Health
Trending

ഓങ്കോളജി മേഖലയിലേക്ക് കടന്ന് ജിഎസ്‌കെ

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ഗൈനക്കോളജിക്കൽ കാൻസറുകൾ

കൊച്ചി: ഗൈനക്കോളജിക്കൽ ക്യാൻസറുകൾക്കുള്ള പ്രിസിഷൻ തെറാപ്പികൾക്കായി ജെംപെർലി, സെജുല എന്നിവയുമായി കൈകോർത്തു ഇന്ത്യയിൽ ഓങ്കോളജി മേഖലയിലേക്ക് കടന്ന് ജിഎസ്‌കെ. ഡിഎംഎംആർ/എംഎസ്‌ഐ-എച്ച് അഡ്വാൻസ്ഡ് എൻഡോമെട്രിയൽ ക്യാൻസറിന്റെ സെക്കൻഡ്-ലൈൻ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ആദ്യത്തെയും, അംഗീകൃതവുമായ ഏക  പിഡി-1 ഇമ്മ്യൂണോതെറാപ്പിയാണ് ജെംപെർലി (ഡോസ്റ്റാർലിമാബ്). അഡ്വാൻസ്ഡ് ഓവേറിയൻ ക്യാൻസറിലെ എല്ലാ ബയോമാർക്കർ വകഭേദങ്ങൾക്കും ഫസ്റ്റ്-ലൈൻ മോണോതെറാപ്പി മെയിന്റനൻസായി ഇന്ത്യയിൽ അംഗീകരിച്ച ദിവസേന ഒരുനേരം കഴിക്കാവുന്ന ഒരേയൊരു ഓറൽ പിഎആർപി ഇൻഹിബിറ്ററാണ് സെജുല (നിരപരിബ്).

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ഗൈനക്കോളജിക്കൽ കാൻസറുകൾ എന്നുമാത്രമല്ല, അവ വർദ്ധിച്ചുവരികയുമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതലായുള്ള മൂന്ന് ഗൈനക്കോളജിക്കൽ കാൻസറുകളിൽ പെടുന്നതാണ് എൻഡോമെട്രിയൽ, അണ്ഡാശയ കാൻസറുകൾ. 2045 ആകുമ്പോഴേക്കും, ഇന്ത്യയിൽ എൻഡോമെട്രിയൽ, അണ്ഡാശയ കാൻസറുകളുടെ എണ്ണം യഥാക്രമം 78% ഉം 69% ഉം വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആഗോള ക്ലിനിക്കൽ തെളിവുകളുടെയും അംഗീകാരങ്ങളുടെയും പിൻഫലത്തിലാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ, നോൺ-സ്‌മോൾ സെൽ ശ്വാസകോശാർബുദം, തല, കഴുത്ത് എന്നിവയിലെ ക്യാൻസർ, കോലോറെക്ടൽ ക്യാൻസർ എന്നിവയുടെ ചികിത്സാക്കായും ഡോസ്റ്റാർലിമാബിന്റെ പഠനഫലങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഓങ്കോളജി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജിഎസ്‌കെ അതിൽ പങ്കെടുക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!