ലോകം പുതുവർഷപ്പിറവിക്ക് കാതോർത്തിരിക്കുകയാണ്. സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. പല പുതിയ പാഠങ്ങളും പഠിച്ചു. പലതും അനുഭവിച്ചറിഞ്ഞു. അതേസമയം, വാഹനലോകത്തിന് ഇത് അത്ര നല്ല കാലമായിരുന്നില്ല. കുറഞ്ഞ മോഡലുകൾ മാത്രമാണ് വിപണിയിലെത്തിയത്. വിപണനം മന്ദഗതിയിലായി. സെമി കണ്ടക്ടർ ക്ഷാമം പോലുള്ള പ്രശ്നങ്ങളും കോവിഡ് മഹാമാരിയും വിപണിയെ തളർത്തി. ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിളിൽ വാഹനങ്ങളെക്കുറിച്ചുള്ള തിരച്ചിലുകൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. 2021ൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ 10 ബൈക്കുകളുടെ കണക്കാണ് താഴെ നൽകുന്നത്. bullet calssic എന്ന ചുരുക്കപ്പേരിയിൽ അറിയപ്പെടുന്ന Royal enfield classic 350 ആണ് പട്ടികയിൽ മുന്നിലുള്ളത്.
1. Royal enfield classic 350 ( bullet classic )
യുവാക്കളുടെയും പഴയതലമുറയുടെയും ഒരുപോലെ ഹരമാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. അതുകൊണ്ട് തന്നെ 2021ൽ ഏറ്റവുമധികം പേർ സെർച്ച് ചെയ്തതും ഈ വഹനത്തെയാണ്. റോയൽ എൻഫീൽഡിന്‍റെ മികച്ച വിൽപ്പനയുള്ള വാഹനവും ഇത് തന്നെ. 2021ൽ ഏറെ മാറ്റങ്ങളോടെ പിറവിയെടുത്ത വാഹനമാണ് ക്ലസിക് 350 ( bullet classic ). എൻജിനടക്കം മാറിയാണ് പുനർജൻമമെടുത്തത്. ഫീച്ചറുകളും വർധിച്ചു.
മനസ്സിനിണങ്ങിയ ധാരാളം നിറങ്ങളിൽ വാഹനം ലഭ്യമാണ്. ചീത്തപേരുണ്ടാക്കിയിരുന്നു വൈബ്രേഷനെല്ലാം കുറഞ്ഞു. വാഹനത്തിന്‍റെ വിശേഷങ്ങളും അപ്ഡേറ്റുകളും അറിയാൻ ജനം ഗൂഗിൾ കാത്തുനിൽക്കുകയായിരുന്നു. പുതിയ എൻജിനും അതിന്‍റെ റൈഡിങ് ക്വാളിറ്റിയുമെല്ലാം ഏവരും ഉറ്റുനോക്കി. ഓരോ മാസവും എട്ട് ലക്ഷത്തിനടുത്ത് സെർച്ചുകളാണ് ഈ വാഹനത്തെക്കുറിച്ച് ഗൂഗിളിൽ ഉണ്ടായത്.
- Engine Type: Single cylinder, 4 stroke, Air cooled
Displacement: 349 cc
Max Power: 20.2BHp @ 6100 rpm
Max torque: 27nm @ 4000 rpm
Fuel Capacity: 13 L
Kerb weight: 195 kg
Height: 1.09 m
Ground clearance: 170 mm
Mileage: 41.55 km pl
Price: 2.15 lakhs (Ex showroom)
2. Yamaha MT-15
Bullet classic കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം പേർ തിരഞ്ഞത് യമഹയുടെ സ്റ്റൈലിഷ് ബൈക്കയാ MT-15 ആണ്. എൻജിനിൽ bs6 അപ്ഗ്രേഡും Monster Energy MotoGP കളർ ഡിസൈനും വന്ന വർഷം കൂടിയായിരുന്നു 2021. മറ്റു പറയത്തക്ക മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും നിരവധി പേരാണ് ഈ വഹനം തപ്പിയിറങ്ങിയത്.
ഏകദേശം 5.5 ലക്ഷം സെർച്ച് MT – 15നെക്കുറിച്ച് ഗൂഗിളിൽ സംഭവിച്ചു. മികച്ച വിൽപ്പനയാണ് ഈ ബൈക്കിനുള്ളത്. മാസങ്ങൾ കാത്തിരുന്ന് വേണം ഇവനെ സ്വന്തമാക്കാൻ. വാഹനത്തിന്‍റെ ലുക്ക് തന്നെയാണ് ഇവനെ വ്യത്യസ്തമാക്കുന്നത്. പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തിൽ മുമ്പിൽ തന്നെയുണ്ട് ഈ ‘ജപ്പാന്‍റെ ഇരുണ്ടവശം’.
- Engine Type: Liquid cooled, 4 stroke, SOHC, 4-valve
Displacement: 155cc
Max Power: 13.6 kw (18.5 PS) / 10000r/min
Max Torque: 13.9 N.m (1.4 kg f.m) 8500r/min
Fuel Capacity: 10 L
Kerb weight (with oil and full fuel tank): 138 kg
Height: 1070 mm
Ground clearance: 170 mm
Mileage: 52 km pl
Price: 1.72 lakhs (ex showroom)
3. KTM RC 200
യുവാക്കളുടെ ഹരമാണ് കെ.ടി.എമ്മിന്‍റെ ഓരോ ബൈക്കുകളും. അതിൽ തന്നെ KTM RC 200 ആണ് കഴിഞ്ഞവർഷം കൂടുതൽ പേർ തിരഞ്ഞ കെ.ടി.എം ബൈക്ക്. ഓരോ മാസവും 4.5 ലക്ഷം സെർച്ചുകൾ ഈ ബൈക്കിന് പിന്നാലെയുണ്ടായിരുന്നു. ആസ്ട്രിയൻ കമ്പനി 2021ൽ പരിഷ്കരിച്ച മോഡൽ ( KTM RC 200 2022 ) കൊണ്ടുവന്നതോടെയാണ് വാഹനം ഇന്‍റർനെറ്റിൽ ട്രെൻഡിങ്ങായി മാറിയത്. ധാരാളം മാറ്റങ്ങളാണ് വാഹനത്തിൽ വന്നത്. ഡിസൈനിലും ഫ്രെയിമിലും പാക്കേജിങ്ങിലും മാറ്റങ്ങളുണ്ടായി. എന്നാൽ, എൻജിനും ഗിയർബോക്സും നിലനിർത്തി.
- Engine Type: Single Cylinder, 4 Valve, Liquid Cooled, FI, DOHC
Displacement: 199.5 cc
Max Power: 25 PS @ 10000 rpm
Max Torque: 19.2 NM @ 8000 rpm
Fuel Capacity: 9.5 L
Dry weight: 154.3 kg
Height: 1.098 m
Ground clearance: 178.5 mm
Mileage: 35 km pl
Price: 2.08 lakhs (ex showroom)
4. Bajaj Pulsar 125
ആദ്യ മുന്ന് ബൈക്കുകൾ കുറച്ച് വമ്പൻമാർ ആണെങ്കിൽ നാലാം സ്ഥാനത്ത് എത്തിയത് മിഡിൽ ക്ലാസുകരുടെ മുത്താണ്. അതെ, അവനാണ് ബജാജ് പൾസർ 125. 3.5 ലക്ഷം സെർച്ചുകളാണ് ഓരോ മാസവും പൾസർ 125 നെ സംബന്ധിച് വന്നത്. കൂടാതെ വലിയ വിൽപ്പനയും ഈ വാഹനം നേടി.
2021ൽ തന്നെയാണ് പൾസർ 250 മോഡൽ ബജാജ് പുറത്തിറക്കിയത്. എന്നിട്ടു പോലും പൾസർ 125 സെർച്ചിൽ പിടിച്ചുനിന്നെങ്കിൽ അത് വാഹനത്തിന്‍റെ ജനപ്രീതിയെയാണ് ചൂണ്ടിക്കാട്ടുന്നത്. സ്റ്റൈലിഷ് ലുക്ക്, മൈലേജ്, ബജാജിന്‍റെ വിശ്വാസ്യത, പൾസറെന്ന നാമം എന്നിവയെല്ലാം ഈ മോഡലിനെ ഹിറ്റ്മേക്കറാക്കുന്നു.
- Engine Type: 4-Stroke, 2-Valve, Twin Spark BSVI Compliant DTS-i
Displacement: 124.4 cc
Max Power: 8.68 kW (11.8 PS) @ 8500 rpm
Max Torque : 10.8 Nm @ 6500 rpm
Fuel Capacity: 11. 5 L
Kerb weight: 140
Height: 1060 mm
Ground clearance: 165 mm
Mileage: 65 km pl
Price: 1.07 lakhs ( ex showroom )
5. Yamaha R15
ആദ്യ പത്തിൽ ഇടംപിടിച്ച യമഹയുടെ രണ്ടാമത്തെ വാഹനമാണ് YZF-R15. മാസംതോറും ഏകദേശം 3.5 ലക്ഷത്തിനടുത്ത് സെർച്ചുകളാണ് ഇവനെക്കുറിച്ച് വന്നത്.
വാഹനത്തിന്‍റെ നാലാം വേർഷൻ 2021ൽ യമഹ പുറത്തിറക്കിയിരുന്നു. ഇതും കൂടുതൽ സെർച്ചിങ്ങിന് കാരണമായി. പുതിയ ഡിസൈനിങ്, മികച്ച ഹർഡ്വെയർ, ഫീച്ചറുകൾ എന്നിവയെല്ലാം പരിഷ്കരിച്ച പതിപ്പിലുണ്ട്.
- Engine Type: Liquid cooled, 4-stroke, SOHC, 4-valve
Displacement: 155 cc
Max Power: 13.5kW (1.4ps) / 10000r/min
Max Torque: 14.2Nm (1.4kgf.m) / 7500r/min
Fuel Tank Capacity: 11 L
Kerb weight (with oil and full fuel tank): 142 kg
Height: 1135 mm
Ground clearance: 170 m
Mileage: 45 km pl
Price: 2.10 lakhs (ex showroom)
6. Royal Enfield Himalayan
പേരിൽ തന്നെ ഗാംഭീര്യം നിലർത്തുന്ന ബൈക്കാണ് ഹിമാലയൻ. ഏതൊരു വണ്ടിപ്രേമിയുടെയും ഹരമായി മാറിയ ബൈക്ക്, പ്രത്യേകിച്ച് സാഹസിക പ്രേമികളുടെ.
ഏകദേശം 3.5 ലക്ഷത്തിനടുത്ത് തിരച്ചിലുകളാണ് ഈ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ച് ഗൂഗിളിൽ ഉണ്ടായത്. 2021ൽ വാഹനത്തിൽ ചില മാറ്റങ്ങൾ റോയൽ എൻഫീൽഡ് കൊണ്ടുവന്നിരുന്നു. ഇതും സെർച്ച് കൂടാൻ കാരണമായി.
- Engine Type: Single cylinder, 4 stroke, SOHC, Air-cooled
Displacement: 411 cc
Max Power: 4.3 bhp (17.88kw) @ 6500 rpm
Max Torque: 2 NM @ 4000-4500 rpm
Fuel Capacity: 15+/- 0.5 L
Kerb weight: 199 kg
Height: 1370 mm
Ground clearance: 220 mm
Mileage: 30 km pl
Price: 2.70 lakhs (ex showroom)
7. KTM RC 390
RC200 പിന്നാലെ ഇടംപിടിച്ച മറ്റൊരു ആസ്ട്രിയൻ മോഡലാണ് KTM RC 390. 2021ൽ തന്നെയാണ് RC390 യുടെ പുതിയ ജനറേഷനെ കെ.ടി.എം ലോകവ്യാപകമായി നിരത്തിലെത്തിച്ചത്. സ്വാഭാവികമായും ഇത് ഗൂഗിൾ സെർച്ചിൽ മുന്നിലെത്തുകയും ചെയ്തു. വാഹനത്തിന്‍റെ പുതിയ മോഡൽ 2022ൽ ഇറങ്ങാനിരിക്കുകയാണ്. അതുവരെ നിലവിലെ മോഡൽ വേഗട്രാക്കിൽ രാജാവായി വാഴും. മൂന്ന് ലക്ഷത്തിന് മുകളിൽ സെർച്ചുകളാണ് മാസംതോറും ഈ വാഹനത്തെക്കുറിച്ച് ഉണ്ടായത്.
- Engine Type: Single Cylinder, 4 Valve, Liquid Cooled, FI, DOHC
Displacement: 373.3 cc
Max Power: 43.5 PS @ 9000 rpm
Max Torque : 36 NM @ 7000 rpm
Fuel Capacity: 9.5 L
Dry Weight : 166.8 kg
Height: 830 mm
Ground clearance: 178.5 mm
Mileage: 29 km pl
Price: 3.51 lakhs (ex showroom)
8. Suzuki Hayabusa
സൂപ്പർ ബൈക്കുകളിലെ താരമാണ് ഹയാബുസ. ഇതിന്‍റെ പുതിയ ജനറേഷൻ 2021ലാണ് ലോകത്തും ഇന്ത്യയിലും അവതരിപ്പിച്ചത്. ധാരാളം മാറ്റങ്ങളോടെയാണ് വാഹനത്തെ സുസുക്കി കൊണ്ടുവന്നത്. രാജ്യത്ത് തന്നെ അസംബ്ലിൾ ചെയ്യുന്ന സ്പോർട്സ് ബൈക്കുകളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ വില പുറത്തുനിന്ന് കൊണ്ടുവരുന്ന ബൈക്കുകളെ അപേക്ഷിച്ച് കുറവാണ്. മൂന്ന് ലക്ഷം സെർച്ചുകളാണ് ഓരോ മാസവും ഹയാബുസയെക്കുറിച്ച് ഉയരുന്നത്.
Engine Type: 4-Stroke, Liquid-cooled, DOHC, in-line four
Displacement: 1340 cc
Max Power: 187.3 bhp @ 9,700 rpm
Max Torque: 150 Nm @ 7000 rpm
Fuel Capacity: 20 L
Overall Height: 1165 mm
Kerb weight: 266 kg
Ground clearance: 120 mm
Mileage: 18 km pl
Price: 20.37 lakhs (ex showroom)
9. Hero Splendor Plus
വലിയ ബൈക്കുകൾക്കിടയിൽ ഉയർന്നുതന്നെയാണ് Splendor Plusന്‍റെ സ്ഥാനം. ഹയാബുസയുടെ അത്രയും സെർച്ചുകളാണ് ഈ വാഹനത്തിനും വരുന്നത്. എന്നാൽ, വിൽപ്പനയിൽ ഇരു ബൈക്കുകളും വലിയ വ്യത്യാസമാണുള്ളത്. ഈ വാഹനത്തിന്‍റെ വിൽപ്പന വഴി ഹീറോ ലോകത്തെ രണ്ടാമത്തെ ടൂവീലർ നിർമാണ കമ്പനിയായി തുടരുകയാണ്. അതേസമയം, ഹീറോയുടെ മറ്റു ബഡ്ജറ്റ് മോഡലുകൾ ഒന്നും പട്ടികയിൽ ഇടംനേടിയിട്ടില്ല.
- Engine Type: Air cooled, 4-stroke, Single cylinder, OHC
Displacement: 97.2 cc
Max Power: 5.9 kW @ 8000 rpm
Max Torque: 8.05 NM @ 6000 rpm
Fuel Capacity: 9.8 L
Kerb weight: 112 kg
Height: 1040 mm
Ground clearance: 165 mm
Mileage: 81 km pl
Price: 65300 (ex showroom)
10. Royal Enfield Meteor 350
ആദ്യ പത്തിൽ ഇടംപിടിക്കുന്ന റോയൽ എൻഫീൽഡിന്‍റെ മൂന്നമാത്തെ വാഹനമാണിത്. തണ്ടർബേർഡിന് പകരം റോയൽ എൻഫീൽഡ് പ്രതീക്ഷയോടെ കൊണ്ടുവന്ന മോഡലാണ് Meteor 350. ആ പ്രതീക്ഷ മിറ്റിയോർ കാത്തുവെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ പ്ലാറ്റ്ഫോമും എൻജിനുമായിട്ടാണ് വാഹനത്തിന്‍റെ വരവ്. ഒപ്പം റോയൽ എൻഫീൽഡിൽ ഇതുവരെ കാണാത്ത ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
- Engine Type: Single-Cylinder, 4 Stroke, Air-Oil Cooled Engine
Displacement: 349 cc
Max Power: 20.2 bhp @ 6,100 rpm
Max Torque: 27 NM @ 4,000 rpm
Fuel Capacity: 15 L
Kerb weight: 191 kg
Height: 1140 mm
Ground clearance: 170 mm
Mileage: 41 km pl
Price: 1.99 lakhs