EV Zone

മൂന്ന്​ കിലോമീറ്റർ ഇടവിട്ട്​ ചാർജിങ്​ സ്​റ്റേഷൻ; ഇനി ധൈര്യമായി ഇലക്​ട്രിക്​ വാഹനമെടുക്കാം

Electric car charging station Kerala ? നമ്മൾ പലപ്പോഴും ആലോചിക്കുന്ന ഒരു ചോദ്യമാണിത്​. കേരളത്തിൽ  എവിടെയൊക്കെ ഇലക്​ട്രിക്​ കാറുകൾ ചാർജ്​ ചെയ്യാൻ കഴിയുന്ന സ്​റ്റേഷനുകളുണ്ട്​ എന്നത്​.

ചാർജിങ്​ സ്​റ്റേഷനുകളുടെ അഭാവമാണ്​ ഇപ്പോഴും ഇലക്​ട്രിക്​ വാഹനങ്ങൾ എടുക്കുന്നതിൽനിന്ന്​ ജനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന പ്രധാന കാരണം​. വാഹനലോകത്തിലെ അടുത്ത യുഗം എന്നു പറഞ്ഞാൽ അത്​ ഇലക്​ട്രിക്കാണ്​. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. അത്രയും പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ്​ ഈ മേഖലയിൽ നടക്കുന്നത്​.

റേഞ്ച്​ 600ന്​ മുകളിൽ

ആദ്യകാലത്ത്​ 100 കിലോമീറ്ററിനുള്ളിൽ റേഞ്ച്​ മാത്രമാണ്​ വാഹനങ്ങൾക്ക്​ ഉണ്ടായിരുന്നത്​. എന്നാൽ, ഇപ്പോഴത്​ 600ന്​ മുകളിൽ എത്തിയിരിക്കുന്നു. മാത്രമല്ല ചാർജിങ്​ സമയവും കുറയുകയാണ്​. ഫുൾചാർജാകാൻ എട്ട്​ മണിക്കൂർ വേണ്ടിടത്ത്​ ഒരു മണിക്കൂറിന്​ ഉള്ളിലേക്ക്​ പോവുകയാണ്​. അതുകൊണ്ട്​ തന്നെ ഇലക്​ട്രിക്​ വാഹനങ്ങൾ വിപ്ലവം തന്നെ സൃഷ്​ടിക്കുമെന്ന്​ നിസ്സംശയം പറയാം. ഈ വിപ്ലവത്തിന്​ സാക്ഷിയാകാൻ പുതിയ മോഡലുകൾ വിവിധ കമ്പനികൾ അണിയറയിൽ ഒരുക്കുന്നുണ്ട്​​.

ഇതൊക്കെ ആണെങ്കിലും നമ്മൾ ഇപ്പോഴും ഇല​ക്​ട്രിക്​ വാഹനത്തിലേക്ക്​ മാറാൻ മടിച്ചുനിൽക്കുകയാണ്​. ഇതിൻെറ പ്രധാന കാരണം ചാർജിങ്​ സ്​റ്റേഷനുകളുടെ അഭാവം തന്നെ​. കേരളത്തിൽ ആകെ 1.53 കോടി വാഹനങ്ങൾ ഉണ്ടെന്നാണ്​ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം അറിയിച്ചത്​. ഇതിൽ 12,109 എണ്ണം മാത്രമാണ്​ ഇലക്​ട്രിക്​ വാഹനങ്ങൾ​.

കെ.എസ്​.ഇ.ബി പോലുള്ള പൊതുമേഖല കമ്പനികൾ കേരളത്തിൽ ചാർജിങ്​ സ്​റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ വ്യാപകമായിട്ടില്ല. ഇതിലേക്കാണ്​ ഇനി എ.ആർ.എ.ഐ ( Automotive Research Association of India – ARAI ) ചാർജിങ്​ സ്​റ്റേഷനുകൾ ആരംഭിക്കുന്നത്​. ഇതോടെ ഈ മേഖലയിൽ വലിയൊരു വിപ്ലവമായിരിക്കും സൃഷ്​ടിക്കുക.

എആർഎഐ ഇതിനകം തന്നെ ഉൽപ്പന്നത്തിൻെറ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന്​ കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ചാർജിങ്​ സംവിധാനം 2022 ഡിസംബറിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ എ.ആർ.എ.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവഴി ഡിസംബറോടെ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

ഈ ഫാസ്റ്റ് ചാർജറുകൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രശ്നം പരിഹരിക്കും. ഒപ്പം ബാറ്ററിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ ഡിമാൻഡ്​ വർധിപ്പിക്കുകയും ചെയ്യും. ഓരോ വാഹനത്തിനും ചാർജിങ്ങിന്​ എത്ര സമയം വേണ്ടി വരും എന്നത്​ ഉൽപ്പന്നത്തിൻെറ നിർമാണം കഴിഞ്ഞാലേ പറയാനാവൂ.

കേരളത്തിനും ഗുണമേറെ ( Electric car charging station Kerala )

ഇന്ത്യയിലുടനീളമുള്ള 22,000 പെട്രോൾ പമ്പുകളിൽ ഇ.വി ചാർജറുകൾ സ്ഥാപിക്കാൻ കേന്ദ്ര ഘനമന്ത്രാലയം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്​. ഹൈവേകളിൽ 25 കിലോമീറ്റർ ഇടവേളയിലും നഗരങ്ങളിൽ മൂന്ന്​ കിലോമീറ്റർ ചുറ്റളവിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ്​ തീരുമാനം.

ഇത്​ കേരളം പോലുള്ള സംസ്​ഥാനങ്ങളിൽ വലിയതോതിൽ ഗുണം ചെയ്യും. കേരളത്തിൽ കാസർകോട്​ മുതൽ തിരുവനന്തപുരം വരെ വിവിധ ദേശീയപാതകളാണുള്ളത്​. കൂടാതെ ഇവക്കിടയിലും ധാരാളം നഗരങ്ങളും പെട്രോൾ പമ്പുകളുമുണ്ട്​. ഇവിടങ്ങളിൽ ചാർജിങ്​ സ്​റ്റേഷൻ വന്നാൽ ( electric car charging station Kerala ) അത്​ ഇ.വി യുഗത്തിന്​ വലിയൊരു മുതൽക്കൂട്ടാകും. ഇതോടൊപ്പം ഇ.വി വാഹനങ്ങൾ ഓടിക്കുക എന്നത്​ പേടിസ്വപ്​നമല്ലാതയാകും.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!