LifeTech World
Trending
കയ്പുള്ള ലിഥിയം കോയ്ന്‍ ബാറ്ററികള്‍ പുറത്തിറക്കി ഡ്യൂറാസെല്‍
മികച്ച പ്രകടനത്തോടൊപ്പം സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുകയാണ് ഡ്യൂറാസെല്‍

കൊച്ചി: കൊച്ചുകുട്ടികള്‍ വിഴുങ്ങുന്നത് തടയുന്നതിനായി കയ്പ്പ് പൊതിഞ്ഞ പുതിയ ലിഥിയം കോയ്ന്‍ ബാറ്ററികള്‍ പുറത്തിറക്കി ഡ്യൂറാസെല്‍. അറിയാതെ ബട്ടണ്‍ ബാറ്ററികള്‍ എടുത്ത് വിഴുങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഉടനടി വൈദ്യ പരിചരണം ആവശ്യമായി വരുന്ന ഒന്നാണ്. ഇത് തടയാനായി, ഉമിനീരുമായി ബന്ധപ്പെടുമ്പോള്‍ കയ്പ്പ് രുചി പുറത്ത് വിടുന്ന, കുട്ടികൾക്ക് തുറക്കാൻ കഴിയാത്ത പാക്കറ്റുകളിലുമാക്കിയാണ് പുതിയ ബാറ്ററി നിര ഡ്യൂറാസെല്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതിലൂടെ, മികച്ച പ്രകടനത്തോടൊപ്പം സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുകയാണ് ഡ്യൂറാസെല്‍.
10 വര്‍ഷം വരെയുള്ള ഇന്‍-സ്‌റ്റോറേജ് ഗ്യാരന്റി നല്‍കുന്ന ഇവ ദൈനംദിന ആവശ്യങ്ങള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഉപയോഗിക്കാനാവുന്നവയാണ്. സിആര്‍2025, സിആര്‍2016, സിആര്‍2032 എന്നിങ്ങനെ മൂന്ന് വലിപ്പങ്ങളില്‍ ലഭ്യമായ പുതിയ ഡ്യൂറാസെല്‍ ലിഥിയം കോയ്ന്‍ ബാറ്ററി നിര ആമസോണിൽ ലഭ്യമാണ്.