Speed Track
Trending

Classic 350 മുതൽ Splendor Plus വരെ; ഇവയാണ്​ 2021ലെ ഹിറ്റ്​ ബൈക്കുകൾ

ലോകം പുതുവർഷപ്പിറവിക്ക്​ കാതോർത്തിരിക്കുകയാണ്​. സംഭവബഹുലമായ ഒരു വർഷമാണ്​ കടന്നുപോകുന്നത്​. ​പല പുതിയ പാഠങ്ങളും പഠിച്ചു. പലതും അനുഭവിച്ചറിഞ്ഞു. അതേസമയം, വാഹനലോകത്തിന്​ ഇത്​ അത്ര നല്ല കാലമായിരുന്നില്ല. കുറഞ്ഞ മോഡലുകൾ മാത്രമാണ്​ വിപണിയിലെത്തിയത്​. വിപണനം മന്ദഗതിയിലായി. സെമി കണ്ടക്ടർ ക്ഷാമം പോലുള്ള പ്രശ്നങ്ങളും കോവിഡ്​ മഹാമാരിയും വിപണിയെ തളർത്തി. ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിളിൽ വാഹനങ്ങളെക്കുറിച്ചുള്ള തിരച്ചിലുകൾക്ക്​ കുറവൊന്നും ഉണ്ടായിട്ടില്ല. 2021ൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ 10 ബൈക്കുകളുടെ കണക്കാണ്​ താഴെ നൽകുന്നത്​. bullet calssic എന്ന ചുരുക്കപ്പേരിയിൽ അറിയപ്പെടുന്ന Royal enfield classic 350 ആണ്​ പട്ടികയിൽ മുന്നിലുള്ളത്​.

1. Royal enfield classic​ 350 ( bullet classic )

യുവാക്കളുടെയും പഴയതലമുറയുടെയും ഒരുപോലെ ഹരമാണ് റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350. അതുകൊണ്ട്​ തന്നെ 2021ൽ ഏറ്റവുമധികം പേർ സെർച്ച്​ ചെയ്​തതും ഈ വഹനത്തെയാണ്​. റോയൽ എൻഫീൽഡിന്‍റെ മികച്ച വിൽപ്പനയുള്ള വാഹനവും ഇത്​ തന്നെ​. 2021ൽ ഏറെ മാറ്റങ്ങളോടെ പിറവിയെടുത്ത വാഹനമാണ്​ ക്ലസിക്​ 350​ ( bullet classic ). എൻജിനടക്കം മാറിയാണ്​ പുനർജൻമമെടുത്തത്​. ഫീച്ചറുകളും വർധിച്ചു.

മനസ്സിനിണങ്ങിയ ധാരാളം നിറങ്ങളിൽ വാഹനം ലഭ്യമാണ്​. ചീത്തപേരുണ്ടാക്കിയിരുന്നു വൈബ്രേഷനെല്ലാം കുറഞ്ഞു. വാഹനത്തിന്‍റെ വിശേഷങ്ങളും അപ്​ഡേറ്റുകളും അറിയാൻ ജനം ഗൂഗിൾ കാത്തുനിൽക്കുകയായിരുന്നു. പുതിയ എൻജിനും അതിന്‍റെ റൈഡിങ്​ ക്വാളിറ്റിയുമെല്ലാം ഏവരും ഉറ്റുനോക്കി. ഓരോ മാസവും എട്ട്​ ലക്ഷത്തിനടുത്ത്​ സെർച്ചുകളാണ്​​ ഈ വാഹനത്തെക്കുറിച്ച്​ ഗൂഗിളിൽ ഉണ്ടായത്​​.

  • Engine Type: Single cylinder, 4 stroke, Air cooled
    Displacement: 349 cc
    Max Power: 20.2BHp @ 6100 rpm
    Max torque: 27nm @ 4000 rpm
    Fuel Capacity: 13 L
    Kerb weight: 195 kg
    Height: 1.09 m
    Ground clearance: 170 mm
    Mileage: 41.55 km pl
    Price: 2.15 lakhs (Ex showroom)

2. Yamaha MT-15

Bullet classic കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം പേർ തിരഞ്ഞത്​ യമഹയുടെ സ്​റ്റൈലിഷ്​ ബൈക്കയാ MT-15 ആണ്​. എൻജിനിൽ​ bs6 അപ്​ഗ്രേഡും Monster Energy MotoGP കളർ ഡിസൈനും വന്ന വർഷം കൂടിയായിരുന്നു 2021. മറ്റു പറയത്തക്ക മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും നിരവധി പേരാണ്​ ഈ വഹനം തപ്പിയിറങ്ങിയത്​.

ഏകദേശം 5.5 ലക്ഷം സെർച്ച്​ MT – 15നെക്കുറിച്ച്​ ഗൂഗിളിൽ സംഭവിച്ചു​. മികച്ച വിൽപ്പനയാണ്​ ഈ ബൈക്കിനുള്ളത്​. മാസങ്ങൾ കാത്തിരുന്ന്​ വേണം ഇവനെ സ്വന്തമാക്കാൻ. വാഹനത്തിന്‍റെ ലുക്ക്​ തന്നെയാണ്​ ഇവനെ വ്യത്യസ്തമാക്കുന്നത്​. പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തിൽ മുമ്പിൽ തന്നെയുണ്ട് ഈ​ ‘ജപ്പാന്‍റെ ഇരുണ്ടവശം’.

  • Engine Type: Liquid cooled, 4 stroke, SOHC, 4-valve
    Displacement: 155cc
    Max Power: 13.6 kw (18.5 PS) / 10000r/min
    Max Torque: 13.9 N.m (1.4 kg f.m) 8500r/min
    Fuel Capacity: 10 L
    Kerb weight (with oil and full fuel tank): 138 kg
    Height: 1070 mm
    Ground clearance: 170 mm
    Mileage: 52 km pl
    Price: 1.72 lakhs (ex showroom)

3. KTM RC 200

യുവാക്കളുടെ ഹരമാണ്​ കെ.ടി.എമ്മിന്‍റെ ഓരോ ബൈക്കുകളും. അതിൽ തന്നെ KTM RC 200 ആണ്​ കഴിഞ്ഞവർഷം കൂടുതൽ പേർ തിരഞ്ഞ ​കെ.ടി.എം ബൈക്ക്​. ഓരോ മാസവും 4.5 ലക്ഷം സെർച്ചുകൾ ഈ ബൈക്കിന്​ പിന്നാലെയുണ്ടായിരുന്നു. ആസ്​ട്രിയൻ കമ്പനി 2021ൽ പരിഷ്കരിച്ച മോഡൽ ( KTM RC 200 2022 ) കൊണ്ടുവന്നതോടെയാണ്​ വാഹനം ഇന്‍റർനെറ്റിൽ ട്രെൻഡിങ്ങായി മാറിയത്​. ധാരാളം മാറ്റങ്ങളാണ്​ വാഹനത്തിൽ വന്നത്​. ഡിസൈനിലും ഫ്രെയിമിലും പാക്കേജിങ്ങിലും മാറ്റങ്ങളുണ്ടായി. എന്നാൽ, എൻജിനും ഗിയർബോക്സും നിലനിർത്തി.

  • Engine Type: Single Cylinder, 4 Valve, Liquid Cooled, FI, DOHC
    Displacement: 199.5 cc
    Max Power: 25 PS @ 10000 rpm
    Max Torque: 19.2 NM @ 8000 rpm
    Fuel Capacity: 9.5 L
    Dry weight: 154.3 kg
    Height: 1.098 m
    Ground clearance: 178.5 mm
    Mileage: 35 km pl
    Price: 2.08 lakhs (ex showroom)

4. Bajaj Pulsar 125

ആദ്യ മുന്ന്​ ബൈക്കുകൾ കുറച്ച്​ വമ്പൻമാർ ആണെങ്കിൽ നാലാം സ്ഥാനത്ത്​ എത്തിയത്​ മിഡിൽ ക്ലാസുകരുടെ മുത്താണ്​. അതെ, അവനാണ്​ ബജാജ്​ പൾസർ 125. 3.5 ലക്ഷം​ സെർച്ചുകളാണ്​​ ഓരോ മാസവും പൾസർ 125 നെ​ സംബന്ധിച്​ വന്നത്​. കൂടാതെ വലിയ വിൽപ്പനയും ഈ വാഹനം നേടി.

pulsar 125
pulsar 125

2021ൽ തന്നെയാണ്​ പൾസർ 250 മോഡൽ ബജാജ്​ പുറത്തിറക്കിയത്​. എന്നിട്ടു പോലും പൾസർ 125 സെർച്ചിൽ പിടിച്ചുനിന്നെങ്കിൽ അത്​ വാഹന​ത്തിന്‍റെ ജനപ്രീതിയെയാണ്​ ചൂണ്ടിക്കാട്ടുന്നത്​. സ്​റ്റൈലിഷ്​ ലുക്ക്​, മൈലേജ്​, ബജാജിന്‍റെ വിശ്വാസ്യത, പൾസറെന്ന നാമം എന്നിവയെല്ലാം ഈ മോഡലിനെ ഹിറ്റ്​മേക്കറാക്കുന്നു.

  • Engine Type: 4-Stroke, 2-Valve, Twin Spark BSVI Compliant DTS-i
    Displacement: 124.4 cc
    Max Power: 8.68 kW (11.8 PS) @ 8500 rpm
    Max ​Torque : 10.8 Nm @ 6500 rpm
    Fuel Capacity: 11. 5 L
    Kerb weight: 140
    Height: 1060 mm
    Ground clearance: 165 mm
    Mileage: 65 km pl
    Price: 1.07 lakhs ( ex showroom )

5. Yamaha R15

ആദ്യ പത്തിൽ ഇടംപിടിച്ച യമഹയുടെ രണ്ടാമത്തെ വാഹനമാണ്​ YZF-R15. മാസംതോറും ഏകദേശം 3.5 ലക്ഷത്തിനടുത്ത്​ സെർച്ചുകളാണ്​​ ഇവനെക്കുറിച്ച്​ വന്നത്​.

yamaha r15 v4
yamaha r15

വാഹനത്തിന്‍റെ നാലാം വേർഷൻ 2021ൽ യമഹ പുറത്തിറക്കിയിരുന്നു. ഇതും കൂടുതൽ സെർച്ചിങ്ങിന്​ കാരണമായി. പുതിയ ഡിസൈനിങ്​, മികച്ച ഹർഡ്​വെയർ, ഫീച്ചറുകൾ എന്നിവയെല്ലാം പരിഷ്കരിച്ച പതിപ്പിലുണ്ട്​.

  • Engine Type: Liquid cooled, 4-stroke, SOHC, 4-valve
    Displacement: 155 cc
    Max Power: 13.5kW (1.4ps) / 10000r/min
    Max Torque: 14.2Nm (1.4kgf.m) / 7500r/min
    Fuel Tank Capacity: 11 L
    Kerb weight (with oil and full fuel tank): 142 kg
    Height: 1135 mm
    Ground clearance: 170 m
    Mileage: 45 km pl
    Price: 2.10 lakhs (ex showroom)

6. Royal Enfield Himalayan

പേരിൽ തന്നെ ഗാംഭീര്യം നിലർത്തുന്ന ബൈക്കാണ്​ ഹിമാലയൻ. ഏതൊരു വണ്ടിപ്രേമിയുടെയും ഹരമായി മാറിയ ബൈക്ക്​, പ്രത്യേകിച്ച്​ സാഹസിക പ്രേമികളുടെ.

royal enfield himalayan
RE Himalayan

ഏകദേശം 3.5 ലക്ഷത്തിനടുത്ത്​ തിരച്ചിലുകളാണ്​​ ഈ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ച്​ ഗൂഗിളിൽ ഉണ്ടായത്​. 2021ൽ വാഹനത്തി​ൽ ചില മാറ്റങ്ങൾ റോയൽ എൻഫീൽഡ്​ കൊണ്ടുവന്നിരുന്നു. ഇതും സെർച്ച്​ കൂടാൻ കാരണമായി.

  • Engine Type: Single cylinder, 4 stroke, SOHC, Air-cooled
    Displacement: 411 cc
    Max Power: 4.3 bhp (17.88kw) @ 6500 rpm
    Max Torque: 2 NM @ 4000-4500 rpm
    Fuel Capacity: 15+/- 0.5 L
    Kerb weight: 199 kg
    Height: 1370 mm
    Ground clearance: 220 mm
    Mileage: 30 km pl
    Price: 2.70 lakhs (ex showroom)

7. KTM RC 390

RC200 പിന്നാലെ ഇടംപിടിച്ച മറ്റൊരു ​ആസ്​ട്രിയൻ മോഡലാണ്​ KTM RC 390. 2021ൽ തന്നെയാണ്​ RC390 യുടെ പുതിയ ജനറേഷനെ കെ.ടി.എം ലോകവ്യാപകമായി നിരത്തിലെത്തിച്ചത്​. സ്വാഭാവികമായും ഇത്​ ഗൂഗിൾ സെർച്ചിൽ മുന്നിലെത്തുകയും ചെയ്തു. വാഹനത്തിന്‍റെ പുതിയ മോഡൽ 2022ൽ ഇറങ്ങാനിരിക്കുകയാണ്​. അതുവരെ നിലവിലെ മോഡൽ വേഗട്രാക്കിൽ രാജാവായി വാഴും. മൂന്ന്​ ലക്ഷത്തിന്​ മുകളിൽ സെർച്ചുകളാണ്​ മാസംതോറും ഈ വാഹനത്തെക്കുറിച്ച്​ ഉണ്ടായത്​.

  • Engine Type: Single Cylinder, 4 Valve, Liquid Cooled, FI, DOHC
    Displacement: 373.3 cc
    Max Power: 43.5 PS @ 9000 rpm
    Max Torque : 36 NM @ 7000 rpm
    Fuel Capacity: 9.5 L
    Dry Weight : 166.8 kg
    Height: 830 mm
    Ground clearance: 178.5 mm
    Mileage: 29 km pl
    Price: 3.51 lakhs (ex showroom)

8. Suzuki Hayabusa

സൂപ്പർ ​ബൈക്കുകളിലെ താരമാണ്​ ഹയാബുസ. ഇതിന്‍റെ പുതിയ ജനറേഷൻ 2021ലാണ്​ ലോകത്തും ഇന്ത്യയിലും അവതരിപ്പിച്ചത്​. ധാരാളം മാറ്റങ്ങളോടെയാണ്​ വാഹനത്തെ സുസുക്കി കൊണ്ടുവന്നത്​. രാജ്യത്ത്​ തന്നെ അസംബ്ലിൾ ചെയ്യുന്ന സ്​പോർട്​സ്​ ബൈക്കുകളിൽ ഒന്നാണിത്​. അതുകൊണ്ട്​ തന്നെ വില പുറത്തുനിന്ന്​ കൊണ്ടുവരുന്ന ബൈക്കുകളെ അപേക്ഷിച്ച്​ കുറവാണ്​. മൂന്ന്​ ലക്ഷം സെർച്ചുകളാണ്​ ഓരോ മാസവും ഹയാബുസയെക്കുറിച്ച്​ ഉയരുന്നത്​.

Engine Type: 4-Stroke, Liquid-cooled, DOHC, in-line four
Displacement: 1340 cc
Max Power: 187.3 bhp @ 9,700 rpm
Max Torque: 150 Nm @ 7000 rpm
Fuel Capacity: 20 L
Overall Height: 1165 mm
Kerb weight: 266 kg
Ground clearance: 120 mm
Mileage: 18 km pl
Price: 20.37 lakhs (ex showroom)

9. Hero Splendor Plus

വലിയ ബൈക്കുകൾക്കിടയിൽ ഉയർന്നുതന്നെയാണ്​ Splendor Plusന്‍റെ സ്ഥാനം. ഹയാബുസയുടെ അത്രയും സെർച്ചുകളാണ്​ ഈ വാഹനത്തിനും വരുന്നത്​. എന്നാൽ, വിൽപ്പനയിൽ ഇരു ബൈക്കുകളും വലിയ വ്യത്യാസമാണുള്ളത്​. ഈ വാഹനത്തിന്‍റെ വിൽപ്പന വഴി ഹീറോ ലോകത്തെ രണ്ടാമത്തെ ടൂവീലർ നിർമാണ കമ്പനിയായി തുടരുകയാണ്​. അതേസമയം, ഹീറോയുടെ മറ്റു ബഡ്​ജറ്റ്​ മോഡലുകൾ ഒന്നും പട്ടികയിൽ ഇടംനേടിയിട്ടില്ല.

  • Engine Type: Air cooled, 4-stroke, Single cylinder, OHC
    Displacement: 97.2 cc
    Max Power: 5.9 kW @ 8000 rpm
    Max Torque: 8.05 NM @ 6000 rpm
    Fuel Capacity: 9.8 L
    Kerb weight: 112 kg
    Height: 1040 mm
    Ground clearance: 165 mm
    Mileage: 81 km pl
    Price: 65300 (ex showroom)

10. Royal Enfield Meteor 350

ആദ്യ പത്തിൽ ഇടംപിടിക്കുന്ന റോയൽ എൻഫീൽഡിന്‍റെ മൂന്നമാത്തെ വാഹനമാണിത്​. തണ്ടർബേർഡിന്​ പകരം റോയൽ എൻഫീൽഡ്​ പ്രതീക്ഷയോടെ കൊണ്ടുവന്ന മോഡലാണ്​ Meteor 350. ആ പ്രതീക്ഷ മിറ്റിയോർ കാത്തുവെന്ന്​ തന്നെയാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

royal enfield meteor 350
Royal Enfield Meteor 350

പുതിയ പ്ലാറ്റ്​ഫോമും എൻജിനുമായിട്ടാണ്​ വാഹനത്തിന്‍റെ വരവ്​. ഒപ്പം റോയൽ എൻഫീൽഡിൽ ഇതുവരെ കാണാത്ത ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്​.

  • Engine Type: Single-Cylinder, 4 Stroke, Air-Oil Cooled Engine
    Displacement: 349 cc
    Max Power: 20.2 bhp @ 6,100 rpm
    Max Torque: 27 NM @ 4,000 rpm
    Fuel Capacity: 15 L
    Kerb weight: 191 kg
    Height: 1140 mm
    Ground clearance: 170 mm
    Mileage: 41 km pl
    Price: 1.99 lakhs

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!