Site icon MotorBeat

മാനസികാരോഗ്യം നിലനിർത്താനുള്ള വഴികൾ

is mental health important

Photo by Riccardo from Pexels

ആരോഗ്യം എന്നത് പൂർണമായ ശാരീരികവും മാനസികവുമായ ക്ഷേമത്തിന്‍റെ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാൽ, എന്താണ് മാനസിക ആരോഗ്യം? മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് (is mental health important) പലർക്കും ഇപ്പോഴും അറിയില്ല. മാനസികാരോഗ്യം എന്നത് ഒരു വ്യക്തിയുടെ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ പലരും രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ഇന്നും തെറ്റിദ്ധരിച്ചിരിക്കുന്നു. അതിനാൽ തന്നെ ചെറിയ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ അത് നിസ്സാരമാക്കുന്നു. ലോക മാനസികാരോഗ്യ ദിനം എല്ലാ വർഷവും ഒക്ടോബർ 10നാണ് ആഘോഷിക്കപ്പെടുന്നത് (mental health world day).

എന്തുകൊണ്ട്​ മാനസികാരോഗ്യം പ്രധാനമാണ് ? (is mental health important)

നാം ഇന്ന് ജീവിക്കുന്ന കാലഘട്ടത്തിലെ സംഘർഷങ്ങൾ, മറ്റു സാമൂഹികവും ശാരീരികവുമായ പ്രതിബന്ധങ്ങൾ, വ്യക്തി ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയെയെല്ലാം നല്ല മനോഭാവത്തോടെ നേരിടാനുള്ള കഴിവിനെ മാനസികാരോഗ്യം (Mental health) എന്ന് വിളിക്കാം. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ. ചിന്തിക്കാനും സമൂഹത്തിൽ ഇടപഴകാനും സന്തോഷത്തോടെ ജീവിക്കാനും മനുഷ്യൻ എന്ന നിലയിൽ മാനസികാരോഗ്യം അടിസ്ഥാനമാണ്.

സമ്മർദ്ദം നിറഞ്ഞ ജീവിത സാഹചര്യങ്ങൾ ജീവിതത്തെ മടുപ്പിക്കുന്നു. അതിനാൽ അനാരോഗ്യകരമായ ജീവിത ശൈലിയും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകളും ലിംഗ വിവേചനവും, കൂടാതെ മാനസിക ക്ഷമതയെ കാര്യമായി ഏൽക്കുന്ന ലൈംഗിക ആക്രമണങ്ങൾ എല്ലാം തന്നെ മാനസികാരോഗ്യത്തെ നിർണയിക്കുന്നു.

നേരത്തെയുള്ള മുന്നറിയിപ്പുകൾ

ഇന്ന് ദിനംപ്രതി നമ്മുടെ നാട്ടിൽ ആത്മഹത്യയുടെ കണക്കുകൾ കൂടികൊണ്ടിരിക്കുന്നു. അമ്മ ഫോൺ നൽകാത്തതിന്, ടീവി കാണാൻ അനുവാദം നൽകാത്തതിനാൽ തുടങ്ങിയ ചെറിയ കാര്യങ്ങൾ പറഞ്ഞുവരെ കുട്ടികൾ ഉൾപ്പെടെ ആത്മഹത്യ ചെയുന്നു. സത്യത്തിൽ ഈ കാരണങ്ങൾ തന്നെയാണോ അവരെ ആത്മഹത്യയിലേക്ക്​ നയിച്ചത് എന്ന് ഗൗരവമായി ചിന്തിക്കപ്പെടേണ്ട വിഷയമാണ്​.

മാനസിക സംഘർഷങ്ങൾ ഏറെ കാലമായി അലട്ടുന്ന മനസ്സിൽ വിഷാദം (Depression) ഒരു വില്ലനായി രൂപപ്പെടുകയും ഇത് ആത്മഹത്യാ മനോഭാവത്തിലേക്ക്​ നയിക്കാനുള്ള കാരണമായി തീരുകയും ചെയുന്നു. ഇത്തരം ആളുകളിൽ നേരത്തെ തന്നെ ചില അടയാളങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്. ജീവിതത്തിൽ എപ്പോഴും അലസത അനുഭവപ്പെടുക, അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക, വിശപ്പില്ലായ്മ, അമിതമായ ഉറക്കം, ശരീരത്തിൽ എപ്പോഴും പല വേദനകൾ അനുഭവപ്പെടുക തുടങ്ങിയ ഇതിന്‍റെ സൂചകങ്ങളാണ്​.

ഇങ്ങനെയുള്ളവരിൽ അമിതമായ ഭയം, ഉത്കണ്ഠ, ദേഷ്യം എന്നിവ കാണപ്പെടുന്നു. കൂടാതെ, വീട്ടിൽ കുടുംബാംഗങ്ങളുമായി എല്ലാം വഴക്കിടുക, നിസ്സാരമായ കാര്യങ്ങൾക്ക് ഉപദ്രവിക്കുക തുടങ്ങിയവയാണ് ചില അടയാളങ്ങൾ. എന്നാൽ, ചിലർ ഇതൊന്നും പ്രകടിപ്പിക്കാതെ തന്നെ വിഷാദത്തിന്‍റെ അടിമയാകുന്നു.

മാനസികാരോഗ്യ സംരക്ഷണവും ചികിത്സയും

ആരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാൽ ഓരോ വ്യക്തിയും അവന്‍റെ മാനസിക ആരോഗ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. എന്തും നേരിടാനുള്ള പോസിറ്റീവ് മനോഭാവം എപ്പോഴും ഉണ്ടാക്കിയെടുക്കൽ നിർബന്ധമാണ്. ഇതു കൂടാതെ തന്നെ ഓരോ മനുഷ്യന്‍റെയും മാനസികാരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണം: നമ്മുടെ സമൂഹത്തിൽ മറ്റുള്ളവരുടെ വിവാഹം, കുട്ടികൾ, ജോലി മുതലായ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് നമ്മൾ​ ചെന്നിറങ്ങി അഭിപ്രായങ്ങൾ പറഞ്ഞു അവരെ ആസ്വസ്ഥരാക്കാറുണ്ട്​. ഇത് മാനസികമായി ഇത്തരം ആളുകളെ ബുദ്ധിമുട്ടിക്കും. അതിനാൽ നാം കാരണം ആരുടെ മനസ്സും വേദനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

മാനസികാരോഗ്യം മുറുകെ പിടിക്കാം

ചികിത്സിക്കാൻ മടിക്കേണ്ട

ചില മനുഷ്യരുടെ മാനസികമായ പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കാം. അവർക്ക് ഒരിക്കലും ഒരു മാറ്റം അവരുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കാതെ പോകാം. ഇങ്ങനെയുള്ളവർക്ക് ഒരു മടിയും കൂടാതെ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ ആവശ്യ പ്രകാരം കൗൺസിലിങ്, തെറാപ്പി തുടങ്ങിയവ കൊണ്ട് ഇത്തരം അസുഖങ്ങൾ മാറ്റാം.

ഒരു പനിയോ ജലദോഷമോ വന്നാൽ ഉടനെ ഡോക്ടറുടെ അരികിലേക്ക് ഓടുന്ന നമ്മൾ മാനസികമായ പ്രശ്നങ്ങൾ വരുമ്പോൾ അതിനുവേണ്ടി ചികിത്സിക്കാൻ മടിക്കുന്നു. വാസ്തവത്തിൽ ഇന്ന് പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ മാനസിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ്. അതിനാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം.

also read: tips of a healthy lifestyle l ജീവിതശൈലി ആരോഗ്യകരമാക്കാം

Exit mobile version