Speed Track

2023 തങ്ങളുടേതാക്കി മാറ്റിയ അഞ്ച് കാറുകൾ – Popular cars in India

2023ൽ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തങ്ങളുടെ മുദ്ര പതിപ്പിക്കുകയും ജനപ്രീതിയാർജിക്കുകയും ചെയ്ത അഞ്ച് വാഹനങ്ങളാണ് ചുവടെ ചേർത്തിട്ടുള്ളത്

Popular cars in India

നിരവധി കാറുകളുടെ വരവിന് സാക്ഷ്യം വഹിച്ച വർഷമാണ് 2023. പല കാർ നിർമ്മാതാക്കളും ഇന്ത്യയിൽ ഒന്നിലധികം മോഡലുകൾ പുറത്തിറക്കി. സെഡാനുകൾ, ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, കൂടാതെ ക്രോസ്ഓവറുകൾ എന്നിവയുൾപ്പെടെയുള്ള സെഗ്‌മെന്റുകളിലേക്ക് പുത്തൻ കാറുകളുടെ ഒഴുക്കായിരുന്നു 2023-ൽ നാം കണ്ടത്. അങ്ങനെ 2023 പടിയിറങ്ങിയപ്പോൾ കഴിഞ്ഞ വർഷം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ തങ്ങളുടെ മുദ്ര പതിപ്പിക്കുകയും ജനപ്രീതിയാർജിക്കുകയും ചെയ്ത മികച്ച അഞ്ച് വാഹനങ്ങളാണ് ചുവടെ ചേർത്തിട്ടുള്ളത്.

Hyundai Verna

ഹ്യുണ്ടായ് ഇന്ത്യയുടെ വാഹനനിരയിലെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നാണ് വെർണ. പുതുക്കിയ വെർണ 2023 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പുതിയ തലമുറ കാറിന് കരുത്തനായ പവർട്രെയിൻ ഓപ്ഷനുകളോടെ പ്രധാന എക്സ്റ്റീരിയർ, ഇന്റീരിയർ അപ്ഡേഷൻ ലഭിച്ചു. 13.35 ലക്ഷം രൂപ മുതൽ 21.41 ലക്ഷം രൂപ വരെയുള്ള പ്രൈസ് റേഞ്ചിൽ 14 വകഭേദങ്ങളിൽ നിന്ന് വെർണ തെരഞ്ഞെടുക്കാം. GNCAP ക്രാഷ് ടെസ്റ്റിൽ ഈ മോഡലിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സുമായി വരുന്ന 1.5-ലിറ്റർ പെട്രോൾ, 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി എന്നീ ഗിയർബോക്സുമായി വരുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളാണ് വെർണക്കുള്ളത്.

Honda Elevate

ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ട ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ വാഹനമായിരുന്നു എലിവേറ്റ്. 2023 സെപ്റ്റംബറിലാണ് എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ എലിവേറ്റിന്റെ വില്പന മോശമല്ലാത്ത രീതിയിൽ മുന്നോട്ടുപോവുകയാണ്. 13.37 ലക്ഷം രൂപ മുതൽ 19.97 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ പ്രൈസ് റേഞ്ച് (ഓൺ-റോഡ്). വിശാലമായ ക്യാബിൻ, മികച്ച എഞ്ചിൻ, ഉയർന്ന സുരക്ഷ എന്നിവയാണ് എലിവേറ്റിന്റെ ഹൈലൈറ്റുകൾ.

119bhp പവറും 145 Nm ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിനുള്ളത്. 6 സ്പീഡ് മാനുവൽ, അല്ലെങ്കിൽ CVT എന്നീ ഗിയർബോക്സുകളിൽ തെരഞ്ഞെടുക്കാം.

Hyundai Exter

വിപണിയിൽ ഏറെ ശ്രദ്ധ നേടിയായിരുന്നു ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ വരവ്. പിന്നീട് സെഗ്മെന്റിലെ ഗെയിം ചേഞ്ചറായി മാറുകയും കുറഞ്ഞ കാലം കൊണ്ട് കമ്പനിക്ക് മികച്ച നേട്ടം സമ്മാനിക്കുകയും ചെയ്തു. ICOTY 2024-ൽ ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡും എക്‌സ്‌റ്റർ നേടിയെടുത്തു. ഗ്രാൻഡ് i10 നിയോസ് എന്ന ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയാണ് ഈ മൈക്രോ എസ്‌യുവി നിർമിച്ചിട്ടുള്ളത്. ഏഴ് വേരിയന്റുകളിൽ ലഭ്യമാണ്. 7.2 ലക്ഷം രൂപയാണ് പ്രാരംഭ ഓൺ-റോഡ് വില. അടുത്തിടെ മോഡൽ ഇന്ത്യയിൽ ഒരു ലക്ഷം ബുക്കിംഗ് എന്ന നാഴികക്കല്ല് കൈവരിച്ചു.

Maruti Suzuki Fronx

മാരുതി സുസുക്കി ബലെനോ അടിസ്ഥാനമാക്കി കമ്പനി നിർമിച്ച ക്രോസോവറാണ് Fronx. 2023 ഏപ്രിലിലാണ് കാറിനെ രാജ്യത്ത് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്നു ഈ മോഡൽ. Fronx-ന്റെ ഡിസൈൻ, ഫീച്ചേഴ്സ്, പ്രകടനം എന്നിവ ജനങ്ങളെ ആകർഷിച്ചു. 7.46 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഫ്രോങ്​സ് ലഭിക്കും. കഴിഞ്ഞ മാസം 75,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് ഫ്രോങ്​സ്​​ കൈവരിച്ചിരുന്നു. ഉടൻ തന്നെ BNCAP ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1.2-ലിറ്റർ പെട്രോൾ, 1.2-ലിറ്റർ പെട്രോൾ+CNG, 1.0-ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഫ്രോങ്സ് ലഭിക്കുന്നത്. 89bhp/113Nm, 76bhp/98.5Nm, 99bhp/147Nm എന്നിങ്ങനെയാണ് യഥാക്രമം മൂന്ന് എൻജിനുകളുടെയും പവർ/ടോർക്ക് സംഖ്യകൾ. 5 സ്പീഡ് മാനുവൽ, AMT, ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.

Kia Seltos

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയായ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2023 ജൂലൈയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലെവൽ 2 ADAS സ്യൂട്ട് ഉൾപ്പെടെയുള്ള സവിശേഷതകൾ ഉൾകൊണ്ട അപ്‌ഡേറ്റ് ചെയ്ത മിഡ്-സൈസ് എസ്‌യുവിക്ക് വലിയ ജനപ്രീതി ലഭിച്ചു. പിന്നീട് വർഷത്തിൽ, എസ്‌യുവിയുടെ വില പല അവസരങ്ങളിലും പരിഷ്‌ക്കരിച്ചു. നിലവിൽ 13.27 ലക്ഷം രൂപയാണ് സെൽറ്റോസിന്റെ പ്രാരംഭ വില (ഓൺ – റോഡ്). മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് കാറിനുള്ളത്.

113bhp/144Nm ഉൽപാദിപ്പിക്കുന്ന 1.5-ലിറ്റർ പെട്രോൾ – 6സ്പീഡ് മാനുവൽ/CVT
158bhp/253Nm ഉൽപാദിപ്പിക്കുന്ന 1.5-ലിറ്റർ ടർബോ പെട്രോൾ – 6 സ്പീഡ് iMT/ 7 സ്പീഡ് DCT
114bhp/250Nm ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ – 6 സ്പീഡ് iMT/ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!