ഹിൻഡ് വെയര്‍ ഇറ്റാലിയന്‍ ടൈല്‍സ് രംഗത്തേക്കും
കൊച്ചി: ബാത്ത് വെയര്‍ ബ്രാന്‍ഡായ ‘ഹിൻഡ് വെയര്‍’ ടൈല്‍സ് രംഗത്തേക്ക് പ്രവേശിച്ചു ( Hindware Tiles ). ഇതിന്‍റെ ഭാഗമായി ഇറ്റാലിയന്‍ ടൈല്‍സിനായുള്ള ( Hindware Italian Tiles) ആദ്യ ടൈല്‍സ് ഡിപ്പോ പഞ്ചാബിലെ രാജ്പുരയില്‍ ഉദ്ഘാടനം ചെയ്തു.
വിപുലീകരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലുടനീളം 18 ഡിപ്പോകള്‍ തുറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ലോജിസ്റ്റിക്സിനും ഗതാഗതത്തിനുമുള്ള ചെലവ് കുറക്കുന്നതിനൊപ്പം ഡിമാന്‍ഡ് വേഗത്തില്‍ നിറവേറ്റാനും ഈ ഡിപ്പോകള്‍ സഹായിക്കും. വിതരണക്കാര്‍, ഡീലര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ട് കമ്പനി ഡിപ്പോയില്‍ ഹിന്‍ഡ് വെയര്‍ ഇറ്റാലിയന്‍ ടൈല്‍സിനായി അത്യാധുനിക എക്‌സ്പീരിയന്‍സ് സെന്‍റര്‍ സ്ഥാപിച്ചു.
ഹിന്‍ഡ് വെയര്‍ ടൈല്‍സ് വിഭാഗത്തിലേക്ക് വിപുലീകരിക്കുന്നതിലൂടെ എല്ലാ ബാത്ത് വെയറുകളും സാനിറ്ററിവെയര്‍ സൊല്യൂഷനുകളും ഒരിടത്തുനിന്നുതന്നെ ലഭ്യമാകും. വ്യത്യസ്ത വലുപ്പത്തിലുള്ള ആധുനികവും മനോഹരവുമായ ഡിസൈനുകള്‍ ഹിന്‍ഡ് വെയര്‍ ടൈല്‍സിന്‍റെ ഉൽപ്പന്നനിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യവസായത്തിലെ പ്രഥമരൂപകൽപ്പനകളും നവീനാവിഷ്‌കാരങ്ങളും നടത്തുന്നതില്‍ ഹിൻഡ് വെയര്‍ മുന്‍പന്തിയിലാണ്. വടക്കേ മേഖലയിലുടനീളമുള്ള ഉപഭോക്താക്കളെ എളുപ്പത്തില്‍ സമീപിക്കാനും ഞങ്ങളുടെ റീട്ടെയിലര്‍മാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും ഇതു സഹായിക്കും.
ഞങ്ങളുടെ വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ഒന്നിലധികം ടച്ച്പോയിന്‍റുകളില്‍ ഫലപ്രദമായ ശൃംഖല ഉറപ്പാക്കുന്ന തരത്തില്‍ ഇന്ത്യയിലുടനീളം കൂടുതല്‍ ടൈല്‍ ഡിപ്പോകളിലൂടെ ഞങ്ങളുടെ വ്യാപ്തി വിപുലീകരിക്കുമെന്നും ബാത്ത് ആന്‍ഡ് എഎംപി, ടൈല്‍സ് ബിസിനസ്, ബ്രില്ലോക ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധാംശു പൊഖ്രിയാല്‍ പറഞ്ഞു.
(This story is published from a syndicated feed)