Site icon MotorBeat

F21 Pro ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ

oppo f21 pro

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ പുതിയ F21 Pro, F21 Pro 5g സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു ( oppo f21 pro ). ഒപ്പോ എന്‍കോ എയര്‍2പ്രോ ടിഡബ്ല്യുഎസ് ഇയര്‍ബഡുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

എഫ്21 പ്രോ ഏപ്രില്‍ 15 മുതല്‍ ലഭ്യമാകും. ഒപ്പോ എഫ്21 പ്രോ 5ജിയും ഒപ്പോ എന്‍കോ എയര്‍2 പ്രോയും ഏപ്രില്‍ 21 മുതലും ഓണ്‍ലൈന്‍, റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍പ്പനക്കെത്തും.

സ്മാര്‍ട്ട്ഫോണ്‍ സെല്‍ഫി ഷൂട്ടിങ്ങില്‍ പുതിയ നാഴികക്കല്ലുകള്‍ കുറിക്കുകയാണ് എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും. എഫ്21 പ്രോയുടെ 32 എംപി കാമറക്ക്​ സോണിയുടെ ഐഎംഎക്സ്709 ആര്‍ജിബിഡബ്ല്യു സെല്‍ഫി സെന്‍സറിന്‍റെ പിന്തുണയുണ്ട്. എഫ്21 പ്രോ 5ജിയില്‍ 16 എംപി മുന്‍ക്യാമറയും 64എംപി മെയിന്‍ ക്യാമറയുമാണുള്ളത്. 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ട്രിപ്പിള്‍ ക്യാമറ എന്നിവയുമുണ്ട്.

ഡ്യുവല്‍ വ്യൂ വീഡിയോ മുന്‍-പിന്‍ ക്യാമറകള്‍ ഒരേസമയം റെക്കോഡിങിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. എഫ്21 പ്രോയിലും എഫ്21 പ്രോ 5ജിയിലുമുള്ള സെല്‍ഫി എച്ച്ഡിആര്‍ ഫീച്ചര്‍ ബാക്ക്ഗ്രൗണ്ട് ലൈറ്റ് പരിശോധിച്ച് തനിയെ അഡ്ജസ്റ്റ് ചെയ്ത് വ്യക്തവും തെളിച്ചവുമുള്ള ചിത്രങ്ങള്‍ നല്‍കും.

സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ എഫ്21 പ്രോ എത്തുന്നു. ഫൈബര്‍ ഗ്ലാസ് ലെഥര്‍ ഡിസൈന്‍ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഓര്‍ബിറ്റ് ലൈറ്റ് ഫീച്ചറുമായാണ് എഫ്21 പ്രോ എത്തുന്നത്. എഫ്21 പ്രോക്ക്​ 7.54എംഎം ആണ് കനം. 175 ഗ്രാം ഭാരവുമുണ്ട്. ഇരട്ടി സുരക്ഷിതമാക്കാന്‍ ഫോണ്‍ 2.5ഡി കോര്‍ണിങ് ഗ്ലാസ് കൊണ്ട് മുന്നില്‍ കവര്‍ ചെയ്തിരിക്കുന്നു.

എഫ്21 പ്രോ 5ജി റെയിന്‍ബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ എത്തുന്നു. എഫ്21 പ്രോ 5ജിക്ക് 7.55 എംഎം ആണ് കനം. 173 ഗ്രാം ഭാരവുമുണ്ട്. രണ്ടു ഹാന്‍ഡ് സെറ്റുകള്‍ക്കും 6.4 ഇഞ്ച് അമോ എല്‍ഇഡി ഡിസ്പ്ലേയാണ്. ഒപ്പോ എഫ്21 പ്രോയ്ക്ക് 22,999 രൂപയും ഒപ്പോ എഫ്21 പ്രോ 5ജിക്ക് 26,999 രൂപയും ഒപ്പോ എന്‍കോ എയര്‍2 പ്രോക്ക്​ 3,499 രൂപയുമാണ് വില.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റിലാണ് ഒപ്പോ എഫ്21 പ്രോ പ്രവര്‍ത്തിക്കുന്നത്. എഫ്21 പ്രോ 5ജിക്ക് ശക്തി പകരുന്നത് ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ എസ്ഒസിയാണ്. രണ്ട് ഉപകരണത്തിനും 4,500 എംഎഎച്ച് ബാറ്ററിയും 33 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജറുമുണ്ട്. 63 മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ആകും.

രണ്ട് ഉപകരണങ്ങള്‍ക്കും 128 ജിബി സ്റ്റോറേജും 8 ജിബി റാമും ഉണ്ട്. ഒപ്പോ എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് ആക്റ്റീവ് നോയിസ് കാന്‍സലേഷനുണ്ട്. ഉപകരണങ്ങള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിരവധിയായ ഫിനാന്‍സ് സ്കീമുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ട്.

(This story is published from a syndicated feed)

keep reading: റൊമാന്‍സ് ഓഫ് പോള്‍ക്കി ആഭരണ ശേഖരവുമായി റിവാ ബൈ തനിഷ്ക്

Exit mobile version