Speed Track

ഇന്ത്യയിലെ വാഹന പ്ലാന്റുകളും ഭാവിയും

നിലവിലെ പ്രമുഖ വാഹന കയറ്റുമതി രാജ്യമായ ഇന്ത്യ വരുംകാലങ്ങളിൽ കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ്

Automobile plants and future of car production in India

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി. 22.93 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനവും വാഹന കമ്പനികളുടെ സംഭാവനയാണ്. ഇത് ഉൽപാദന മേഖലയുടെ 49 ശതമാനത്തോളം വരും. നേരിട്ടും അല്ലാതെയുമായി 32 മില്ല്യൻ ജനങ്ങൾക്ക് തൊഴിലും നൽകുന്നുണ്ട് ഈ മേഖല. നൂറിലധികം പ്ലാന്റുകളുമായി വ്യാപിച്ചുകിടക്കുകയാണ് ഇന്ത്യയിലെ വാഹനോത്പാദനം.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്ലാന്റ്

ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കിയുടെതാണ് ഈ പ്ലാന്റ്. ഹരിയാന തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനവും.

Detroit of India

 ‘മോട്ടോർ സിറ്റി’ എന്ന വിളിപ്പേരിലാണ് അമേരിക്കയിലെ മിഷിഗണിലുള്ള ഡിട്രോയിറ്റ് എന്ന നഗരം അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യയിലെ ഡിട്രോയിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ചെന്നൈ. രാജ്യത്തെ ഫോർവീലർ വാഹനങ്ങളിൽ 30 ശതമാനവും ഉത്പാദിപ്പിക്കുന്നത് ചെന്നൈ മഹാനഗരത്തിലാണ്. 1951ലാണ് അന്നത്തെ മദ്രാസിൽ ആദ്യമായി ഓട്ടോമൊബൈൽ പ്ലാന്റ് ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് മോട്ടോസിന്റെതായിരുന്ന ഈ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെതായിരുന്നു. പിന്നീടായിരുന്നു ‘ഡിട്രോയിറ്റ് ഓഫ് ഇന്ത്യ’ എന്ന പദവിയിലേക്കുള്ള ചെന്നൈയുടെ യാത്ര. ഇന്ന് ഇരുപതോളം കമ്പനികളുടെ വാഹന നിർമ്മാണ യൂണിറ്റുകൾ ചെന്നൈയുടെ ചുറ്റുമുണ്ട്.

തമിഴ്നാട്ടിലെ ഓട്ടോമൊബൈൽ പ്ലാന്റുകൾ :

Brand Location Class
Royal Enfield Chennai motorcycles
India Yamaha Motor Chennai motorcycles
Bharat Benz , Daimler Chennai Truck, Bus
BMW India Chennai Passenger vehicles, motorcycles
Force Motors Chennai BMW engines
Wrightbus Chennai Commercial vehicles
Isuzu Chennai Commercial vehicles
Kubota Chennai Tractors
TVS Motor Hosur motorcycles
TAFE Tractors Chennai Commercial vehicles
Ashok Leyland Ennore Commercial vehicles
Renault, Nissan, Datsun India Oragadam, Chennai Passenger vehicles
Mitsubishi, PSA group Thiruvallur Passenger vehicles
Hyundai Sriperumbudur Passenger vehicles
Komatsu Chennai Excavator
Ampere Electric Ranipet EV
Ola electric Krishnagiri EV
Ather electric Hosur EV
Armed vehicles Avadi, Chennai Armed vehicles
Caterpillar Thiruvallur Commercial vehicles

 

സംസ്ഥാനങ്ങളും വാഹന ഉൽപാദനവും

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ കൂടുതൽ ഓട്ടോമൊബൈൽ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നത്. കൊമേഴ്ഷ്യൽ വാഹനങ്ങളുടെ ഉൽപാദനത്തിൽ തമിഴ്നാട് മുന്നിൽ നിൽക്കുമ്പോൾ മോട്ടോർസൈക്കിളുകളുടെ ഉല്പാദനത്തിൽ ന്യൂഡൽഹിക്കാണ് ആധിപത്യം. ട്രാക്ടറുകളുടെ പ്രൊഡക്ഷനിൽ ഉത്തരപ്രദേശ് ആണ് ഈ സ്ഥാനത്തുള്ളത്.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും പ്രധാന വാഹന പ്ലാന്റുകൾ; 

Brand

State

Location

Class

KAMCO Kerala Angamaly Agricultural vehicles
Kerala automobiles limited Kerala Trivandrum commercial vehicles
Piaggio, Aprilia, Vespa Maharashtra Pune Commercial vehicles, Motorcycles
Kinetic engineering ltd. Maharashtra Pune Motorcycles
General motors India Maharashtra Pune Passenger vehicles
Tata motors Maharashtra Pune Passenger vehicles
Jeep, Fiat India Maharashtra Pune Passenger vehicles
Mahindra & Mahindra Maharashtra Nashik Passenger vehicles
Mercedes Benz Maharashtra Pune Passenger vehicles
Jaguar, Land rover Maharashtra Pune Passenger vehicles
Skoda Maharashtra Aurangabad Passenger vehicles
Bajaj Auto, KTM Maharashtra Aurangabad Motorcycles
Volkswagen Maharashtra  Pune Passenger vehicles
Ashok Leyland Maharashtra Bhandara Commercial vehicles
Force Motors Maharashtra  Pune Commercial vehicles
JCB Maharashtra  Pune Excavators
L&T Maharashtra  Pune Excavators
Vedant Cranes Maharashtra Khandala Excavators
Kawasaki Maharashtra  Pune Motorcycles
Premier Maharashtra  Pune Passenger vehicles
Caterpillar Maharashtra Banda Excavators
Volvo Eicher Maharashtra Thane Commercial components
Isuzu Motors India Andhra Pradesh Sri city Commercial vehicles
Hero Motorcorp Andhra Pradesh Sri city motorcycles
Ashok Leyland Andhra Pradesh Vijayawada  Commercial vehicles
Kobelco Andhra Pradesh  Sri city cranes and excavators
Kia Motors Andhra Pradesh Penukonda Passenger vehicles
Mahindra & Mahindra Telangana zahirabad Commercial vehicles
TVS Motors Karnataka Mysore motorcycles
HMSI Karnataka Kolar motorcycles
Mahindra Reva Karnataka Bengaluru Passenger vehicles
Toyota Kirloskar Motor Karnataka Bidadi Passenger vehicles
Scania Karnataka Kolara Commercial vehicles
Tata Motors Karnataka Dharwad Commercial vehicles
Volvo Eicher Karnataka Hoskote Buses
Tata Hitachi West Bengal Kharagpur construction equipment
TIL West Bengal Kharagpur construction equipment
TIL West Bengal Kolkata Cranes
Hero Motorcorp Uttarakhand Haridwar motorcycles
Bajaj Auto Uttarakhand Pantnagar motorcycles
Ashok Leyland Uttarakhand Pantnagar Commercial vehicles
Tata Motors Uttarakhand Pantnagar Commercial vehicles
Mahindra & Mahindra Uttarakhand Haridwar Commercial vehicles
Yamaha Uttar Pradesh Greater Noida motorcycles
Tata Motors Uttar Pradesh Lucknow Commercial vehicles
Hero Motorcorp Haryana Gurgaon motorcycles
Harley – Davidson Haryana Gurgaon motorcycles
Suzuki Motorcycle India Haryana Gurgaon motorcycles
Hero Motorcorp Haryana Dharuhera motorcycles
JCB Haryana Faridabad Excavators
Yamaha Haryana Faridabad motorcycles
Maruti Suzuki Haryana Gurgaon Passenger vehicles
Maruti Suzuki Haryana Manesar Passenger vehicles
HMSI Haryana Manesar motorcycles
TVS Motors Himachal Pradesh Nalagarh motorcycles
TAFE Tractors Himachal Pradesh Parwanoo Commercial vehicles
Tata Motors Jharkhand Jamshedpur Commercial vehicles
Honda Cars Rajasthan Tapukara Passenger vehicles
Ashok Leyland Rajasthan Alwar Commercial vehicles
JCB Rajasthan Jaipur Excavators
Mahindra & Mahindra Rajasthan Jaipur Tractors
HMSI Rajasthan Tapukara motorcycles
SML Isuzu Ltd. Punjab Nawanshahar Commercial vehicles
PTL ( Mahindra group ) Punjab Mohali Tractors
Suzuki Motors Gujarat Ahmedabad Passenger vehicles
Tata Motors Gujarat Ahmedabad Passenger vehicles
Ford India Gujarat Ahmedabad Passenger vehicles
MG Motor India Gujarat Halol Passenger vehicles
Atul Auto Gujarat Ahmedabad , Rajkot Three wheelers
JCB Gujarat Halol construction equipment
HMSI Gujarat Ahmedabad motorcycles
Hero Motorcorp Gujarat Halol motorcycles
Mahindra Two Wheelers Madhya Pradesh Pithampur Commercial vehicles
Volvo Eicher Madhya Pradesh Pithampur , Bhopal , Bhopal Commercial vehicles
Hindustan Motors Madhya Pradesh Pithampur Commercial vehicles
MAN Force Trucks Madhya Pradesh Pithampur Commercial vehicles

 

ഇന്ത്യൻ വാഹനോൽപാദനത്തിന്റെ ഭാവി

നിലവിലെ പ്രമുഖ വാഹന കയറ്റുമതി രാജ്യമായ ഇന്ത്യ വരുംകാലങ്ങളിൽ കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ്. വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ ആവശ്യകത, വികസിച്ചുകൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ്, ചെറിയ വാഹനങ്ങളുടെ വൈദ്യുതീകരണം, ഗ്രാമീണ വിപണികളെയും ലക്ഷ്യം വെച്ചുള്ള കമ്പനികളുടെ നീക്കം, കൂടാതെ ഗവൺമെന്റിൽ നിന്നുള്ള ‘ഓട്ടോമോട്ടീവ് മിഷൻ പ്ലാൻ 2026’ , സ്ക്രാപ്പേജ് പോളിസി എന്നിവ ഭാവിയിലെ ഉത്പാദന വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്ന്  പ്രതീക്ഷിക്കുന്നു. അത്കൊണ്ട് തന്നെ ഓട്ടോമൊബൈൽ പ്ലാന്റുകളും വികസനകുതിപ്പിന് ഒരുങ്ങി നിൽക്കുകയാണ്. 

 

automobile plants and future of car production in India ©

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!