Site icon MotorBeat

3,834 യൂണിറ്റിൽനിന്ന്​ 30,761ലേക്ക്​; ഇലക്​ട്രിക്​ വാഹന വിൽപ്പനയിൽ കുതിച്ച്​ വാര്‍ഡ് വിസാര്‍ഡ്

Joy E Bike

image courtesy: facebook.com/WardWizardGroup

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ (Joy E Bike) നിര്‍മാതാക്കളായ വാർഡ്​ വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (Wardwizard Innovations & Mobility Limited ) , 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 30,761 യൂണിറ്റുകളോടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,834 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരുന്നു കമ്പനി വിറ്റിരുന്നത്.

702 ശതമാനം വളര്‍ച്ചയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. 2022 മാര്‍ച്ചില്‍ മാത്രം 5,020 യൂണിറ്റ് വില്‍പ്പന നടത്തി. 2021 മാര്‍ച്ചില്‍ 1,174 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഇത്തവണ 328 ശതമാനം വളര്‍ച്ചയും നേടി.

2022 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സുപ്രധാന നാഴികക്കല്ലുകളും കമ്പനി പിന്നിട്ടു. വഡോദരയില്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ അനുബന്ധ ക്ലസ്റ്റര്‍ വികസിപ്പിക്കാൻ 4 ദശലക്ഷം ചതുരശ്ര അടി സ്ഥലം കമ്പനി ഏറ്റെടുത്തു. പുതിയ ഓട്ടോമാറ്റിക് അസംബ്ലി ലൈനിലൂടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി ഒരു ലക്ഷം യൂണിറ്റില്‍നിന്ന് രണ്ട് ലക്ഷമായി വര്‍ധിപ്പിക്കുകയു ചെയ്തു.

പോയ സാമ്പത്തിക വര്‍ഷത്തില്‍ 3 പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാനും കമ്പനിക്ക് കഴിഞ്ഞു. 2022 മാര്‍ച്ചില്‍ പ്രതിമാസ വില്‍പനയിലെ 5000 യൂണിറ്റെന്ന നേട്ടവും വാർഡ്​ വിസാര്‍ഡ് കൈവരിച്ചു.

അതിവേഗം വളരുന്ന വൈദ്യുത വാഹന ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാൻ ഗുണനിലവാരമുള്ളതും നൂതനവുമായ സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ ശീതള്‍ ഭലേറാവു പറഞ്ഞു. ഇന്ധനവില കുതിച്ചുയരുമ്പോള്‍ ഉപഭോക്താക്കള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലേക്ക് അതിവേഗം മാറുന്നത് ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ വില്‍പ്പനയില്‍ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(This story is published from a syndicated feed)

also read: എഥർ സ്കൂട്ടറിന്‍റെ യഥാർത്ഥ വിലയും റേഞ്ചും ഇതാണ്​

Exit mobile version