Finance

നവി ടെക്നോളജീസ് ഐപിഒക്ക്​; ലക്ഷ്യം 3350 കോടി

കൊച്ചി: സച്ചിന്‍ ബന്‍സാല്‍ പ്രമോട്ട് ചെയ്യുന്ന, നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി-എന്‍ഡി-എസ്ഐ) നവി ടെക്നോളജീസ് ലിമിറ്റഡ് ( navi technologies ) പ്രാഥമിക ഓഹരി വില്‍പനക്ക്​ (ഐപിഒ) അനുമതി തേടി സെബിക്ക്​ അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. മൈക്രോ ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 3350 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഐപിഒക്ക്​ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഉപഭോക്തൃ കേന്ദ്രീകൃതവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ സേവനങ്ങളുമായി 2018-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇന്ന് ഡിജിറ്റല്‍ വ്യക്തിഗത വായ്പ, ഭവന വായ്പ, വസ്തു വായ്പ, ആരോഗ്യ ഇൻഷൂറന്‍സ്, അസറ്റ് മാനേജ്മെന്‍റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ചൈതന്യ എന്ന ബ്രാന്‍ഡിന് കീഴില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി വഴി മൈക്രോഫിനാന്‍സ് വായ്പകളും ലഭ്യമാക്കുന്നു. 2021 സാമ്പത്തിക വര്‍ഷം 780 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബോഫ്എ സെക്യൂരിറ്റീസ് ഇന്ത്യ, ക്രെഡിറ്റ് സുയ്സ്സി സെക്യൂരിറ്റീസ് (ഇന്ത്യ), എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.

(This story is published from a syndicated feed)

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!