Site icon MotorBeat

സിസ്ലിങ്​ ഹോട്ട് – ലേയ്‌സിന്‍റെ ഏറ്റവും എരിവേറിയ ഉൽപ്പന്നം

Lays Sizzlin Hot

image courtesy: lay's

കൊച്ചി: ഇന്ത്യയുടെ പ്രിയപ്പെട്ട ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡുകളിലൊന്നായ ലേയ്‌സ്, സിസ്ലിങ്​ ഹോട്ട് ( Lays Sizzlin Hot ) എന്ന ശ്രേണി അവതരിപ്പിച്ചു. ലേയ്‌സിന്‍റെ ഫ്ലയിമിങ്​ ഹോട്ട് എന്ന ആഗോള പ്രസിദ്ധമായ റേഞ്ചില്‍നിന്ന്​ ഉൽപ്പാദിപ്പിക്കപ്പെടുന്ന സിസ്ലിങ്​ ഹോട്ട്, ലേയ്‌സ് ഭവനത്തില്‍നിന്നുള്ള ഏറ്റവും എരിവേറിയ ഉൽപ്പന്നമാണ്.

രാജ്യത്ത് മസാല-ഉപ്പുരുചിയുള്ള സ്‌നാക്കുകളുടെ ആവശ്യം വർധിച്ച്​ വരികയാണെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ലേയ്‌സ് സിസ്സിങ്​ ഹോട്ട് നിര അവതരിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് വിഭാഗത്തിലെ മുന്‍നിരക്കാരെന്ന നിലയില്‍, ഞങ്ങളുടെ ആഗോള തലത്തിലുള്ള സുപ്രസിദ്ധ പ്ലാറ്റ്ഫോമായ ലെയ്സ് ഫ്ലയിമിങ്​ ഹോട്ടിനെ അടിസ്ഥാനമാക്കി, ലെയ്സ് സിസ്ലിങ്​ ഹോട്ട് അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് പെപ്‌സികോ ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ് കാറ്റഗറി ഹെഡ് അന്‍ഷുല്‍ ഖന്ന പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ കടകളിലും ഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലും ലേയ്‌സ് സിസ്ലിങ്​ ഹോട്ട്, 10 രൂപക്കും 20 രൂപക്കും ലഭ്യമാണ്.

(This story is published from a syndicated feed)

Exit mobile version