ഒരു ഞായറാഴ്ച വൈകീട്ടാണ് മലപ്പുറം ( Malappuram ) നഗത്തിന് സമീപത്തെ പുതിയ ഈവനിങ് ഡെസ്റ്റിനേഷനായ ‘കൊളായി’ ( Kolayi ) കാണാൻ പോകുന്നത്. ഇവിടെയുള്ള kolayi turf ൽ ഇരുന്ന് കാറ്റുകൊണ്ട് കുറച്ചുനേരം ഫുട്ബാൾ കാണണം. പിന്നെ നല്ല ഭക്ഷണം കഴിക്കണം. ഇതൊക്കെയാണ് ലക്ഷ്യം. കൂടെയുള്ളത് ഒരു വർഷം മുമ്പ് സ്വന്തമാക്കിയ ഹോണ്ട ഹൈനസ് ( honda highness ) എന്ന കരുത്തൻ. എന്‍റെ എല്ലാ യാത്രകളിലും ഇവൻ ഇപ്പോൾ കൂടെയുണ്ട്. ദിവസവും 70 കിലോമീറ്റർ നീളുന്ന യാത്ര. അവ മടുപ്പിക്കാതെ ഓരോ ദിവസവും ഈ രാജാവ് ഹരം നൽകിക്കൊണ്ടോയിരിക്കുന്നു.
കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലൂടെയാണ് യാത്ര. മീറ്ററിലെ സൂചി 80ന് മുകളിൽ എത്തിയിട്ടുണ്ട്. വണ്ടി ഒരു കുലുക്കവുമില്ലാതെ മുന്നോട്ടുകുതിക്കുകയാണ്. ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞപ്പോഴേക്കും ആലത്തൂർപടിയിലെത്തി.
ഇവിടത്തെ ജുമാമസ്ജിദ് കഴിഞ്ഞ് തൊട്ടുടനെ വലത്തോട്ട് ഒരു റോഡുണ്ട്. അതിലൂടെയാണ് കൊളായി പോകേണ്ടത്. ഇൻഡിക്കേറ്ററിട്ട് വണ്ടി തിരിച്ചു. ഇനി തനി നാട്ടിൻപുറത്തു കൂടിയാണ് യാത്ര. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. വളവുകളും കയറ്റങ്ങളും നിറഞ്ഞ റോഡ്. സ്പീഡ് പതിയെ കുറഞ്ഞു.
എ.ബി.എസും ട്രാക്ഷൻ കൺട്രോളറും
റോഡിൽ നിറയെ മണ്ണാണ്. കുന്നിൻ മുകളിൽ ധാരാളം ക്വാറികളുണ്ട്. അവിടെനിന്ന് കല്ലുമായി ലോറികൾ പോയതിന്‍റെ ലക്ഷണങ്ങളാണ്. എന്നാലും ട്രാക്ഷൻ കൺട്രോളർ ഉള്ളതിനാൽ വാഹനത്തിന് നല്ല പിടിത്തം കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ പൊടിയിൽ തെന്നാതിരിക്കാൻ അത് സഹായിക്കുന്നു.
ഏതാനും ദൂരം കഴിഞ്ഞപ്പോഴേക്കും വലിയ വളവുകളെത്തി. പെട്ടെന്നാണ് ഒരു കാർ മുന്നിൽ ചാടിയത്. ഉടനെ രണ്ട് ബ്രേക്കും കൂട്ടിപ്പിടിച്ചു. എ.ബി.എസും രണ്ട് ടയറിലും ഡിസ്ക് ബ്രേക്കുമെല്ലാം ഹോണ്ട വെറുതെയല്ല കൊടുത്തതെന്ന് മനസ്സിലായി.
200 മീറ്റർ കഴിഞ്ഞതോടെ കയറ്റത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കയറ്റമെന്ന് പറഞ്ഞാൽ അപാര കയറ്റം. ആക്സിലേറ്റർ പതിയെ കൊടുത്തുകൊണ്ടേയിരുന്നു. അത്യാവശ്യം കയറ്റമെല്ലാം നാലിൽ തന്നെ കയറി. അതിനുശേഷം ഗിയർ സെക്കൻഡിലേക്ക് മാറ്റി. ഇതോടെ ആശാൻ കൂടുതൽ ചടുലമായി. ഒരു വർഷത്തെ ഉപയോഗത്തിനിടെ എനിക്ക് മനസ്സിലായ ഒരു കാര്യമാണിത്. ഗിയർ അഞ്ചിൽ പോകുമ്പോൾ പെട്ടെന്ന് കയറ്റം വന്നാൽ മൂന്നിലേക്ക് ഇടേണ്ട ആവശ്യം ഇല്ല. നാലിൽ തന്നെ നല്ല പവറിൽ കയറും. മൂന്നിലേറെ പവർ നാലിനാണ് എന്ന് തോന്നിയിട്ടുണ്ട്. അതൊരു അർത്ഥത്തിൽ സഹയാവുമാണ്. എൻജിൻ ഇടിക്കാതെ യാത്ര തുടരാൻ സാധിക്കും.
കാഴ്ചകൾ അനവധി
കുന്നിൽ മുകളിൽ എത്തിയതോടെ വിശാലമായ കാഴ്ചകൾ വിരുന്നെത്തി. ആദ്യം തന്നെ കാണുക പണിതീരാത്ത കെട്ടിടങ്ങളാണ്. മഅ്ദിൻ അക്കാദമിക്ക് കീഴിലുള്ളവയാണ് അവ. അവരുടെ പുതിയ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉയർന്നുവരുന്നത്. പാതയോരത്തുള്ള നിർമാണം നടക്കുന്ന ഫ്ലാറ്റിന് മുന്നിൽ വാഹനം നിർത്തി. വലിയ വികസനങ്ങളാണ് ഇവിടെ വരുന്നത്.
അവിടെനിന്ന് മുകളിലേക്ക് ഒരു റോഡ് പോകുന്നുണ്ട്. അതുവഴി പോയാൽ മഞ്ചേരി-മലപ്പുറം റോഡിലെ ഇരുമ്പുഴിയിലെത്തും. അതായത് മഞ്ചേരിയിൽനിന്ന് വരുന്നവർക്ക് അതുവഴിയും വരാം. തൊട്ടുമുന്നിൽ കണ്ട റെസ്റ്റോറന്റിൽ കയറി. പേര് ജ്യൂസ് ബോക്സ്. ഓരോ ഓറഞ്ച് ജ്യൂസും സാൻഡ്വിച്ചും ഓർഡർ ചെയ്തു.
കാറ്റിന്‍റെ അകമ്പടിയിൽ Kolayi turf ലെ പന്തുകളി
റെസ്റ്റോറന്റിന്റെ തൊട്ടുപിറകിലായി വലിയ ടർഫുണ്ട് ( Kolayi turf ). ഞായാറാഴ്ച വൈകുന്നേരമായതിനാൽ യുവാക്കൾ ഫുട്ബാൾ കളിക്കുകയാണ്. അത്യാവശ്യം വലിയ ടർഫ് തന്നെയാണിവിടെയുള്ളത്. ഒരേ സമയം രണ്ട് കളികൾ വരെ വേണമെങ്കിൽ ഈ ടർഫിൽ കളിക്കാം. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസവും കേരളത്തിന്‍റെ കറുത്തമുത്തുമായ ഐഎം വിജയൻ ( IM Vijayan ) ആണ് ഈ ടർഫ് ഉദ്ഘാടനം ചെയ്തത്.
റെസ്റ്റോറന്റിൽനിന്ന് നോക്കിയാൽ മുന്നിലെ താഴ്വാരം കാണാം. നമ്മൾ വന്ന ആലത്തൂർപടിയും ദേശീയപാതയുമെല്ലാം മുന്നിൽ തെളിയും. അതിനപ്പുറം മലയാണ്. അവിടെയുള്ള മലപ്പുറത്തിന്‍റെ ‘അവതാർ കുന്നുകളെയും’ കാണാം. ദൂരെ കൂടുതൽ മലനിരകൾ. അവ മിനിഊട്ടിയും ചെരുപ്പടി മലയുമെല്ലാം ആണ്.
റെസ്റ്റോറന്റിലെ ജനൽ വാതിലിനിടയിലൂടെ കാറ്റ് അടിച്ചുവീശുന്നുണ്ട്. തൊട്ടടുത്തുള്ള ടർഫിലും ഇത് തന്നെയാണ് അവസ്ഥ. അവിടെയിരുന്ന് കളി കാണുമ്പോൾ കാറ്റ് അകമ്പടിയായി ഉണ്ടകും. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും കൂടുതൽ ആളുകൾ ഇവിടേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്.
ഒരു ഈവനിങ് ഡെസ്റ്റിനേഷനാണ് കൊളായി. നട്ടുച്ചക്ക് നല്ല ചൂടായിരിക്കുന്നതിനാൽ ഈ ഭാഗത്തേക്ക് അടുക്കാൻ പറ്റില്ല. അതേസമയം, രാവിലെ നിരവധി പേർ ജോഗ്ഗിങ്ങിനായി വരാറുണ്ട്. അപ്പോൾ മറ്റൊരു ഭാവമാണ് കൊളായിക്ക്. മിക്ക പ്രഭാതങ്ങളിലും കോടയുണ്ടാകും.
കുന്നിൻമുകളിലെ മെഡിക്കൽ കോളജ്
ഹൈനസ് എടുത്ത് വീണ്ടും യാത്ര തുടർന്നു. താഴെ പുതിയ ഓഡിറ്റോറിയത്തിന്‍റെ പണി നടക്കുന്നുണ്ട്. റോഡിന് ഇരുവശത്തുമായി പുതിയ ഹോട്ടലുകളും ചായക്കടകളുമെല്ലാം വന്നിട്ടുണ്ട്. ഒന്നിന്‍റെ പേര് വളവിലെ ചായക്കട എന്നാണ്. മറ്റൊന്ന് ഹിൽ ഹബ് റെസ്റ്റോറന്റ്. ഇവക്ക് സമീപം തന്നെ വിവിധതരം അച്ചാറുകളും കുലുക്കി സർബത്തുമെല്ലാം ലഭിക്കുന്ന കടയുണ്ട്. എം.സി.ടി ടീച്ചേഴ്സ് ട്രെയിനിങ് കോളജ് ( MCT TTC ) കഴിഞ്ഞതോടെ കഫേ കൊളായി എന്ന റെസ്റ്റോറന്റെത്തി.
കൊളായിയിലെ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളിലൊന്നാണിത്. വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും പുതുതായി വരുന്ന അൽ അബീർ മെഡിക്കൽ കോളജ് ( Al Abeer Medical college – Malappuram ) ദൃശ്യമായിത്തുടങ്ങി. നിരവധി നിലകളായിട്ടുള്ള കെട്ടിടം. ഇതിന്‍റെ പ്രവൃത്തി തുടങ്ങിയിട്ട് വർഷം കുറെയായി. എന്ന് തീരുമോ ആവോ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു.
മെഡിക്കൽ കോളജ് കെട്ടിടം കഴിഞ്ഞതോടെ മഅ്ദിൻ അക്കാദമിയുടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളിയും കാണാനിടയായി. റോഡിന്‍റെ ഇടത് വശത്ത് യതീംഖാനായാണ്. വലത് വശത്ത് ഉള്ളിലായിട്ട് ആർട്സ് കോളജും ഹയർ സെക്കൻഡറി സ്കൂളുമെല്ലാം ഉണ്ട്.
ഇവയുടെ കവാടം അറേബ്യൻ സ്റ്റൈലിലാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന് മുന്നിൽനിന്ന് ചിത്രമെടുത്താൽ വല്ല ദുബായിയിലുമാണോ എന്ന് കാണുന്നവർ സംശയിച്ചുപോകും. ഞങ്ങളെത്തുമ്പോൾ നവദമ്പതികളുടെ ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. പല ഇൻസ്റ്റാഗ്രാം റീൽസിലും ഈ കവാടം ഇപ്പോൾ പതിവാണ്.
വിരുന്നെത്തിയ മയിലുകൾ
വീണ്ടും മുന്നോട്ട്. റോഡിന്‍റെ ഇടത് ഭാഗത്തായി രണ്ട് വീടുകൾ. അതിലൊന്ന് ഇരുമ്പുഴിയിലുള്ള വ്യക്തിയുടെ ഫാം ഹൗസാണ്. ഈ ഭാഗത്ത് ചെറിയ കാടുണ്ട്. സമീപത്തെ കെട്ടിടത്തിന് മുകളിൽ മയിലുകൾ വിരുന്നെത്തിയിട്ടുണ്ട്. ഇവിടെ കൂടുതൽ സ്ഥാപനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഒരു കാലത്ത് കാടുപിടിച്ചു കിടന്ന ഭാഗമാണിവിടം. പണ്ട് കരിപ്പൂർ എയർപോർട്ടിൽനിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളാറുണ്ടായിരുന്നു.
കുമാമ എന്നായിരുന്നു അന്ന് ഈ ഭാഗത്തെ വിളിച്ചുകൊണ്ടിരുന്നത്. പിന്നീട് ചെങ്കൽ ക്വാറികൾ ധാരാളം വന്നു. അവയുടെ പ്രവർത്തനം തീർന്നതോടെ കോഴി ഫാം, ചകിരി ഫാക്ടറി എന്നിവയെല്ലാം ഈ മലമുകളിൽ ഉദയംകൊണ്ടു. മെഡിക്കൽ കോളജ് കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊളായി മറ്റൊരു ലെവലായി മാറും.
ഇടതുവശത്തായി ക്വാറിയിലേക്ക് പോകുന്ന ഒരു റോഡ് കണ്ടു. വിശാലമായ സ്ഥലം. അങ്ങകലെ സൂര്യൻ ചെമ്പട്ടണിഞ്ഞ് അസ്തമിക്കാനുള്ള ഒരുക്കത്തിലാണ്. പ്രദേശത്തിനാകെ ഓറഞ്ച് നിറം. അവിടെ വെച്ച് ഹൈനസിന്‍റെ ഫോട്ടോ ഷൂട്ട് നടത്തി. ആ വെളിച്ചത്തിൽ ഹൈനസ് കൂടുതൽ സുന്ദരനായിരിക്കുന്നു. നേരെ റോഡ് എത്തിയത് ഒരു ഗ്രൗണ്ടിലേക്കാണ്. പ്രദേശത്തെ കുട്ടികൾ അവിടെ ഫുട്ബാൾ കളിക്കുന്നു. അൽപ്പനേരം കളികണ്ടിരുന്നു. വീണ്ടും തിരിച്ച് റോഡിലേക്ക്.
മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി മറ്റൊരു റെസ്റ്റോറന്റ് കണ്ടു. കൂട്ടത്തിൽ പുതിയതാണ് ഇവൻ. ഹിലികോ പികാന്‍റെ എന്നാണ് പേര്. സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇവിടെയും വിളമ്പുന്നത്. വിലയും മറ്റു റെസ്റ്റോറന്റുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇവിടെനിന്നാലും നല്ല കാഴ്ചയാണ്.
മുകളിലൂടെ കരിപ്പൂരിൽ ഇറങ്ങാൻ പോകുന്ന വിമാനങ്ങൾ കാണാം. താഴ്ഭാഗത്ത് വലിയ താഴ്വാരങ്ങളാണ്. തെങ്ങുകളാണ് നിറയെ. ഒരു ഭാഗത്ത് കാടും. അവിടെയാണ് കർഷകരുടെ പേടിസ്വപ്നമായ മയിലുകളും പന്നികളുമെല്ലാം വിഹരിക്കുന്നത്. ദൂരെ മഞ്ചേരി നഗരത്തിന്‍റെ ഭാഗങ്ങൾ കാണാം. നിരവധി പേർ ഈ കാഴ്ചകളും കണ്ടിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഓരോ ചായകുടിച്ച് അവരുടെ കൂടെ ഞങ്ങളും കൂടി.
സമയം രാത്രിയാകാനായി. നേരെ ഇറക്കിമിറങ്ങി പോയാൽ മാരിയാട് എത്തും. അവിടെനിന്ന് വലത്തോട്ട് പോയാൽ മഞ്ചേരി. ഇടത്തോട്ട് പോയാൽ പൂക്കോട്ടൂരും എത്തും. ഞങ്ങൾ ബൈക്ക് തിരിച്ചു. കൊളായി വ്യൂപോയിന്‍റിന്‍റെ അവിടെ എത്തുമ്പോൾ സൂര്യൻ അസ്തമിച്ച് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്.
മലകൾക്കിടയിലൂടെ വീശുന്ന കാറ്റുകൊണ്ട് അവർ സൊറ പറഞ്ഞിരിക്കുന്നു. പലരും റോഡിലൂടെ ഇറങ്ങിനടക്കുന്നു. അച്ചാറുകളും കുലുക്കിസർബത്തുമെല്ലാം അകത്താക്കുന്നു. അതെ, കൊളായി ശരിക്കുമൊരു ഈവനിങ് ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണ്.
കൊളായിയിൽ വരുമ്പോൾ താഴെ പറയുന്ന ഭക്ഷണശാലകളിൽ കയറാനും ഫുട്ബാൾ ടർഫിലിരുന്ന് കളി കാണാനും മറക്കേണ്ട.
Loaction: ഈ ലിങ്ക് സന്ദർശിക്കുക
Best restaurants at kolayi
Cafe Kolayi: 97783 37002
juice box: 9544667793
Hilico picante: 9037 645353
Kolayi turf
club 20 sports hub ( Kolayi turf contact number ): 6235 11141 , 6235 111151
Distance
Malappuram to Kolayi – 5.1 KM
Nearest Railway station: Tirur, Angadipuram
Tirur to Malappuram – 26 KM
Angadipuram to Malappuram – 20 KM
തിരൂരിൽനിന്നും മലപ്പുറത്തേക്ക് പുലർച്ച അഞ്ച് മുതൽ രാത്രി ഒമ്പത് വരെ ബസുണ്ട്. അങ്ങാടിപ്പുറത്തുനിന്ന് 24 മണിക്കൂറും ബസ് ലഭ്യമാണ്.
Nearest airport: Kozhikode international airport – 18.4 KM
Nearest attractions:
Malappuram Kottakkunnu
Chamakkayam riverside park
Mini ooty
Cheruppadi mala
Honda Highness പൊളിയാണ്
Is Honda highness worth buying ? എന്ന ചോദ്യം ഞാൻ പലപ്പോഴും നേരിടുന്ന ഒന്നാണ്. ഹോണ്ട ഹൈനസ് വാങ്ങണോ അതോ റോയൽ എൻഫീൽഡ് മിറ്റിയോർ വാങ്ങണോ എന്നാണ് പലരുടെയും സംശയം. ഒരു വർഷമായി ഹോണ്ട ഹൈനസ് എന്ന മുത്തിനെ കൈയിൽ കിട്ടിയിട്ട്. ഹോണ്ട മാർക്കറ്റിലറക്കി വലിയ സമയം ആകും മുമ്പെ വീടിന്‍റെ പോർച്ചിൽ ഹൈനസും ഇടംപിടിച്ചിരുന്നു.
ഒരു വർഷമായി മിക്ക യാത്രകൾക്കും ഇവൻ തന്നെയാണ് കൂട്ട്. റൈഡിങ് കംഫർട്ട് പറയേണ്ടതു തന്നെ. 348 സി.സി എൻജിനിൽനിന്നുള്ള മാക്സിമം ലഭിക്കുന്ന 20.8 hp യും 30 nm ടോർക്കും ആ റൈഡിനെ മനോഹരമാക്കുന്നു. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 15 ലിറ്റർ ഉള്ളതിനാൽ ദൂര യാത്രയിൽ ടെൻഷൻ വേണ്ട. കഴിഞ്ഞ ഒരു വർഷമായി ഏകദേശം 40 കിലോമീറ്റർ മൈലേജും ലഭിക്കുന്നുണ്ട് ( Honda highness mileage – 40 km/l ).
ക്ലച്ചെല്ലാം ഹൈപ്പർ സ്മൂത്താണ്. വലിയ എൻജിൻ ആണെങ്കിലും വൈബ്രേഷൻ കുറവാണ്. പിന്നെ സൈലൻസർ നോട്ടും ഹരം നൽകും. എന്നാൽ, ആ ശബ്ദം മറ്റുള്ളവരെ അത്ര അലോസരപ്പെടുത്തുകയുമില്ല. എ.ബി.എസ്, ട്രാക്ഷൻ കൺട്രോളർ, ഡിസ്ക് ബ്രേക്ക് എന്നിവയുള്ളതിനാൽ സുരക്ഷ മേഖല പവർഫുള്ളാണ്.
1000 രൂപയാണ് ശരാശരി സർവിസ് കോസ്റ്റ് വരുന്നത്. അതയാത് കീശയിലൊതുങ്ങുന്ന വിധം വാഹനത്തെ കൊണ്ടുനടക്കാം. ആകെയുള്ള പ്രശ്നമായി തോന്നിയത് സർവിസ് സെന്‍ററുകളുടെ അഭാവമാണ്. Honda bigwing ന് പുറമെ മറ്റു ഹോണ്ട ഷോറൂമുകളിലും ഇവ ലഭ്യമാവുകയാണെങ്കിൽ അടിപൊളിയാകും. അതേസമയം, honda h’ness cb350, cb 350 rs എന്നീ രണ്ട് മോഡലുകൾ ഇപ്പോൾ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കാന്‍റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റുകളിൽ ലഭ്യമാണ്. ആകർഷമായ ഇളവുകളോടെയാണ് വാഹനം സൈനിക മേഖലയിലുള്ളവർക്ക് നൽകുന്നത്. https://afd.csdindia.gov.in/ എന്ന വെബ്സൈറ്റ് വഴി വാഹനം സ്വന്തമാക്കാം.
Compare honda highness and royal enfield meteor
Royal Enfield Meteor 350
- Engine Type: Single-Cylinder, 4 Stroke, Air-Oil Cooled Engine
Displacement: 349 cc
Max Power: 20.2 bhp @ 6,100 rpm
Max Torque: 27 NM @ 4,000 rpm
Fuel Capacity: 15 L
Kerb weight: 191 kg
Height: 1140 mm
Ground clearance: 170 mm
Mileage: 41 km pl
Price: 1.99 lakhs
Honda highness cb350
- Engine Type: 4 Stroke, SI Engine, BS-VI
Displacement: 348.36 cc
Max Power: 21.07 PS @ 5500 rpm
Max Torque: 30 Nm @ 3000 rpm
Fuel Capacity: 15 L
Kerb weight: 181 kg
Height: 1107 mm
Ground clearance: 166 mm
Mileage: 40 km/l
Price: 2.03 lakhs