Site icon MotorBeat

HOTEL MAMMALI​’S – കോഴി​ക്കോ​ട്ടെ കൊതിയൂറും ബീഫ്​ ബിരിയാണി

best beef biriyani in kozhikode

ബീഫ്​ ബിരിയാണി ( beef biriyani ) എന്ന്​ കേൾക്കു​േമ്പാൾ തന്നെ പലരുടെയും വായിൽ രുചിമുകുളങ്ങൾ നിറയും. വിവിധ ബീഫ്​ ബിരിയാണികൾ കൊണ്ട്​ പ്രശസ്​തമാണ്​ കോഴിക്കോട് ( Kozhikode ) ​. റഹ്​മത്ത്​ ഹോട്ടലിലെയും ( Rahmath Hotel ) പാരഗണിലെയുമെല്ലാം ( Hotel Paragon ) ബിരിയാണി കഴിക്കാത്തവർ വിരളമായിരിക്കും. ഇതിനെല്ലാം പുറമെ മറ്റൊരു മികച്ച ബിരിയാണിക്കട കൂടിയുണ്ട്​ കോഴിക്കോട്ട്​. അതാണ്​ ഹോട്ടൽ മമ്മാലീസ് ( Hotel Mammali’s )​. കോഴിക്കോട്​ മെഡിക്കൽ കോളജിന് ( Kozhikode Medical College )​ സമീപം കോവൂരിലാണ് ( Kovoor )​ ഈ കൊച്ചു ഹോട്ടലുള്ളത്​.

വർഷങ്ങളുടെ പാരമ്പര്യം

1949 മുതൽ ഈ ഹോട്ടൽ ഇവിടെയുണ്ട്​. മമ്മാലിയുടെ ഉപ്പയാണ്​ തുടക്കക്കാരൻ. പിന്നെ മമ്മാലി ഏറ്റെടുത്തതോടെ പേരിനെയും കൂടെക്കൂട്ടി. ഒരു തിങ്കളാഴ്​ച ഉച്ചകഴിഞ്ഞ്​ 2.30 ഓടെയാണ്​ ബീഫ്​ ബിരിയാണി മനസ്സിൽ കണ്ട്​ മമ്മാലി ഹോട്ടലിലെത്തുന്നത്​. ഒരർത്ഥത്തിൽ ആ​ സമയം വന്നതു നന്നായി എന്ന്​ തോന്നി. പകുതി സീറ്റുകളും കാലിയാണ്​. ഒരു മണിക്കൂർ മുമ്പാണ്​ വന്നിരുന്നതെങ്കിൽ ഒരൽപ്പം കാത്തുനിൽക്കേണ്ടി വരും. ഉച്ചനേരത്ത്​ അത്രക്ക്​ തിരക്കാണ്​.

അടിയിലും മുകളിലുമായി ഏകദേശം 50നടുത്ത്​ ആളുകൾക്ക്​ ഒരുമിച്ച്​ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്​. അടിയിലുള്ള ഒരു ടേബിളിൽ ഞാൻ സീറ്റുറപ്പിച്ചു. മെഡിക്കൽ കോളജ്​ ആശുപത്രി അടുത്തുള്ളതിനാൽ ഇടക്കിടക്ക്​ ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്നു. പക്ഷെ, ബീഫ്​ ബിരിയാണി മുന്നിലെത്തിയതോടെ അതിൻെറ ശബ്​ദമൊന്നും കേൾക്കാതായി. ബിരിയാണിയും ബീഫും കണ്ടതോടെ പിന്നെ  ചുറ്റുമുള്ളതൊന്നും കാണില്ല സാറെ!

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ തനി നടാൻ ധം ബിരിയാണി. അതാണ്​ മമ്മാലിയിലെ ബീഫ്​ ബിരിയാണി. സിംപിളാണ്​. ഇറച്ചിയെല്ലാം വെന്ത്​ നല്ല ജ്യൂസി പോലെയായിട്ടുണ്ട്​. മസാലയും തരക്കേടില്ല. ഒപ്പം നല്ല അടിപൊളി അച്ചാറും തൈരും. ചില സമയങ്ങളിൽ ചമ്മന്തിയും കിട്ടാറുണ്ട്​.

ലൈറ്റായിട്ട്​ കഴിക്കുന്നവർക്ക്​ ഹാഫ്​ ബിരിയാണി ലഭ്യമാണ്​. ഇനി മനസ്സിനൊപ്പം വയറും​ നിറക്കണമെന്ന്​ ആഗ്രഹമുള്ളവർക്ക്​​ ഫുൾ ഓർഡർ ചെയ്യാം.

വറൈറ്റി ലെമൺ ടീ

ഫുൾ ബിരിയാണിയാണ്​ ഞാൻ കഴിച്ചത്​. സാധാരണ വയറ്​ നിറച്ച്​ ബിരിയാണി കഴിച്ചാൽ ചിലപ്പോൾ കസേരയിൽനിന്ന്​ എണീക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വരും. അതായിരിക്കും അവസ്​ഥ. എന്നാൽ, ഇവിടെ അങ്ങനെ തോന്നിയില്ല. അതിന്​ ഒരു കാരണം കൂടിയുണ്ട്​.

ബിരിയാണിയുടെ കൂടെ ലെമൺ ടീ കൂടി ഓർഡർ ചെയ്​തിരുന്നു. ഭക്ഷണം കഴിച്ച്​ തീരാൻ സമയത്താണ്​ അത്​ എത്തുന്നത്​. പ്രത്യേക രീതിയിലാണ്​ ഇവിടത്തെ ലെമൺ ടീം. രണ്ട്​​ ലെയറായിട്ടാണ്​ ലെമൺ ടീ മുന്നിലെത്തിയത്​. അടിയിൽ നാരങ്ങ വെള്ളം നിൽക്കുന്നു. അതിന്​ മുകളിലായി ചായയും. ഉണ്ടാക്കുന്ന രീതി കൊണ്ടാണ്​ ഇതിങ്ങനെ രണ്ട്​ ലെയറായി നിൽക്കുന്നത്​. ആദ്യം ലൈം തയാറാക്കുന്നു. എന്നിട്ട്​ അതിന്​ മുകളിൽ ഇത്തിര ചായ ഒഴിക്കുകയാണ്​. ​ഇതോടൊപ്പം ലഭിക്കുന്ന ഗ്ലാസിലേക്ക്​ ലെമൺ ടീം പകരു​േമ്പാൾ ലെയറുകൾ ഒന്നാകുന്നു.

വില കുറവ്​, ഗുണം മെച്ചം – Best beef biriyani in kozhikode

110 രൂപയാണ്​ ബീഫ്​ ബിരിയാണിക്ക്​. 15 രൂപ ലെമൺ ടീക്കും. ബീഫ്​ ബിരിയാണി ഹാഫിന്​ 80 രൂപയാണ്​. ചിക്കൻ ബിരിയാണി (120 – 80), ഫിഷ്​ ബിരിയാണി (170) എന്നിവയും ഇവിടെ ലഭ്യമാണ്​. (വില മാർക്കറ്റിലെ നിരക്കിനനുസരിച്ച്​ മാറാൻ സാധ്യതയുണ്ട്​).

ഇവക്കെല്ലാം പുറമെ മറ്റു വിഭവങ്ങളും ഇവിടെ ലഭ്യമാണ്​. പൊറാട്ടയും മീൻ പൊരിച്ചതും നല്ലൊരു കോമ്പിനേഷനായി ആളുകൾ കാണുന്നു. രാവിലെ ഇതാണ്​ ആവശ്യക്കാർ കൂടുതൽ. നെയ്​ച്ചോറിനൊപ്പം സ്​റ്റ്യൂവും പരീക്ഷിക്കാവുന്നതാണ്​.​

ആകെയുള്ള പ്രശ്​നമായിത്തോന്നിയത്​ പാർക്കിങ്ങിൻെറ കുറവാണ്​. ഹോട്ടലിന്​ മുന്നിൽ കഷ്​ടിച്ച്​ രണ്ട്​ കാറുകൾക്കോ അല്ലെങ്കിൽ ആറ്​ ബൈക്കുകൾക്കോ പാർക്ക്​ ചെയ്യാനുള്ള ഇടമേയുള്ളൂ. കുറച്ചുമാറി റോഡ്​ സൈഡിൽ കാറുകൾ പാർക്ക്​ ചെയ്യാം. മെഡിക്കൽ കോളജ്​ റോഡിൻെറ ​മറുവശത്ത്​​ കോവൂർ അങ്ങാടി ഭാഗത്തും ചെറിയരീതിയിൽ പാർക്കിങ്​ സൗകര്യമുണ്ട്​. ഇവിടെനിന്നും ഹോട്ടലിലേക്ക്​​ എൻട്രൻസ്​ ഉണ്ട്​.

പിന്നെ എ.സി റൂം ഒന്നും പ്രതീക്ഷിക്കണ്ട. പക്ഷെ, പ്രകൃതിയൊരുക്കിയ നല്ല തണുപ്പുണ്ട്​ ഇവിടെ. വർഷങ്ങൾ പഴക്കമുള്ള ചീനിമരം മമ്മാലി ഹോട്ടലിന്​​ കുടചൂടി നിൽക്കുന്നു. സ്​ഥിരം ഉപഭോക്​താക്കളാണ്​ അധികവും വരുന്നത്​​. പാർസലും നല്ല രീതിയിൽ പോകുന്നു. ജീവനക്കാരുടെ സർവിസും അടിപൊളിയാണ്​​. രാവിലെ ഏഴ്​ മണി മുതൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും.

ഭക്ഷണം പാർസൽ ലഭിക്കാൻ: 7510 483637, 9946022938

ലൊക്കേഷൻ: https://bit.ly/3FQuZXA

ദൂരം

കോഴിക്കോട്​ മാവൂർ റോഡിലെ പുതിയ ബസ്​സ്​റ്റാൻഡ്​​​ – 6.9 കിലോമീറ്റർ. (കോഴിക്കോട് ​ ഭാഗത്തുനിന്ന്​ മെഡിക്കൽ കോളജ്​ ഭാഗത്തേക്ക്​ വരു​​േമ്പാൾ റോഡിൻെറ വലത്​ ഭാഗത്താണ്​ ഹോട്ടലുള്ളത്).
കോഴിക്കോട്​ മെഡിക്കൽ കോളജ്​: 550 മീറ്റർ
തൊണ്ടായാട്​ ബൈപ്പാസ്​ ജംഗ്​ഷൻ: 3.6 കിലോമീറ്റർ

Overall Rating: 3.5/5

also read: വയനാട്ടിലേക്ക്​ പോത്തും​ കാൽ കഴിക്കാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത്​ നന്നാകും

Exit mobile version