Site icon MotorBeat

ഇന്ത്യയില്‍ വികസന പദ്ധതികള്‍ തുടരാൻ ഹോണ്ട; ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കും

honda electric bikes

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആൻഡ്​ സ്‌കൂട്ടര്‍ ഇന്ത്യ ഹരിയാനയിലെ മാനേശ്വര്‍ പ്ലാന്‍റിനെ ആഗോള റിസോഴ്സ് ഫാക്ടറിയായി വികസിപ്പിക്കും. കയറ്റുമതി പദ്ധതികള്‍ക്കു പുറമെ ഇന്ധന ക്ഷമതയുള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആൻഡ്​ സ്‌കൂട്ടേഴ്സ് ശക്തമായ നടപടി സ്വീകരിക്കും.

കമ്പനിയുടെ ഇന്ത്യയിലെ വില്‍പനയില്‍ എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളാണ് ഗണ്യമായ പങ്കുവഹിക്കുന്നത്. ഈ അവസരം കൂടുതല്‍ പ്രയോജനപ്പെടുത്താൻ ഈ വിഭാഗത്തില്‍ പുതിയ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഫ്ളെക്സ് ഫ്യൂവല്‍ സാങ്കേതികവിദ്യ, വിവിധ വൈദ്യുത വാഹന മോഡലുകള്‍ ( Honda electric bikes and scooter ) എന്നിവ അവതരിപ്പിച്ചാവും മുന്നേറ്റമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആൻഡ്​ സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റുമായ അത്സുഷി ഒഗാട്ട പറഞ്ഞു.

20 വര്‍ഷമായി തുടരുന്ന യാത്രയില്‍ തങ്ങള്‍ അഞ്ചു കോടിയിലേറെ ഇന്ത്യന്‍ കുടുംബങ്ങളിലാണ് ആഹ്ലാദം എത്തിച്ചിരിക്കുന്നതെന്ന് വിപണന വിഭാഗം ഡയറക്ടര്‍ യാദ് വിന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

(This story is published from a syndicated feed)

keep reading: ഹോണ്ട 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍; ബുക്കിങ് തുടങ്ങി

Exit mobile version