കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ( Kalyan Jewellers ) മഹാരാഷ്ട്രയിലെ കോലാപ്പൂരിലും (Kolhapur) സംഭാജിനഗറിലും (ഔറംഗബാദ്) (Sambhaji Nagar Aurangabad, Maharashtra) ഇതാദ്യമായി പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടൊപ്പം ന്യൂഡല്‍ഹിയിലെ കമലാ നഗറിലും പുതിയ ഷോറൂമിന് തുടക്കമിട്ടു. പുതിയ മൂന്നു ഷോറൂമുകള്‍ തുറന്നതോടെ ആഗോളതലത്തില്‍ ആകെ 158 സ്റ്റോറുകളാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്സിനുള്ളത്.
ടിയര്‍-2, ടിയര്‍-3 വിപണികളില്‍ പ്രവേശിക്കാനുള്ള ബ്രാന്‍ഡിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത്. ന്യൂഡല്‍ഹി പോലെയുള്ള മെട്രോകളില്‍ തുടര്‍ന്നും സാന്നിധ്യം ഉറപ്പാക്കുകയും ഏറ്റവും അടുത്ത് സൗകര്യപ്രദവുമായ രീതിയില്‍ ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് അനുഭവം ഒരുക്കാനുമാണ് പരിശ്രമിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കല്യാണ്‍ ജൂവേലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സ് തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ മികച്ച സാന്നിധ്യം ഉറപ്പുവരുത്തിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ജൂവലറി ഷോപ്പിംഗ് കേന്ദ്രമായി കല്യാണ്‍ ജൂവലേഴ്സ് മാറി. മഹാരാഷ്ട്രയില്‍ പുതിയ രണ്ട് ഷോറൂമുകളും ന്യൂഡല്‍ഹിയില്‍ പുതിയ ഒരു ഷോറൂമും തുറന്നത് സേവനത്തിന്‍റെ പിന്തുണയോടെയുള്ള വ്യക്തിഗത ഷോപ്പിംഗ് അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്ക് ഈ വിപണികളില്‍ ലഭ്യമാക്കാൻ വേണ്ടിയാണ്.
ശക്തമായ വിപണിവിഹിതവും വിവാഹ, ഉത്സവ ആഭരണ ഉപയോക്താക്കളുടെ തിരിച്ചുവരവും കണക്കിലെടുത്ത് ആകമാന വളര്‍ച്ചക്കായി വിപണിവിഹിതം വിപുലമാക്കാനും കൂടുതല്‍ പ്രതിബദ്ധതയുള്ള ഉപയോക്തൃ അടിത്തറ വളര്‍ത്തിയെടുക്കാനുമാണ് കല്യാണ്‍ ബ്രാന്‍ഡ് പരിശ്രമിക്കുന്നത്. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്.
ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ Kalyan Jewellers ന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്താനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നൽകാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രമെന്നും കമ്പനി അവകാശപ്പെടുന്നു.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളാ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിപ്പിച്ച ആഭരണങ്ങളായ രംഗ് എന്നിവ ഈ ഷോറൂമുകളിലെല്ലാം ലഭ്യമാണ്.
ബ്രാന്‍ഡിനെക്കുറിച്ചും ഈ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
(This story is published from a syndicated feed)
also read: ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിക്കാൻ ആംവേ ഇന്ത്യ