Site icon MotorBeat

ഇലക്ട്രോണിക് കീ മാനേജ്മെന്‍റ്​ സംവിധാനം അവതരിപ്പിച്ച് ഗോദ്റെജ്

godrej electronic key

image courtesy: godrej.com

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ മുന്നിര കമ്പനിയായ ഗോദ്റെജ് & ബോയ്സിന് കീഴിലെ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്​, അതിനൂതന സാങ്കേതിക ഉൽപ്പന്നമായ ഇലക്ട്രോണിക് കീ മാനേജ്മെന്‍റ്​ സിസ്റ്റം (കെഎംഎസ് – godrej electronic key) അവതരിപ്പിച്ചു. ആളുകൾക്ക്​ പരമ്പരാഗത യന്ത്രനിർമിത താക്കോലുകളിലേക്കുള്ള പ്രവേശനം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ആർഎഫ്ഐയുടെ ഒരു നൂതന ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചിട്ടുള്ളതാണ് ഈ ഉൽപ്പന്നം.

2023ഓടെ ഇന്ത്യയിലെ വ്യവസായ മേഖലകളിലുടനീളം വിപണി വിഹിതത്തിന്‍റെ 60 ശതമാനം സ്വന്തമാക്കാനാവുമെന്നാണ്​ കമ്പനിയുടെ പ്രതീക്ഷ. അതുവഴി ഓരോ വർഷവും 200ലധികം യൂനിറ്റുകളുടെ വിൽപ്പനയും ലക്ഷ്യമിടുന്നു. ഓഫീസുകളും മാളുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പൂർണമായും പ്രവർത്തനക്ഷമമായതിനാൽ, കേന്ദ്രീകൃതവും ശക്തവുമായ എന്‍റര്പ്രൈസ് കീ മാനേജ്മെന്‍റ്​ സംവിധാനത്തിന്‍റെ ആവശ്യകതയും ഇപ്പോൾ വർധിക്കുന്നുണ്ട്.

താക്കോലുകൾ കൈകാര്യം ചെയ്തും നിർണായക മേഖലകളിലേക്ക്​ പ്രവേശനം നിയന്ത്രിച്ചും അവരുടെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ, വലിയ വാണിജ്യ സ്ഥാപനങ്ങൾക്കും തന്ത്രപ്രധാനമായ കെട്ടിടങ്ങൾക്കും ഗോദ്റെജ് കെഎംഎസ് (godrej electronic key) ഒരു മികച്ച മുതൽക്കൂട്ടാണെന്ന് തെളിയിക്കുമെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ്​ മാർക്കറ്റിങ് ആൻഡ്​ സെയിൽസ്​ വൈസ് പ്രസിഡന്‍റ്​ ഗ്ലോബൽ ഹെഡ് പുഷ്കർ ഗോഖലെ പറഞ്ഞു.

(This story is published from a syndicated feed)

also read: വി ഗെയിംസുമായി വൊഡാഫോണ്‍ ഐഡിയ

Exit mobile version