കൊച്ചി: ചുരുണ്ടതും അലകളുള്ളതുമായ മുടികള്‍ക്കായുള്ള പൂര്‍ണ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന ഹെയര്‍ കെയര്‍ ബ്രാന്‍ഡ് ‘ഫിക്സ് മൈ കേള്‍സ്’ (Fix my curls) ഗായിക പാലക് മുച്ചലിനെ ( Palak Muchhal ) തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. യുവാക്കളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഫിക്സ് മൈ കേള്‍സ് ശ്രമിക്കുന്നതിന്‍റെയും രാസവസ്തുക്കള്‍ അടങ്ങിയ ബദലുകള്‍ ഉപയോഗിക്കാതെ ചുരുള്‍ മുടിയെ സംരക്ഷിക്കുന്നതിലേക്ക് ചിന്തയെ മാറ്റാന്‍ ശ്രമിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ നീക്കം.
ചുരുള്‍ മുടിയുള്ളവരുടെയും അലകളുള്ള മുടിയുള്ളവരുടെയും വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വിപുലമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയുമായി സ്വീകാര്യതയുടെ ഇടം സൃഷ്ടിക്കുകയാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ഫിക്സ് മൈ കേള്‍സിന്‍റെ കുടക്കീഴില്‍ വിവിധ ഉല്‍പന്നങ്ങള്‍ പാലക് മുച്ചല്‍ പ്രോത്സാഹിപ്പിക്കും.
ആകര്‍ഷകമായ തന്‍റെ ശബ്ദത്തിന്‍റെയും തിളങ്ങുന്ന ചുരുള്‍മുടിയുടെയും പേരില്‍ അറിയപ്പെടുന്ന പാലക് മുച്ചല്‍ ഇന്ത്യന്‍ സംഗീത ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ഈ യുവ ഗായികക്ക് നിരവധി പുരസ്കാരങ്ങളും നേട്ടങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആരാധകരുമുണ്ട്. പ്രമുഖ ദേശീയ, അന്തര്‍ദേശീയ സംഗീത പരിപാടികളില്‍ പങ്കാളിയായിട്ടുള്ള പാലക് മുച്ചല്‍ ഒരു ചാരിറ്റബിള്‍ സ്ഥാപനവും നടത്തുന്നുണ്ട്.
ബ്രാന്‍ഡിന്‍റെ മുഖമായി പാലക് എത്തുന്നതില്‍ തനിക്ക് അതീവ ആഹ്ലാദമുണ്ടെന്ന് ഫിക്സ് മൈ കേള്‍സ് സ്ഥാപകന്‍ അന്‍ഷിത മെഹ്രോത്ര പറഞ്ഞു. ലോകജനസംഖ്യയുടെ 60 ശതമാനത്തിലേറെ ചുരുള്‍ മുടിയോ അലകളുള്ള മുടിയോ ഉള്ളവരായിരുന്നു. പക്ഷേ, ഈ വിഭാഗത്തില്‍പെട്ടവരുടെ ആവശ്യത്തിനായി തയാറാക്കിയ ഉൽപ്പന്നങ്ങള്‍ക്ക് യഥാര്‍ത്ഥ ക്ഷാമമുണ്ടായിരുന്നു. ഫിക്സ് മൈ കേള്‍സിലൂടെ തങ്ങളുടെ മുടിയുടെ സ്വാഭാവിക സവിശേഷതകള്‍ സൂക്ഷിക്കാന്‍ താൽപ്പര്യമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരു ഇന്‍ക്ലൂസീവ് ബ്രാന്‍ഡ് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പാലകുമായുള്ള തങ്ങളുടെ സഹകരണം ബ്രാന്‍ഡുമായി കൂടുതല്‍ പേരെ കണക്ട് ചെയ്യാന്‍ സഹായിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനിന്നുള്ളതാണ് ഈ സഹകരണമെന്ന് ഫിക്സ് മൈ കേള്‍സുമായുള്ള സഹകരണത്തെ കുറിച്ചു പാലക് മുച്ചാല്‍ പറഞ്ഞു. താന്‍ എല്ലാ രൂപത്തിലുമുള്ള സൗന്ദര്യത്തേയും ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് തന്‍റെ ചുരുള്‍ മുടിയെക്കുറിച്ച് വലിയ അഭിമാനമുണ്ട്. സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ താനത് വന്‍ തോതില്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. അത് അഭിമാനത്തോടെ കൊണ്ടു നടക്കാറുമുണ്ട്.
ഞാന്‍ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് വന്‍ തോതില്‍ ബോധവതിയാണ്. വിഷരഹിത സ്റ്റൈലിങ് എന്ന ഫിക്സ് മൈ കേള്‍സിന്‍റെ രീതി തന്നെ ആകര്‍ഷിച്ചു. ആവേശകരമായ ഈ യാത്രക്കായി താന്‍ മുന്നോട്ടു നോക്കുകയാണെന്നും പാലക് പറഞ്ഞു.
വീഡിയോയിലേക്കുള്ള ലിങ്ക്:
https://www.instagram.com/tv/CbZTJ3sj7VF/?utm_medium=copy_link
(This story is published from a syndicated feed)