Site icon MotorBeat

ഹോളി ആഘോഷിക്കാൻ പുതിയ നിറവുമായി ഒല എസ്1 പ്രോ

Ola s1 Pro Gerua

image courtesy: ola electric

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ വിപ്ലവകരമായ ഒല എസ്1 പ്രോ (Ola s1 Pro Gerua) ഹോളിയോട് അനുബന്ധിച്ച്​ വില്‍പ്പനക്കായി ലഭ്യമാക്കും. ഗെറുവാ നിറത്തിലുള്ള സ്പെഷല്‍ എഡിഷനും ഗ്ലോസി ഫിനിഷോടു കൂടി ഒല അവതരിപ്പിക്കുന്നുണ്ട്. ഹോളിയോട് അനുബന്ധിച്ച് മാര്‍ച്ച് 17, 18 തീയതികളില്‍ മാത്രമായിരിക്കും ഈ നിറം ലഭ്യമാകുക.

Ola s1 Pro Gerua

റിസര്‍വേഷന്‍ നടത്തിയ എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 17ന് വാങ്ങാനുള്ള പ്രത്യേക അവസരം ലഭിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാര്‍ച്ച് 18ന് ആയിരിക്കും വാങ്ങാനുള്ള അവസരം ഉണ്ടാവുക. ഗെറുവ നിറം മാര്‍ച്ച് 17, 18 തീയതികളില്‍ മാത്രമായിരിക്കും ലഭിക്കുക. അതിനുശേഷം ഇതു ലഭ്യമാകില്ല.

ഉപഭോക്താക്കള്‍ക്ക് എസ്1 പ്രോയുടെ മനോഹരമായ മറ്റു പത്തു നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനാവും. മുമ്പത്തെ പോലെ പൂര്‍ണമായും ഡിജിറ്റലായി ഒല ആപ്പിലൂടെയുള്ള പണമടക്കല്‍ മാത്രമായിരിക്കും ഉണ്ടാകുക. ഒല എസ്1 പ്രോക്കായുള്ള പുതിയ ഓര്‍ഡറുകൾക്ക്​ അനുസരിച്ചുള്ള ഡെലിവറി ഒല ഫ്യൂച്ചർ ഫാക്ടറിയില്‍നിന്ന് 2022 ഏപ്രില്‍ മുതല്‍ ആരംഭിക്കുകയും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയും ചെയ്യും.

ഏറ്റവും മികച്ച രൂപകല്‍പന, ഏറ്റവും മികച്ച പ്രകടനം, ഏറ്റവും മികച്ച സാങ്കേതികവിദ്യ എന്നിവയുമായി രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള ഉപഭോക്താക്കള്‍ക്ക് എസ്1 പ്രോ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ആധുനികവുമായ ഇരുചക്ര വാഹന ഫാക്ടറിയായ ഒല ഫ്യൂചർ ഫാക്ടറിയില്‍ നിന്നാണ് സ്കൂട്ടറുകള്‍ നിര്‍മിക്കുന്നത്. വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ഡിമാൻഡ്​ നേരിടാന്‍ കമ്പനി ഉൽപ്പാദനവും വിതരണവും വര്‍ധിപ്പിച്ച്​ വരികയാണ്.

ഗെറുവ നിറത്തിലുള്ള ഒല എസ് 1 പ്രോ ഇവിടെ പരിശോധിക്കാം:
www.youtube.com/watch?v=DQuUaBLB18U

(This story is published from a syndicated feed)

Exit mobile version