കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നാണ് കെഎസ്ആർടിസിയുടെ പൂർണനാമം. എന്നാൽ, ട്രാൻസ്പോർട്ട് കോർപറേഷൻ എന്നതിന് പകരം ടൂറിസം കോർപറേഷൻ എന്ന് വിളിക്കേണ്ട അവസ്ഥയാണിപ്പോൾ. കാരണം, യാത്രാ സർവീസിന് തുല്യമായ രീതിയിൽ ഇപ്പോൾ നമ്മുടെ സ്വന്തം ആനവണ്ടി ഉല്ലാസ യാത്രകളും ( ksrtc tours ) സംഘടിപ്പിക്കുകയാണ്. അതിൽ അവസാനത്തേതാണ് 2022 മാർച്ച് എട്ട് മുതൽ 13 വരെ നടത്തുന്ന ksrtc women’s travel week. നിലവിൽ കെഎസ്ആർടിസി നടത്തുന്ന ടൂർ സർവീസുകൾ ഒരാഴ്ച സ്ത്രീകൾക്ക് മാത്രമായി നടത്തുന്നു എന്നതാണ് പ്രത്യേകത. മറ്റു സമയങ്ങളിൽ എല്ലാവർക്കും ഇതിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം കൊണ്ട് പോയിവരുന്ന യാത്രകളും രണ്ട് ദിവസത്തെ യാത്രകളും ഇതിലുണ്ട്.
കെഎസ്ആർടിസി ഉല്ലാസ യാത്രകൾ – Ksrtc Tours
2021ലാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറുകളുമായി ( ksrtc budget tours ) രംഗത്തുവരുന്നത്. കോവിഡ് കാരണം കേരളമാകെ മാസങ്ങളോളം അടച്ചിട്ട നിലയിലായിരുന്നു. ഇതിനൊരു കുറവ് വന്നതോടെയാണ് കെഎസ്ആർടിസി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കായിരുന്നു ആദ്യത്തെ സർവീസ്. ഇതേ സമയത്തുതന്നെയാണ് മൂന്നാറിലെ കാഴ്ചകളിലൂടെയുള്ള ഏകദിന യാത്രയും ആരംഭിച്ചത്.
അതിനുശേഷം മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ( malappuram – munnar ksrtc bus ) രണ്ട് ദിവസത്തെ യാത്ര പ്രഖ്യാപിച്ചു. ഇതാണ് ശരിക്കും കെഎസ്ആർടിസിയുടെ ഉല്ലാസ യാത്രകളിൽ വഴിത്തിരിവായത്. കേരളത്തിൽ വലിയൊരു വിപ്ലവാണ് ഇത് സൃഷ്ടിച്ചത്. എല്ലാ ആനവണ്ടി പ്രേമികളും ഈ യാത്രയെ ഏറ്റെടുത്തു.
കൊല്ലം ജില്ലയിൽനിന്ന് വരെ ആളുകൾ മലപ്പുറത്തെത്തി മൂന്നാറിലേക്ക് യാത്ര ചെയ്തു. ഇതിന് പിന്നാലെ വരിവരിയായി യാത്രകൾ കെഎസ്ആർടിസി ആരംഭിച്ചു. കേരളത്തിന്‍റെ എല്ലാ ജില്ലകളിൽനിന്നും ഇപ്പോൾ ഇത്തരം ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. നിലമ്പൂർ – വയനാട്, പാലക്കാട് – നെല്ലിയാമ്പതി, ആലപ്പുഴ – മൂന്നാർ തുടങ്ങിയവ ഇതിൽ ചിലത് മാത്രം. കൂടാതെ പുതുവർഷത്തലേന്ന് മലപ്പുറത്തുനിന്ന് കൊച്ചി വരെ ബസിൽ കൊണ്ടുപോവുകയും, രാത്രി കപ്പലിൽ ആഘോഷിക്കാനുള്ള അവസരവും കെഎസ്ആർടിസി ഒരുക്കിയിരുന്നു. വലിയ സ്വീകാര്യതയാണ് ഈ യാത്രക്ക് ലഭിച്ചത്. ഓരോ സർവീസിലും പരമാവധി 48 പേരാണ് ഉണ്ടാവുക. മിക്ക ദിവസങ്ങളിലും ഈ സീറ്റുകൾ നിറഞ്ഞിരുന്നു.
2022 മാർച്ച് മുതൽ കെഎസ്ആർടിസി മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് രണ്ട് പകലും രാത്രിയും നീളുന്ന യാത്ര സംഘടിപ്പിക്കുന്നുണ്ട്. 1600 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ആദ്യ ദിനം തേയില ഫാക്ടറി, മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഡാം, ഫ്ലവർ ഗാർഡൻ എന്നിവയാണ് സന്ദർശിക്കുക. രണ്ടാം ദിനം എട്ടാം മൈൽ വ്യൂ പോയിന്‍റ്, വാകുവറായി വ്യൂ പോയിന്‍റ്, ലക്കം വെള്ളച്ചാട്ടം, മറയൂരിലെ ചന്ദനക്കാടുകൾ, ശർക്കര നിർമാണം, പെരുമല വ്യൂ പോയിന്‍റ്, കന്തല്ലൂരിലെ ആപ്പിൾ തോട്ടം എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസിയിൽ പോകാം.
വനിതാ യാത്രാ വാരം – Women’s Travel Week
വിവിധ യാത്രകളുമായി കെഎസ്ആർടിസി മുന്നോട്ടുപോകുമ്പോഴാണ് അടുത്ത വമ്പൻ പ്രഖ്യാപനം വന്നിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായി നിരവധി യാത്രകളാണ് ഒരുക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളിൽനിന്നും സർവീസുണ്ട്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി യാത്ര പോയിവരാം എന്നതാണ് കെഎസ്ആർടിസി ഉല്ലാസ യാത്രകളുടെ പ്രത്യേകത. അതിനാൽ തന്നെ സ്ത്രീകളെ സംബന്ധിച്ച് ഈ യാത്രകൾ വലിയ ഉപകാരപ്രദമാകും. ഒറ്റക്കും സംഘമായും ഈ യാത്രയിൽ പങ്കുചേരാം. മിക്ക യാത്രകൾക്കും 1000 രൂപയുടെ അടുത്താണ് ഈടാക്കുന്നത്.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് 2022 മാർച്ച് എട്ട് മുതൽ 13 വരെയാണ് ‘വനിതാ യാത്രാ വാരം – Womens Travel Week’ ആഘോഷിക്കുന്നത്. ഈ കാലയളവിൽ കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസ് വനിതകൾക്ക് മാത്രമായി വിനോദ യാത്രകൾ സംഘടിപ്പിക്കും. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന രീതിയിൽ യാത്രകൾ ക്രമീകരിച്ച് നൽകും. മലപ്പുറം, ആലപ്പുഴ ജില്ലകളിൽനിന്നാണ് കൂടുതൽ ട്രിപ്പുകളുള്ളത്. ആലപ്പുഴയിൽനിന്ന് പത്തും മലപ്പുറത്തുനിന്ന് ഒമ്പതും സർവീസുകളാണുള്ളത്.
ഇനി വനിതകൾക്ക് മാത്രമായി മൂന്നാറും മലക്കപ്പാറയും റോസ്മലയും വയനാടും കുമ്പളങ്ങിയുമെല്ലാം ഇനി കെഎസ്ആർടിസി ബസിൽ പോയി കണ്ടുവരാം. ഒപ്പം ലുലു മാളിലേക്കും ചിലയിടങ്ങളിൽനിന്ന് സർവീസുണ്ട്. കൂടാതെ കാട്ടിലൂടെയുള്ള ജംഗിൾ സഫാരിയും ഇതിന്‍റെ ഭാഗമാണ്. ഓരോ ജില്ലയിലെയും യാത്രകൾ നമുക്ക് പരിശോധിക്കാം.
മലപ്പുറം ജില്ല
മലപ്പുറം – മൂന്നാർ
മലപ്പുറം – മലക്കപ്പാറ
മലപ്പുറം – വയനാട്
മലപ്പുറം – കക്കയം ഡാം
9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159 (10:00 am-5:00 pm)
പെരിന്തൽമണ്ണ – വയനാട്
പെരിന്തൽമണ്ണ – മൂന്നാർ
9048848436, 9544088226, 9745611975 (10:00 am-5:00 pm)
നിലമ്പൂർ – വയനാട്
നിലമ്പൂർ – മലക്കപ്പാറ
നിലമ്പൂർ – മൂന്നാർ
7736582069, 9745047521, 9447436967 (10:00 am-5:00 pm)
തൃശൂർ ജില്ല
തൃശൂർ -സാഗരറാണി
തൃശൂർ -മലക്കപ്പാറ
9847851253, 9497382752 (10:00 am-5:00 pm)
ചാലക്കുടി -മലക്കപ്പാറ
ചാലക്കുടി -സാഗരറാണി
ചാലക്കുടി – മൂന്നാർ (ജംഗിൾ സഫാരി)
0480 2701638,9747557737
ഇരിങ്ങാലക്കുട – മലക്കപ്പാറ
ഇരിങ്ങാലക്കുട – നെല്ലിയാമ്പതി
ഇരിങ്ങാലക്കുട – മുസരീസ് യാത്ര
9142626278, 9745459385, 8921163326 (10:00 am-5:00 pm)
ആലപ്പുഴ ജില്ല
ആലപ്പുഴ – മലക്കപ്പാറ
ആലപ്പുഴ – വാഗമൺ – പരുന്തുംപ്പാറ
ആലപ്പുഴ – കുട്ടനാട്
9544258564, 9895505815, 9656277211, 9400203766, 8075034989, 9495442638,
9747557737 (10:00 am-5:00 pm)
ഹരിപ്പാട് – മലക്കപ്പാറ
ഹരിപ്പാട് – റോസ്മല – പാലരുവി
ഹരിപ്പാട് – വാഗമൺ – പരുന്തുംപ്പാറ
89214 51219, 9947812214, 9447975789, 9947573211, 8139092426 (10:00 am-5:00 pm)
മാവേലിക്കര – വാഗമൺ – പരുന്തുംപ്പാറ
മാവേലിക്കര – മലക്കപ്പാറ
മാവേലിക്കര – മൂന്നാർ
മാവേലിക്കര – മൺറോ ഐലൻഡ്
9947110905, 8078167673, 9446313991 (10:00 am-5:00 pm)
പത്തനംതിട്ട ജില്ല
തിരുവല്ല – മലക്കപ്പാറ
തിരുവല്ല – മൺറോ ഐലൻഡ്
തിരുവല്ല – വാഗമൺ – പരുന്തുംപ്പാറ
9744997352, 9074035832, 9961298674, 9447566975, 9744348037 (10:00 am-5:00 pm)
പത്തനംതിട്ട – ലുലുമാൾ – കോവളം
9447566975, 9744348037, 8848452016 (10:00 am-5:00 pm)
കൊല്ലം ജില്ല
കുളത്തൂപ്പുഴ – മലക്കപ്പാറ
കുളത്തുപ്പുഴ – വാഗമൺ – പരുന്തുംപ്പാറ
കുളത്തുപ്പുഴ – മൺറോതുരുത്ത്
9447057841, 9544447201, 9846690903, 9605049722 (10:00 am-5:00 pm)
കൊട്ടാരക്കര – കാപ്പുകാട് – ലുലു മാൾ
9495872381, 9446787046, 9946527285 (10:00 am-5:00 pm)
കൊല്ലം – റോസ്മല – പാലരുവി
7907273399, 9074780146 (10:00 am-5:00 pm)
കോട്ടയം ജില്ല
പാല – മലക്കപ്പാറ
9446587220, 6238385021 (10:00 am-5:00 pm)
കോട്ടയം – മലക്കപ്പാറ
കോട്ടയം – വാഗമൺ – പരുന്തുംപ്പാറ
9947866973, 8547564093 (10:00 am-5:00 pm)
പൊൻകുന്നം – വാഗമൺ – പരുന്തുംപ്പാറ
6238181406, 9447710007, 9400254908, 9447391123 (10:00 am-5:00 pm)
ചങ്ങനാശ്ശേരി – കുമ്പളങ്ങി
9400861738, 9447502658, 8281234932 (10:00 am-5:00 pm)
പാലക്കാട് ജില്ല
പാലക്കാട് – മലക്കപ്പാറ
പാലക്കാട് – നെല്ലിയാമ്പതി
9495450394, 9947086128, 9249593579 (10:00 am – 5:00 pm)
എറണാകുളം ജില്ല
കോതമംഗലം – മൂന്നാർ (ജംഗിൾ സഫാരി)
9447984511, 9446525773 (10:00 am – 5:00 pm)
കോഴിക്കോട് ജില്ല
താമരശ്ശേരി – തുഷാരഗിരി
താമരശ്ശേരി – നെല്ലിയാമ്പതി
താമരശ്ശേരി – മൂന്നാർ
9895218975, 9961062548, 8848490187 (10:00 am – 5:00 pm)
തിരുവനന്തപുരം ജില്ല
നെയ്യാറ്റിൻകര – മൺറോ ഐലൻഡ്
9846067232, 9744067232, 9995707131, 989524483 (10:00 am-5:00 pm)
കണ്ണൂർ ജില്ല
കണ്ണൂർ – വയനാട്
9744852870, 9526863675, 8589995296, 9744262555, 9048298740 (10:00 am-5:00 pm)
18005994011 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം
ksrtc control room:
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471 2463799
സോഷ്യൽ മീഡിയ സെൽ:
വാട്സാപ്പ് – 8129562972
ബഡ്ജറ്റ് ടൂറിസം സെൽ
ഇ-മെയിൽ- btc.ksrtc@kerala.gov.in
malappuram to munnar ksrtc bus booking : 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159
also read: നിലമ്പൂർ ടു വയനാട്; വ്യത്യസ്ത യാത്രയുമായി കെഎസ്ആർടിസി
also read: നെല്ലിയാമ്പതിയിലെ കാഴ്ചകൾ കെഎസ്ആർടിസി ബസിൽ തൊട്ടറിയാം; ചെലവ് 600 രൂപ മാത്രം