നെല്ലിയാമ്പതിയിലെ കാഴ്ചകൾ കെഎസ്ആർടിസി ബസിൽ തൊട്ടറിയാം; ചെലവ് 600 രൂപ മാത്രം
സീതാർകുണ്ട്, വരയാടുമല, കേശവൻ പാറ വ്യൂ പോയിൻറ്, സർക്കാർ ഓറഞ്ച് ഫാം, പോത്തുപാറയിലെ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്കുള്ള വഴികളിലൂടെ ബസ് നമ്മളെയും കൂട്ടിക്കൊണ്ടുപോകും
കെഎസ്ആർടിസി ( KSRTC ) ബസിലെ വിൻഡോ സീറ്റ്, കോടയിറങ്ങുന്ന മാമലകൾ, അതിനൊപ്പം മൊബൈൽ ഫോണിലെ മഴപ്പാട്ടും. ഒരു യാത്ര ധന്യമാകാൻ ഇതിൽപ്പരം എന്തുവേണം. ഇത്തരമൊരു യാത്ര ആഗ്രഹിക്കുന്നവർക്കായി പുതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടിക്കാർ. അതാണ് ksrtc budget tours.
കഴിഞ്ഞമാസമാണ് കെഎസ്ആർടിസി മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ( Munnar ) ഉല്ലാസ യാത്ര ആരംഭിച്ചത്. അതിന് പിറകെ അതിരപ്പിള്ളി വെള്ളച്ചാട്ടം ( Athirappilly Water Falls ) വഴി മലക്കപ്പാറയിലേക്കും ബസ് സർവിസ് ആരംഭിച്ചു. ഇതിന് പുറമെ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി ഇത്തരം ഉല്ലാസ യാത്രകൾ നടത്തുന്നുണ്ട്. ഇവയുടെ ജനപ്രീതി ഓരോ ദിവസവും വർധിക്കുകയാണ്. മലപ്പുറം – മൂന്നാർ, മലപ്പുറം – മലക്കപ്പാറ യാത്രയെല്ലാം സൂപ്പർ ഹിറ്റാണ്.
ksrtc bus to nelliyampathi
ഈ പട്ടികയിലേക്ക് പുതിയൊരു സർവിസ് കൂടി ആരംഭിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി. ഇത്തവണ കെഎസ്ആർടിസി കൂട്ടിക്കൊണ്ടുപോകുന്നത് നെല്ലിയാമ്പതിയുടെ കുളിരിലേക്കാണ്. പാലക്കാട് സ്റ്റാൻഡിൽനിന്നാണ് യാത്രയുടെ തുടക്കം. തുടർന്ന് കരിമ്പനപ്പാടങ്ങൾക്ക് നടുവിലൂടെ വേലകളുടെ നാടായ നെന്മാറയിലെത്തും. അവിടെനിന്ന് പോത്തുണ്ടി ഡാം പിന്നിടുന്നതോടെ കാഴ്ചകളുടെ വസന്തം ആരംഭിക്കുകയായി.
നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ സീതാർകുണ്ട്, വരയാടുമല, കേശവൻ പാറ വ്യൂ പോയിൻറ്, സർക്കാർ ഓറഞ്ച് ഫാം, പോത്തുപാറയിലെ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്കുള്ള വഴികളിലൂടെ ബസ് നമ്മളെയും കൂട്ടിക്കൊണ്ടുപോകും. കേശവൻ പാറ വ്യൂ പോയിൻറ് പോലുള്ളയിടങ്ങളിലേക്ക് ചെറിയ രീതിയിലുള്ള ഹൈക്കിങ്ങും യാത്രക്കിടയിൽ ആസ്വദിക്കാൻ അവസരമുണ്ട്. ഇതിന് പുറമെ പോത്തുണ്ടി ഡാമും യാത്രാ പട്ടികയിലുണ്ട്. ഇത്രയും സ്ഥലങ്ങൾ പോയിവരാൻ 600 രൂപ മാത്രമാണ് കെഎസ്ആർടിസി ഈടാക്കുന്നത്.
അടിപൊളി ഭക്ഷണം
പ്രഭാത ഭക്ഷണം, ഉച്ചയൂൺ, വൈകീട്ട് ചായയും ലഘുഭക്ഷണവും എന്നിവ പാക്കേജിൽ ( ksrtc bus to nelliyampathi ) ഉൾപ്പെടും. രാവിലെ ഏഴിന് പാലക്കാട് ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന യാത്ര രാത്രി എട്ടിന് തിരിച്ചെത്തും. എല്ലാ ഞായറാഴ്ചകളിൽ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. 35 പേരാണ് ഒരു ട്രിപ്പിൽ പരമാവധി ഉണ്ടവുക. സംസ്ഥാനത്തിൻെറ ഏത് ഭാഗത്തുള്ളവർക്കും ഈ യാത്ര പ്രയോജനപ്പെടുത്താം. ഇതിൻെറ ആദ്യ സർവിസുകളിൽ വലിയ സ്വീകാര്യതയാണ് സഞ്ചാരികളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഇതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി.സി വിനോദ യാത്രകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യാനും ബന്ധപ്പെടുക: 9495450394, 9947086128, 9249593579.
Trip Details: ksrtc bus to nelliyampathi
Places to visit: | Seetharkundu view point, Varayadumala, kesavan para view point, Government orange farm, Pothupara tea estate, Pothundi Dam. |
Duration: | 7.00 AM to 8.00 PM |
Budget: | Rs 600 |
Starting Point: | Palakkad Ksrtc Bus Depot |
Contact Number: | 9495450394, 9947086128, 9249593579. |
Best visit | June to March |
also read: വനിതകൾക്ക് കിടിലൻ യാത്രാ പാക്കേജുകളുമായി ksrtc tours