ഹ്യുണ്ടായ് വെന്യു ഡീസൽ: ‘ ഫൺ ടു ഡ്രൈവ് ‘
ഇന്ത്യൻ കുടുംബങ്ങളുടെ ജനപ്രിയ എസ് യു വികളിലൊന്നാണ് വെന്യു
എസ്.യു.വികളോടുള്ള ( SUV ) ഇന്ത്യക്കാരുടെ പ്രിയം മനസ്സിലാക്കിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ( Hyundai ) 2019 മെയ് മാസത്തിൽ തങ്ങളുടെ കുടുംബത്തിലേക്ക് കൂട്ടിച്ചേർത്ത കോംപാക്ട് എസ്.യു.വിയായിരുന്നു വെന്യൂ ( venue ). പുറത്തിറങ്ങി ഒരു വർഷം തികഞ്ഞപ്പോഴേക്കും ഒരു ലക്ഷം യൂണിറ്റുകൾ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ വെന്യുവിനെ വരവേറ്റു. ആധുനിക ഫീച്ചേഴ്‌സുകളുടെ ( features ) കൂമ്പാരമായിരുന്നു ഈ സെഗ്‌മെന്റിൽ വെന്യുവിനെ അനുപമമാക്കിയത്.
എന്നാൽ അത്രത്തോളം ഫീച്ചേഴ്‌സുകളില്ലാത്ത, ഡീസൽ എൻജിനോട് കൂടി വന്നിട്ടുള്ള, വെന്യുവിന്റെ താഴ്ന്ന ഓപ്ഷനുകളിലൊന്നായ ‘എസ്’ ( S ) എന്ന വേരിയന്റിന്റെ ( variant ) ഡ്രൈവിംഗ് വിശേഷങ്ങളാണ് ഞങ്ങൾ ഇത്തവണ കൊണ്ട് വന്നിട്ടുള്ളത്. കൂടുതൽ വിശേഷങ്ങളിലേക്ക്….
എൻജിൻ
1.5 ലിറ്റർ ഡീസൽ ( diesel ) എൻജിനാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. ആക്സിലറേറ്ററിൽ കാൽ തൊടുന്നത്തോടെ കുതിക്കാനൊരുങ്ങുന്ന ഈ എൻജിൻ മികച്ച ഡ്രൈവബിലിറ്റി നൽകുന്നുണ്ട്. തീർത്തും ആസ്വാദകരമായ ഡ്രൈവിംഗ്!
99 ബിഎച്ച്പി പവറും ( power ) 240 ന്യൂട്ടൺമീറ്റർ ടോർക്കും ( torque ) ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട് നാല് സിലിണ്ടറുകളുള്ള ഈ എൻജിന്. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ( 6-speed manual gearbox ) ഇതോടൊപ്പം ഇണച്ചേർന്നിട്ടുള്ളത്. ഡീസൽ എൻജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകാതിരുന്നത് വെന്യുവിന്റെ പോരായ്മ തന്നെയാണ്.
23 കി.മീ ഇന്ധനക്ഷമത ( mileage ) ഹ്യുണ്ടായ് അവകാശപ്പെടുന്നുണ്ടെങ്കിലും, 18 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം.
ഡിസൈൻ
ഒറ്റനോട്ടത്തിൽ വെന്യുവിന്റെ മറ്റു വേരിയന്റുകളെ പോലെ തോന്നിക്കുമെങ്കിലും വീലുകളിലും, മുൻ-പിൻ ലൈറ്റുകളിലുമാണ് പ്രധാന മാറ്റം. ഉയർന്ന വേരിയന്റുകളിൽ 16 ഇഞ്ചിന്റെ അലോയ് വീലുകളാണുള്ളതെങ്കിലും ( alloy wheels ) ഈ വേരിയന്റിൽ 15 ഇഞ്ചിന്റെ സ്റ്റീൽ വീലുകളാണ് നൽകിയിട്ടുള്ളത്. ഹെഡ് ലാംപ് ( head lamp ), ടെയിൽ ലാംപ് ( tail lamp ) എന്നിവ ഹാലൊജനാണ് ( halogen ).
ഇന്റീരിയർ :
ഉൾവശത്തും ഫീച്ചേഴ്‌സുകളിലുമാണ് ഉയർന്ന വേരിയന്റുകളിൽ നിന്നും കാര്യമായ വ്യത്യാസമുള്ളത്. ടോപ് ട്രിമ്മുകളിലുള്ള ( top trims ) സൺറൂഫ്, ഇൻഫോടൈൻമെന്റ് ടച്ച് സ്ക്രീൻ ( infotainment touch screen ) എന്നിവ ‘എസ്’ വേരിയന്റിലില്ല. ആറ് സ്പീക്കറുകളടങ്ങിയ മ്യൂസിക് സംവിധാനം ഹ്യുണ്ടായ് ഈ കാറിൽ ഒരുക്കിയിട്ടുണ്ട്.
മീറ്റർ കൺസോളിലെ മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേയിൽ ( MID – Multi Information Display ) ഒരുപാട് ഫീച്ചേഴ്‌സുകൾ ലഭ്യമാണ്. ക്യാബിനകത്ത് ചിലയിടങ്ങളിലുപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്കുകളുടെ നിലവാരം ശരാശരിയിലൊതുങ്ങുന്നു.
2 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളാണ് ഹ്യുണ്ടായ് ഒരുക്കിയിട്ടുള്ളത്.
വിലയിരുത്തൽ
10.9 ലക്ഷം ഓൺ-റോഡ് വിലയ്ക്ക് ( On-road price ) മികച്ച ഡ്രൈവബിലിറ്റിയും (drivability) കംഫർട്ടും,മൈലേജുമുള്ള എസ്.യു.വി സ്വന്തമാക്കണമെന്നുള്ളവർക്ക് ഹ്യുണ്ടായ് വെന്യുവിന്റെ ഈ ‘എസ്’ വേരിയന്റ് തെരഞ്ഞെടുക്കാം.
ഡീസൽ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമല്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. 14.09 ലക്ഷം രൂപയാണ് ഡീസൽ എൻജിനുള്ള ടോപ് വേരിയന്റിന്റെ വില.
For booking visit Hyundai venue
Length | 3995 mm |
Width | 1770 mm |
Fuel type | Diesel |
Max. power | 99 bhp @4000 rpm |
Max. torque | 240 Nm @1500 rpm |
Mileage | 23.4 kmpl (ARAI) |
Drivetrain | Front Wheel Drive |
Power windows | F & R |
ABS | Yes |
Front tyres | 195/65 R15 |
Rear tyres | 195/65 R15 |
Airbags | 2 ( driver, passenger ) |
Child seat anchor points | No |
Tyre pressure monitoring system | No |
Break assist | Yes |
ESP | No |
EBD | Yes |
Hill hold & descent control | No |
Traction control | No |
Cruise control | No |
Keyless start | No |
Steering adjustment | tilt |
12 V power outlets | 2 |
Parking sensors | rear |
Cooled glove box | Yes |
Also read : Second generation Maruti Suzuki Celerio has launched