സി ഫാസ്റ്റ്​ ചാർജിങ്​ ബാറ്ററിയുടെ ആയുസ്സ്​ കുറക്കും. കൂടുതൽ നേരം ചാർജ്​ ചെയ്യാൻ നിൽക്കുന്നത്​ മറ്റു വാഹനങ്ങളുടെ ചാർജിങ്​ അവസരം നഷ്ടപ്പെടുത്തുകയാണെന്ന ഓർമയും വേണം.

അതുപോലെ ബാറ്ററി ഒരിക്കലും 10 ശതാമാനത്തിന്​ താഴേക്ക്​ പോകാൻ അനുവദിക്കരുത്​. ബാറ്ററിയുടെ ലൈഫിനെ ഇത്​ ബാധിക്കും. പിന്നെ ചാർജ്​ തീരുമോ എന്ന ഉത്​കണ്​ഠയും സൃഷ്ടിക്കും.

മൊബൈൽ ആപ്പിൽ ലഭിക്കുന്ന സേവനങ്ങൾ

എഥറിന്‍റെ കോഴിക്കോട്​ ഷോറൂം

സർവിസ്​ ചാർജ്​

എഥർ സ്കൂട്ടറിന്​ 5000 കിലോമീറ്റർ കൂടുമ്പോൾ 600 രൂപയുടെ പെയ്​ഡ്​ സർവിസുണ്ട്​. മൂന്ന്​ വർഷമാണ്​ ബാറ്ററിയുടെ വാറന്‍റി. വാറന്‍റി കാലയളവിന്​ ശേഷം ഇനി അഥവാ ബാറ്ററി മാറേണ്ടി വരികയാണെങ്കിൽ 50,000 രൂപയാണ്​ നിലവിലെ വില. മോട്ടോറിനും മൂന്ന്​ വർഷം വാറന്‍റിയു​ണ്ട്​. മാറേണ്ടി വരികയാണെങ്കിൽ 20,000 രൂപയാണ്​ വില​.

Ather price in kerala

Ather 450 plus

Ex showroom price ( സബ്​സഡിക്ക്​ മുമ്പ്​ ) : 1,71,415
ഇൻഷുറൻസ്​: 5119
റോഡ്​ ടാക്സ്​: 7199
രജിസ്​ട്രേഷൻ ഫീ: 615
ചാർജർ: 5475
ആകെ: 1,89,822
സബ്​സഡി: 43,500
ഓൺറോഡ്​ പ്രൈസ് (5 % ജി.എസ്​.ടി അടക്കം )​: 1,46,324 രൂപ

Ather 450X

Ex showroom price ( സബ്​സഡിക്ക്​ മുമ്പ്​ ) : 1,71,415
ഇൻഷുറൻസ്​: 6092
റോഡ്​ ടാക്സ്​: 7199
രജിസ്​ട്രേഷൻ ഫീ: 615
പെർഫോർമൻസ്​ അപ്​ഗ്രേഡ്​: 19,010
ചാർജർ: 5475
ആകെ: 2,09,807
സബ്​സഡി: 43,500
ഓൺറോഡ്​ പ്രൈസ് (5 % ജി.എസ്​.ടി അടക്കം )​​: 1,66,307 രൂപ

ഡൗൺ പേയ്​മെന്‍റായിട്ട്​ 30,000 രൂപ കൊടുത്ത്​ വാഹനം സ്വന്തമാക്കാം. രണ്ട്​ വർഷത്തേക്ക്​ മാസം 7000 രൂപയാണ്​ ഇ.എം.ഐ വരുന്നത്​. മൂന്ന്​ വർഷത്തേക്ക്​ 5100 രൂപയും. ഒരു മാസമാണ്​ നിലവിൽ ബുക്കിങ്​ സമയം ( ather on road price ).

Ather 450x – Ather 450 plus comparison

Model and Performance ather 450x ather 450 plus
Power ( Continuous/peak ) 3.3 kw/6 kw 3.3 kw/5.4 kw
Max torque 26 Nm 22 Nm
Top speed 80 kmph 80 kmph
Acceleration (0-40 kmph) 3.3 s 3.9 s

കേരളത്തിലെ ഷോറൂമുകൾ

Ather Space, Kozhikode
Crux mobility
Carino square, Christian college cross road, NH 66, West Nadakkave, Kozhikode, Kerala – 673011
Mob: 7307 222 555

Ather Space, Kochi
Palal Mobility Pvt ltd, 48/1786-B, Ground Floor, Chakkiapadam Building, NH Bypass, Ponnurunni, Vytilla, Ernakulam, Kerala – 682019
Mob: 078490 33033

Ather Space, Trivandrum
Sycamore Complex, 25/1106, Plamoodu Jn, Pattom PO, Kerala 695004
Mob: 081441 12255

Ather Malappuram Showroom

എഥറിന്‍റെ പുതിയ ഷോറൂം മലപ്പുറത്ത്​ 2022 ഏപ്രിലിൽ ആരംഭിച്ചു. ​മലപ്പുറം കിഴക്കെത്തലയിൽ കോഴിക്കോട്​ റോഡിൽ കൽപക ഹോം അ​പ്ലൈസൻസിന്​ മുമ്പിലാണ്​​ ഷോറൂമുള്ളത്​. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഷോറൂമാണിത്​. സൗജന്യ ഫാസ്റ്റ്​ ചാർജിങ്​ സൗകര്യവും ഇവിടെയുണ്ട്​.

മലപ്പുറത്തെ രണ്ടാമത്തെ ഷോറൂം പെരിന്തൽമണ്ണയിൽ ഉടൻ തുറക്കാൻ സാധ്യതയുണ്ട്​. ഇത്​ കൂടാതെ 2022 മെയ്​ മാസത്തോടു കൂടി ജില്ലയിൽ വിവിധയിടങ്ങളിൽ ചാർജിങ്​ പോയിന്‍റുകളും ( Ather charging station Malappuram ) എഥർ ഒരുക്കുന്നുണ്ട്​.

Ather showroom Malappuram contact number: 95392 33964

Exit mobile version