Speed Track
Trending

മനംകവരും വെർണ 2020

സെഗ്​മെന്‍റിലെ വമ്പന്മാരായ എതിരാളികളോട് കിടപിടിച്ച് മുന്നേറുന്ന ചരിത്രമാണ് എന്നും വെർണക്കുള്ളത്

ഏതൊരു ഇന്ത്യക്കാരനും വാഹനമെടുക്കുമ്പോൾ പ്രധാനമായും കണക്കിലെടുക്കുന്ന രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് വിലയും മറ്റൊന്ന് മൈലേജും. സെഗ്​മെന്‍റിലെ മറ്റു കാറുകളോടൊപ്പമുള്ള പ്രൈസ് റേഞ്ചും എന്നാൽ അവരെക്കാൾ ഒരുപാട് ഫീചേഴ്‌സുകളുമുള്ള ഒരു കാർ ഉണ്ടെങ്കിലോ… സംശയിക്കാനൊന്നുമില്ല, ഇന്ത്യക്കാരന്‍റെ ചായ്‌വ് ആ കാറിലേക്കായിരിക്കുമെന്ന് തീർച്ച. അത്തരമൊരു കാറാണ് ഹ്യുണ്ടായ് വെർണ. 10.54 ലക്ഷം രൂപ മുതലാണ് വെർണയുടെ വില ആരംഭിക്കുന്നത് ( Hyundai Verna India price ). അത് കൊണ്ട് തന്നെ തന്‍റെ സെഗ്​മെന്റിലെ വമ്പന്മാരായ എതിരാളികളോട് കിടപിടിച്ച് മുന്നേറുന്ന ചരിത്രമാണ് എന്നും വെർണക്കുള്ളത്.

ആക്​സെന്‍റ്​ മുതൽ വെർണ വരെ

ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമാണ് ഹ്യുണ്ടായ് വെർണ. കരുത്തനായ വെർണയുടെ കഥ തുടങ്ങുന്നത് ഹ്യുണ്ടായ് ആക്‌സെന്‍റിൽ ( hyundai accent ) നിന്നാണ്. അത് കൊണ്ട് വെർണയെ പറയുമ്പോൾ ആക്സന്‍റിനെയും സ്മരിക്കാതെ വയ്യ. 1994 ൽ ആണ് ആക്സന്‍റ്​ അന്താരാഷ്ട്ര വിപണിയിലേക്ക് ആഗമിച്ചതെങ്കിലും ഇന്ത്യലേക്കെത്തിയത് 1999 ൽ ആയിരുന്നു. ആക്സന്‍റിന്‍റെ രണ്ടാം ജനറേഷനെയാണ്​ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർകോർപ് അന്ന് ഇന്ത്യക്കാർക്കായി സമ്മാനിച്ചത്. നോച്ബാക്ക്, സെഡാൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി ഇറങ്ങിയ ആക്സന്‍റ്​ ഒരുകൂട്ടം ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കി വിപണിയിൽ മുന്നേറി.

പിന്നീട് 2006 ൽ അന്താരാഷ്ട്ര മാർക്കറ്റിൽ ആക്സന്‍റിന്‍റെ മൂന്നാം തലമുറ പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. ഇതായിരുന്നു ഇന്ത്യയിൽ ആദ്യമായി വെർണ എന്ന പേരിലിറങ്ങിയത്. നിരവധി ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വസ്ഥ സഹചാരിയായി മാറാൻ ഈ സി-സെഗ്​മെന്‍റ്​ സെഡാന് സാധിച്ചു.

സി-സെഗ്​മെന്‍റ്​ സെഡാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഡാനുകൾ വിറ്റുപോവുന്ന സെഗ്​മെന്‍റാണ്​ സി-സെഗ്​മെന്‍റ്​​ സെഡാൻ ( c segment sedan ). ഏകദേശം പതിനായിരത്തോളം യൂണിറ്റുകളാണ് ഈ സെഗ്​മെന്‍റിൽ പ്രതിമാസം വിൽക്കപ്പെടുന്നത്. ഇതിൽ മൂവായിരത്തോളം യുണിറ്റുകൾ വെർണയും ഉൾപെടും.

ഒരുകാലത്തു ഇന്ത്യക്കാർ ഏറെ സ്നേഹിച്ചിരുന്നവയായിരുന്നു സെഡാൻ കാറുകൾ. എന്നാൽ, ഇപ്പോൾ സെഡാൻ കാറുകളുടെ വിൽപ്പന ഇന്ത്യയിലെ മൊത്തം വാഹന വിപണിയുടെ 20 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. നിലവിലെ ഇന്ത്യക്കാരുടെ SUVകളോടുള്ള പ്രിയം തന്നെയാണ് ഈ ഇടിവിന് കാരണമെന്ന് വ്യക്തം. അത്കൊണ്ട് തന്നെ 16 ശതമാനമായിരുന്ന എസ്​ യു വി വിപണനം 20 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. സെഡാൻ കാറുകളുടെ വിൽപ്പനയിൽ മൊത്തത്തിലുണ്ടായ ആഘാതം സി-സെഗ്​മെന്‍റ്​​ സെഡാൻ കാറുകളുടെ വിൽപ്പനയിലും പ്രതിഫലിക്കുന്നുണ്ട്.

സ്കോഡ റാപിഡ്, ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരാണ് ഈ സെഗ്​മെന്‍റിലെ മുഖ്യ മത്സരാർത്ഥികൾ.

വെർണയുടെ തലവര മാറിയത് ഇവിടെ

2006 മുതൽ പല രൂപമാറ്റങ്ങൾക്കും വിധേയമായി മാർക്കറ്റിൽ എത്തിക്കൊണ്ടേയിരുന്നു വെർണ. 2011ലായിരുന്നു രണ്ടാം ജനറേഷൻ പതിപ്പ് അവതരിച്ചത്. പക്ഷെ ഡിസൈനിന്‍റെ കാര്യത്തിൽ വാഹനപ്രേമികളുടെ മനംകവർന്നെടുക്കാൻ അപ്പോഴും വെർണയ്ക്കും ഹ്യുണ്ടായ്ക്കും സാധിച്ചില്ല. എന്നാൽ വെർണയുടെ തലവര മാറിയത് പിന്നീടായിരുന്നു. അല്ലെങ്കിൽ 2017ൽ പുറത്തിറങ്ങിയ മൂന്നാം ജനറേഷൻ മോഡലായിരുന്നു വെർണയുടെ തലവര മാറ്റി സൃഷ്ടിച്ചത് എന്ന് പറയാം. ഇത് ഇന്‍റർനാഷണൽ വിപണിയിലെ ആക്സന്‍റിന്‍റെ അഞ്ചാം ജനറേഷനായിരുന്നു.

ഫ്ലൂയിഡിക് ഡിസൈൻ ഉൾപ്പെടുത്തിയതായിരുന്നു വിപണിയിൽ പുതുചരിത്രം കുറിക്കാൻ കാറിനെ സഹായിച്ചത്. നിറയെ ഫീചേഴ്സുകളും മികച്ച പ്രകടനക്ഷമതയും പുതിയ വെർണയോടൊപ്പം ഹ്യുണ്ടായ് സമ്മാനിച്ചു. അത് വരെ സെഗ്​മെന്‍റിനെ നയിച്ചിരുന്ന ഹോണ്ട സിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സെഗ്​മെന്‍റിന്‍റെ ഡ്രൈവിംഗ് സീറ്റ് വെർണ തന്‍റെ കൈകളിൽ സുരക്ഷിതമാക്കി.

വെർണ 2020ന്‍റെ തുടക്കം

2017 ൽ പുറത്തിറങ്ങിയ വെർണ 2018 ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയെടുത്തു. അർഹതയ്ക്ക് ലഭിച്ച അംഗീകാരമായി തന്നെയാണ് ഇന്നും വാഹനപ്രേമികൾ അതിനെ കാണുന്നത്. പിന്നീട് വെർണ മുഖംമിനുക്കിയെത്തിയത് 2020 -ൽ ( hyundai verna 2020 ) ആയിരുന്നു. വർധിച്ച മനോഹാരിത, പ്രകടനം എന്നിവ 2020 -ലെ ഫേസ്-ലിഫ്റ്റഡ് വെർണയെയും ശ്രദ്ധേയമാക്കി.

ഇത്രയും വലിയ വാഹനത്തെ വഹിക്കാൻ ഒരു 1 ലിറ്റർ എൻജിന് കഴിയുമോ എന്നായിരുന്നു 2020 -ലെ വെർണയെ ഹ്യുണ്ടായ് അവതരിപ്പിച്ചപ്പോൾ വണ്ടിക്കമ്പക്കാർക്കിടയിലെ ചർച്ച. എന്നാൽ, അത്തരം അഭ്യൂഹങ്ങളെയെല്ലാം മറികടന്നു പുതിയ വെർണ യാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്. പുതിയ വെർണയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്…

എൻജിൻ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1 ലിറ്റർ TSi പെട്രോൾ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായാണ് വെർണയുടെ എൻജിൻ ലഭിക്കുന്നത്. 1 ലിറ്റർ TSi പെട്രോൾ എൻജിൻ ഉള്ള sx(o) എന്ന വേരിയന്റിന് 120ps കരുത്തേകാനാവും. ഈ വേരിയന്‍റിൽ 7-സ്പീഡ് ഡിസിടി (DCT-dual clutch transmission) ഗിയർബോക്സ് ആണുള്ളത്. ടോപ് വേരിയന്‍റ്​ ആയ sx(o)-ക്ക് തൊട്ട് താഴെ ഉള്ള വേരിയന്‍റായ sx-ൽ 1.5 ലിറ്റർ പെട്രോൾ എൻജിനുമായി സിവിടി ഗിയർബോക്സ് ആണ് ചേരുന്നത്.

എക്സ്റ്റീരിയർ

hyundai verna india price

ഹണികോംബ് ഡിസൈനിലുള്ള വലിയ ക്രോമിയം ഗ്രില്ലും എൽഇഡി ഹെഡ് ലാംപുമാണ് മുൻവശത്തെ കാഴ്ച കവർന്നെടുക്കുന്നത്. കാസ്കേയ്ഡ് ഗ്രിൽ എന്നാണ് ഹ്യുണ്ടായ് ഇതിനെ പേരിട്ടിരിക്കുന്നത്. മറ്റു പുതിയ ഹ്യുണ്ടായ് കാറുകളിലും നാം കണ്ടിട്ടുണ്ട് ഈ കാസ്കേയ്ഡ് ഗ്രിൽ. ടോപ് വേരിയന്‍റിൽ കോർണറിങ് ലാംപ് ഉൾപെടുത്തിയത് പ്രയോഗികത വർധിപ്പിക്കുന്നു. LED ഹെഡ് ലാംപ് ആണ് വരുന്നത്.

മുൻവശത്തും പിൻവശത്തും ബമ്പറിന് താഴെ നൽകിയിരിക്കുന്ന ക്രോം ഫിനിഷോടുകൂടിയ സ്കിഡ് പ്ലേറ്റ് വെർണയ്ക്ക് മനോഹാരിതയും ഒപ്പം അൽപം സ്പോർട്ടി ലുക്കും സമ്മാനിക്കുന്നു. ഇരട്ടക്കുഴലുകളുള്ള മഫ്ലർ ആണ് 2020 ൽ ഇറങ്ങിയ വെർണയ്ക്കുള്ളത്. അതും ക്രോമിയം ഫിനിഷോടെയാണ് ഒരുക്കിയിട്ടുള്ളത്. 16 ഇഞ്ചിന്‍റെ അഞ്ച് സ്പോക്കുകളുള്ള ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ ടോപ് വേരിയന്‍റിന്‍റെ വശകാഴ്ചയെ പ്രൗഢമാക്കുന്നു. ബാക്കിയുള്ള വേരിയന്‍റുകളിൽ ഗൺ മെറ്റൽ അലോയ് വീലുകളുകളാണ്.

ഇന്‍റീരിയർ

hyundai verna india price

ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും കൂടാതെ ഹ്യുണ്ടായുടെ ബ്ലൂ ലിങ്ക് ( blue link ) കണക്ടിവിറ്റിയുമെല്ലാം ഉൾപ്പെടുന്ന എട്ട് ഇഞ്ചിന്‍റെ ഇൻഫോടെയ്ൻമെൻറ് ടച്ച്സ്ക്രീൻ ആണ് പുതിയ ഹ്യുണ്ടായ് വെർണയിലുള്ളത്. പഴയ മോഡലിനെ അപേക്ഷിച്ച് ഏറ്റവും മാറ്റം വന്നിട്ടുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വെർണയുടെ ഉൾവശത്തെ ഹൈലൈറ്റാണ്.

കാറിലുള്ള മികച്ച തൈ സപ്പോർട്ടും ലെഗ് സ്പേസും ഉള്ള സീറ്റുകൾ സുഖകരമാണ്. ടോപ് ഓപ്ഷനിൽ (sx-o) മുൻ സീറ്റുകൾക്ക് വെന്‍റിലേഷൻ സംവിധാനവും ലഭ്യമാണ്. മുൻനിരയിലും പിൻനിരയിലും ഒരുപോലെ തന്നെ മികച്ച ലെഗ് സ്പേസ് ഒരുക്കിയിട്ടുണ്ട്.

ടോപ് വേരിയന്‍റിൽ ആറും മറ്റു വേരിയന്‍റുകളിൽ രണ്ടും എയർ ബാഗുകളാണുള്ളത്. കൂൾ ചെയ്യാവുന്ന ഗ്ലവ് ബോക്സ്, വയർലെസ്സ് ഫോൺ ചാർജർ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റ്, സ്മാർട്ട് ട്രങ്ക്, ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി തുടങ്ങി ഫീചേഴ്‌സുകളുടെ ആധിക്യമാണ് 2020 വെർണയിലുള്ളത്.

ഇന്ധനക്ഷമത ( Hyundai Verna 2020 mileage )

1.5 ഡീസൽ എൻജിന് 20നും 25നും ഇടയിൽ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെങ്കിലും 18 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. 1.5 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടർബോ പെട്രോൾ എന്നിവക്ക് യഥാക്രമം പതിനെട്ടും ഇരുപതുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

വമ്പന്മാരായ എതിരാകൾക്കെതിരെ വമ്പ് കാണിച്ച് പൊരുതുന്ന ചരിത്രമാണ് അന്നും ഇന്നും വെർണക്കുള്ളത്. ഫീച്ചേഴ്‌സുകൾ കൊണ്ട് സമ്പന്നൻ, കാണാനോ മനോഹരം, മികച്ച പ്രകടനം എന്നിവ വെർണയെ മാറ്റുരക്കുന്നു.

hyundai verna vs honda city

മുഖ്യ എതിരാളിയായ ഹോണ്ട സിറ്റിയെ എത്തിനോക്കുമ്പോൾ: ഫീച്ചേഴ്‌സുകളുടെ കാര്യത്തിൽ വെർണക്ക് ഒരുപടി താഴെ, ഉൾവശത്ത് ഒരുപാട് സ്പേസ്, ഹോണ്ടയുടെ കൂടിയ റീസെയിൽ വാല്യൂ.

വിലവിവരം ( Hyundai Verna India price )

 

  • E 1.5 VTVT
    petrol
    Manual
    ₹ 10.91 Lakhs

     

  • S Plus 1.5 VTVT
    petrol
    manual

    ₹ 11.38 Lakhs

     

  • S Plus 1.5 CRDi
    Diesel
    Manual
    ₹ 13.08 Lakhs

 

  • SX 1.5 VTVT
    petrol
    manual
    ₹ 13.30 Lakhs

 

  • SX 1.5 CRDi
    diesel
    manual
    ₹ 14.73 Lakhs

 

  • SX 1.5 VTVT IVT
    Petrol
    Automatic (CVT)
    ₹ 14.74 Lakhs

 

  • SX (O)1.5 VTVT
    Petrol
    Manual
    ₹ 15.50 Lakhs

 

  • SX 1.5 CRDi AT
    Diesel
    Automatic (Torque Converter)
    ₹ 16.08 Lakhs

 

  • SX (O) 1.0 Turbo DCT
    Petrol
    Automatic (Dual Clutch)
    ₹ 16.95 Lakhs

 

  • SX (O) 1.5 CRDi
    Diesel
    Manual
    ₹ 16.95 Lakhs

 

  • SX (O) 1.5 VTVT IVT
    Petrol
    Automatic (CVT)
    ₹ 16.97 Lakhs

 

  • SX (O) 1.5 CRDi AT
    Diesel
    Automatic (Torque Converter)
    ₹ 18.81 Lakhs

also read: പഴയ ലക്ഷ്വറി കാറുകൾ ഇലക്​ട്രിക്കിലേക്ക്​ മാറ്റാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!