മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി
കൊച്ചി: എവിഎ ഗ്രൂപ്പിന്‍റെ പ്രധാന ബ്രാന്‍ഡായ മെഡിമിക്സ് പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി. എല്ലാത്തരം മുടികള്‍ക്കും അനുയോജ്യമായതാണ് Medimix Total Care Shampoo.
മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ വേപ്പ്, റോസ് മേരി ഓയില്‍, ഇരട്ടിമധുരം, ടീ ട്രീ ഓയില്‍, ഉമ്മത്ത്, കാട്ടിഞ്ചി, വീറ്റ് പ്രോട്ടീന്‍, കാര്‍കോലരി, ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവ ഉള്‍പ്പടെയുള്ള ഒമ്പത് പച്ച മരുന്നുകളും മറ്റ് പ്രകൃതിദത്ത ചേരുവകളും ചേര്‍ന്നതാണ്. പ്രകൃതിദത്ത ചേരുവകളുടെ ഈ മിശ്രിതം മുടി കൊഴിച്ചില്‍ കുറക്കാനും താരന്‍ നിയന്ത്രിക്കാനും മുടി കണ്ടീഷന്‍ ചെയ്യാനും സഹായിക്കുന്നു.
മുടി കൊഴിച്ചില്‍ കുറക്കുകയും താരന്‍ ചെറുക്കുകയും മാത്രമല്ല, കണ്ടീഷനിങ് കൂടി ലഭ്യമാക്കുന്ന ഒരു ഉൽപ്പന്നം എന്ന ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കിയാണ് മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ അവതരിപ്പിച്ചിരിക്കുന്നതെന്ന് എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ലാഞ്ചന വിവേക് പറഞ്ഞു.
മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപുവില്‍ ഒമ്പത് പ്രകൃതിദത്ത ചേരുവകളുടെ ഉത്തമഗുണങ്ങളുണ്ടെന്നും ഇത് എല്ലാത്തരം മുടിക്കും മികച്ചതാണെന്നും എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പ്രതീക്ഷ അനൂപ് പറഞ്ഞു.
മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ 80, 160 മില്ലിയുടെ ബോട്ടിലുകളില്‍ ദക്ഷിണേന്ത്യയിലെ എല്ലാ റീട്ടെയ്ല്‍ ഔട്ട് ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. വില യഥാക്രമം 65, 125 രൂപയാണ്.
(This story is published from a syndicated feed)
also read: TECNO Phantom X ഇന്ത്യയില്‍ അവതരിപ്പിച്ചു