സിസ്ലിങ് ഹോട്ട് – ലേയ്സിന്റെ ഏറ്റവും എരിവേറിയ ഉൽപ്പന്നം
കൊച്ചി: ഇന്ത്യയുടെ പ്രിയപ്പെട്ട ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡുകളിലൊന്നായ ലേയ്സ്, സിസ്ലിങ് ഹോട്ട് ( Lays Sizzlin Hot ) എന്ന ശ്രേണി അവതരിപ്പിച്ചു. ലേയ്സിന്റെ ഫ്ലയിമിങ് ഹോട്ട് എന്ന ആഗോള പ്രസിദ്ധമായ റേഞ്ചില്‍നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന സിസ്ലിങ് ഹോട്ട്, ലേയ്സ് ഭവനത്തില്‍നിന്നുള്ള ഏറ്റവും എരിവേറിയ ഉൽപ്പന്നമാണ്.
രാജ്യത്ത് മസാല-ഉപ്പുരുചിയുള്ള സ്നാക്കുകളുടെ ആവശ്യം വർധിച്ച് വരികയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ലേയ്സ് സിസ്സിങ് ഹോട്ട് നിര അവതരിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് വിഭാഗത്തിലെ മുന്‍നിരക്കാരെന്ന നിലയില്‍, ഞങ്ങളുടെ ആഗോള തലത്തിലുള്ള സുപ്രസിദ്ധ പ്ലാറ്റ്ഫോമായ ലെയ്സ് ഫ്ലയിമിങ് ഹോട്ടിനെ അടിസ്ഥാനമാക്കി, ലെയ്സ് സിസ്ലിങ് ഹോട്ട് അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് പെപ്സികോ ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ് കാറ്റഗറി ഹെഡ് അന്‍ഷുല്‍ ഖന്ന പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ കടകളിലും ഇ-കോമേഴ്സ് സ്ഥാപനങ്ങളിലും ലേയ്സ് സിസ്ലിങ് ഹോട്ട്, 10 രൂപക്കും 20 രൂപക്കും ലഭ്യമാണ്.
(This story is published from a syndicated feed)