Ebuzz
Trending

instagram reels 90 സെക്കൻഡാകുന്നു

പുതിയ കാലഘട്ടത്തിൽ കൊച്ചു കൊച്ചു വീഡിയോകളുടെ ജനപ്രീതി കുതിച്ചുയരുകയാണ്​.​ tiktok​, instagram reels, youtube shorts എന്നിവയെല്ലാം ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നു. ഇതിന്​ പുറമെ snap chat, share chat​, Mx takatak, Moj, Josh പോലുള്ള ധാരാളം പ്ലാറ്റ്​ഫോമുകളും ഈ മേഖലയിലുണ്ട്​.

പുതിയ ജനറേഷനെ സംബന്ധിച്ചിടത്തോളം സമയം വളരെ കുറവാണ്​. ഈ കുറഞ്ഞ സമയത്തിനിടയിൽ വലിയ വീഡിയോകൾ കാണാൻ അവർക്ക്​ ഒഴിവ്​ കിട്ടിയെന്ന്​ വരില്ല. ഇതാണ്​ ടിക്​ടോക്​ പോലുള്ള ആപ്പുകളെ ജനപ്രിയമാക്കിയത്​. മാത്രമല്ല, ആർക്കും കണ്ടന്‍റ്​ ക്രിയേറ്റ്​ ചെയ്​ത്​ പോസ്റ്റ്​ ചെയ്യാം എന്നതും സൗകര്യപ്രദമായി. മ്യൂസിക്​ കോപ്പിറൈറ്റ്​ പോലുള്ള പ്രശ്നങ്ങൾ ഇവിടെ ഇല്ല എന്നതും ആകർഷകമാണ്​. ചെറിയ രീതിയിലുള്ള എഡിറ്റിങ്​, മിക്​സിങ്​ എന്നിവ ഈ ആപ്പുകളിൽ സാധ്യമാകുന്നു. എഡിറ്റിങ്ങിനായി മറ്റൊരു തേർഡ്​ പാർട്ടി ആപ്പ്​ ഉപയോഗിക്കേണ്ട എന്ന്​ ചുരുക്കം.

ഇതെല്ലാം കൊണ്ടുതന്നെ ഇത്തരം ആപ്പുകളുടെ പ്രചാരണം അനുദിനം വർധിക്കുകയാണ്​​. മാത്രമല്ല, ധാരാളം പേർ ഈ മേഖലയിലൂടെ പ്രശസ്തരാവുകയും അവർക്ക്​ നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞസമയം കൊണ്ട്​ വലിയ എന്‍റർടെയ്​മെന്‍റ്​, വിവരങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നു. നമ്മുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള​ കണ്ടന്‍റുകൾ​ മാത്രമേ ഇതിൽ ഉണ്ടാകൂ എന്നതും ഒരു പ്രത്യേകതയാണ്​. കൂടാതെ പല സിനിമകളും ഗാനങ്ങളുമെല്ലാം ഹിറ്റാകുന്നതും ഇ​ത്തരം വീഡിയോകളിലൂടെയാണ്​. അതിന്‍റെ ഉത്തമ ഉദാഹരണമാണ്​ പുഷ്പയിലെ ഗാനങ്ങളും ഡാൻസ്​ സ്​റ്റെപ്പുകളും. ഇതിനെല്ലാം പുറമെ കുറഞ്ഞസമയത്തിനുള്ളിൽ വലിയ അറിവുകളും ടിപ്സുകളും നേടാനുള്ള മാർഗം കൂടിയാണ്​ ഈ വീഡിയോകൾ.

റീൽസിന്‍റെ ഉദയം

2020ലാണ്​ ഇന്ത്യയിൽ ടിക്​ടോക് നിരോധിക്കുന്നത്​ ( tiktok ban india – 2020 june 29 ). ചൈനീസ്​ ആപ്പുകൾ നിരോധിച്ചതിന്‍റെ കൂട്ടത്തിലാണ്​ ടിക്​ടോക്കും ഉൾപ്പെട്ടത്​. pubg, xender പോലുള്ള പല ആപ്പുകളും അന്ന്​ നിരോധിക്കപ്പെട്ടു. ഇതിന്​ തൊട്ടുപിന്നാലെ 2020 ആഗസ്റ്റിൽ ഇൻസ്റ്റാഗ്രാം റീൽസ്​ ആരംഭിച്ചു. പിന്നീട്​ ടിക്​ടോക്കിന്‍റെ സ്ഥാനം ഇൻസ്റ്റാഗ്രാം റീൽസ്​ കൈയടക്കുന്നതാണ്​ നാം കാണുന്നത്​​. ആദ്യ കാലത്ത്​ 15 സെക്കൻഡായിരുന്നു പലർക്കും റീൽസിൽ ലഭിച്ചിരുന്നത്​. പിന്നീടത്​ 30ഉം 60ഉം സെക്കൻഡായി മാറി. ഈ സമയപരിധിക്കുള്ളിൽ പല വീഡിയോയും ചെയ്ത്​ തീർക്കുക എന്നത്​ കണ്ടന്‍റ്​ ക്രിയേറ്റേഴ്​സിന്​ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്​. ഈ പ്രശ്നം പരിഹരിക്കാൻ അവർ 90 സെക്കൻഡ്​ എന്നതിലേക്ക്​ മാറുകയാണെന്നാണ്​ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​.

what is reel in instagram

ഫേസ്ബുക്ക് കുടുംബത്തിലെ (ഇപ്പോൾ Meta കുടുംബം) ഇളമുറക്കാരനായ ഇൻസ്റ്റാഗ്രാമിൽ ഏറെ ജനപ്രിയമാണ്​ 60 സെക്കൻഡ് വരെ ദൈർഘ്യത്തിൽ പോസ്റ്റു ചെയ്യാവുന്ന ചെറു വീഡിയോകൾ. അതാണ്​ റീൽസ്​. ഇവ മികച്ചതാക്കാൻ ഒട്ടേറെ ടിപ്സും സൂത്രപ്പണികളും ടെക് വിദഗ്ദ്ധർ ഇടക്കിടെ പുറത്തുവിടാറുണ്ട്. എന്നാൽ, ഇപ്പോഴിതാ ‘റീൽസി’ൽ ജീവിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. റീൽസിന്‍റെ ദൈർഘ്യം 60 സെക്കൻഡിൽനിന്ന് 30 സെക്കൻഡ് ( instagram reels 90 seconds ) കൂടി വർധിപ്പിക്കാൻ കമ്പനി ആലോചിക്കുന്നതായാണ് വിവരം.

ആകർഷകം ഈ 90 സെകൻഡ്സ്!

ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ ദൈർഘ്യം വർധിപ്പിക്കാൻ ആലോചിക്കുന്ന വിവരം പ്രമുഖ റിവേഴ്സ് എൻജിനീയർ അലസാൻഡ്രോ പലൂസിയാണ് ( Alessandro Paluzzi ) ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് സംഭവിച്ചാൽ, ഉപയോക്താക്കൾക്ക് തങ്ങളുടെ വീഡിയോയിൽ കൂടുതൽ കണ്ടൻറ് ഉൾപ്പെടുത്താനും ഏറെ ഭംഗിയാക്കാനും സാധിക്കും. റിവേഴ്സ് എൻജിനീയറിങ് കഴിവിലൂടെ പലൂസി തന്‍റെ ഇൻസ്റ്റ അക്കൗണ്ടിൽ ഈ മാറ്റം നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇനി എല്ലാവർക്കുമായി എന്ന് നടപ്പാവുമെന്ന കാത്തിരിപ്പിലാണ് ടെക് ലോകം.

ടിക് ടോക്കും ഇൻസ്റ്റ റീൽസും

ടിക് ടോക്കിനെ വെല്ലാനായി 2020 ആഗസ്റ്റിലാണ്​ ഇൻസ്റ്റഗ്രാം റീൽസുമായി രംഗത്തുവന്നതെന്ന്​ പറഞ്ഞുവല്ലോ. ഇന്ത്യയിൽ ടിക് ടോക്ക്​ നിരോധിച്ചതോടെ, അതിന്​ സമാനമായ നിരവധി ഫീച്ചറുകൾ റീൽസിൽ ചേർത്താണ് തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ടിക് ടോക് വീഡിയോ ദൈർഘ്യം മൂന്നു മിനിറ്റ് ആക്കിയിട്ടും റീൽസ് 60 സെക്കൻഡിൽ തന്നെ തുടരുകയായിരുന്നു. ഭാവിയിൽ വരാനിരിക്കുന്ന അപ്ഡേറ്റിൽ ഇൻസ്റ്റ റീൽസ് സമയം ദീർഘിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.

tiktok​ vs instagram reels

റീൽസിലെ ഓരോ വീഡിയോക്കും ലക്ഷങ്ങളുടെ വ്യൂവേഴ്​സ്​ ആണുള്ളത്​. ഒരു വീഡിയോ ഒരേ സമയം നമ്മുടെ ഫേസ്​ബുക്ക്​ പേജിലും പോസ്റ്റ്​ ചെയ്യാം എന്നത്​ റീൽസിനെ വ്യത്യസ്തമാക്കുന്നു. അതേസമയം, പുതുതായി വരുന്നവർക്ക്​ റീൽസിൽ വളരുക എന്ന്​ പറയുന്നത്​ കുറച്ചുപ്രയാസമാണ്​. അത്രയും ക്വാളിറ്റിയുള്ള കണ്ടന്‍റുകൾക്ക്​ മാത്രമാണ്​ റീൽസിൽ മുന്നോട്ടു വരാൻ സാധിക്കുന്നത്​.

എന്നാൽ, ടിക്​ടോക്ക്​ അങ്ങനെയായിരുന്നില്ല. ഇടത്തരം വീഡിയോ ചെയ്താലും അത്യാവശ്യം വ്യൂവേഴ്​സിനെയും ഫോളോവേഴ്​സിനെയും ലഭിക്കുമായിരുന്നു എന്നാണ്​ സ്വന്തം അനുഭവം. ഇതിന്​ മറ്റൊരു കാരണം കൂടിയുണ്ട്​. ടിക്​ടോക്​ ഉള്ള കാലത്ത്​ മറ്റു എതിരാളികൾ ഇല്ല എന്നതായിരുന്നു അവസ്ഥ. എന്നാൽ, റീൽസ്​ ജനപ്രിയമായ സമയത്ത്​ തന്നെ യൂട്യൂബിന്‍റെ ഷോർട്​സ്​ അടക്കമുള്ളവയും ഓൺലൈൻ ലോകത്ത്​ സജീവമായി. ഇതോടെ കാഴ്ചക്കാർ പല പ്ലാറ്റ്​​ഫോമുകളിലായി ചിതറിപ്പോയി. എന്തായാലും ഈ ആപ്പുകളെല്ലാം മികച്ച കണ്ടന്‍റ്​ ക്രിയേറ്റർമാർക്ക്​ പണമുണ്ടാക്കാൻ കൂടിയുള്ള മാർഗമാണ്​. റീൽസിന്‍റെ ദൈർഘ്യം 90 സെക്കൻഡ്​ ആകുന്നതോടു കൂടി ഈ മേഖലയിൽ കൂടുതൽ മത്സരങ്ങൾ പ്രതീക്ഷിക്കാം.

instagram reels and images downloader

ഇൻസ്റ്റാഗ്രാമിലെ പല വീഡിയോകളും ഫോട്ടോയുമെല്ലാം ഡൗൺലോഡ്​ ചെയ്യണമെന്ന്​ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ചിലപ്പോൾ സ്വന്തം റീൽസ്​ വരെ ഡൗൺലോഡ്​ ചെയ്യേണ്ടി വരും. ഇൻസ്റ്റാഗ്രാമിൽനിന്ന്​ നേരിട്ട്​ റീൽസ്​ ഡൗൺലോഡ്​ ചെയ്യുമ്പോൾ ഓഡിയോ ലഭിക്കില്ല. ഇതിന്​ പരിഹാരമാണ്​ https://igram.io/ എന്ന വെബ്​സൈറ്റ്​. ഈ വെബ്​സൈറ്റ്​ തുറന്ന്​ ഇൻസ്റ്റാഗ്രാം പോസ്റ്റിന്‍റെ ലിങ്ക്​ കോപ്പി ചെയ്ത്​​ igramൽ പേസ്റ്റ്​ ചെയ്യുക. എന്നിട്ട്​ ഡൗൺലോഡ്​ നൽകുക. നിങ്ങൾക്ക്​ ആവശ്യമുള്ള സൈസിൽ ഡൗൺലോഡ്​ ചെയ്യാം. ഇങ്ങനെ ഡൗൺലോഡ്​ ചെയ്യുന്ന ഫയലുകൾ വാട്ട്​സ്​ആപ്പിൽ സ്റ്റാറ്റസാക്കുകയോ സുഹൃത്തുക്കൾക്ക്​ അയച്ചു നൽകുകയോ ആവാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!