FinanceLife

വാഹന ഇൻഷുറൻസ്​​ ഓൺലൈനിൽ എടുക്കാനൊരു എളുപ്പവഴി

നിങ്ങളുടെ വാഹനം ഏതുമാകട്ടെ, അവ നിരത്തിലിറങ്ങണമെങ്കിൽ ഇൻഷുറൻസ്​ നിർബന്ധമാണ്​. നേരത്തെ പുതിയ വാഹനം വാങ്ങുന്ന സമയത്ത്​ ഒരു വർഷത്തേക്കുള്ള ഇൻഷുറൻസാണ്​ ലഭിച്ചിരുന്നത്​. എന്നാൽ, പലരും ആ ഇൻഷുറൻസുമായി വർഷങ്ങളോളം ഓടും. വല്ല അപകടവും സംഭവിക്കുമ്പോഴാകും അവർ ഇൻഷുറൻസിനെ കുറിച്ച്​ ഓർക്കുക. പ്രത്യേകിച്ച്​ ബൈക്ക്​ യാത്രികരാണ്​ ഇൻഷുറൻസിന്‍റെ കാര്യത്തിൽ കൂടുതൽ അശ്രദ്ധ പുലർത്തുന്നത്​. ഓൺലൈനായിട്ട്​ കുറഞ്ഞ ചെലവിൽ ഇപ്പോൾ ബൈക്കിന്‍റെ​യടക്കമുള്ള ഇൻഷൂറൻസ്​ എടുക്കാവുന്നതേയുള്ളൂ. പോളിസി ബസാർ എന്ന വെബ്​സൈറ്റിൽനിന്ന്​ മികച്ച നിരക്കിൽ ഇൻഷുറൻസ്​ ലഭിക്കും ( policybazaar two wheeler insurance ).

നിലവിൽ പുതിയ വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ അഞ്ച്​ വർഷത്തേക്കാണ്​ ഇൻഷുറൻസ്​ നൽകുന്നത്​. ആദ്യത്തെ വർഷം ഫുൾ കവർ ഇൻഷുറൻസ്​ ആയിരിക്കും. ബാക്കി നാല്​ വർഷത്തേക്ക്​ തേർഡ്​ പാർട്ടിയും. ഇവ തമ്മിലെ വ്യത്യാസം വഴിയെ മനസ്സിലാക്കാം. ആദ്യവർഷം തീരുമ്പോൾ വേണമെങ്കിൽ തേർഡ്​ പാർട്ടിയിൽ തുടരാം. എന്നാൽ, പുതിയ വാഹനങ്ങൾക്ക്​ എപ്പോഴും ബംബർ ടു ബംബർ പോളിസിയോ ഫസ്റ്റ്​ ക്ലാസ്​ ഇൻഷുറൻസോ ഉണ്ടാകുന്നതാണ്​ നല്ലത്​.

വലിയ പിഴ വരും

ഇനി അഥവാ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ പോലും ഇല്ലെങ്കിൽ ​അവരെ കാത്തിരിക്കുന്നത്​ വലിയ പ്രശ്​നങ്ങളാണ്​. ഇൻഷുറൻസ്​ ഇല്ലാതെ വാഹനം നിരത്തിലിറക്കാൻ പാടില്ലെന്നാണ്​ ചട്ടം. അഥവാ ഇറക്കുകയും​ പൊലീസോ മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരോ​ കാണുകയും ചെയ്താൽ വൻ പിഴ ഈടാക്കും. ഇൻഷുറൻസ്​ ഇല്ലാതെ വാഹനം ഓടിക്കുകയും വല്ല അപകടവും സംഭവിച്ചാൽ പിന്നെ കോടതി കയറാനേ സമയമുണ്ടാകൂ. എതിർകക്ഷിയുടെ പരിക്ക്​ ഗുരുതരമാവുകയും അവർ കേസ്​ കൊടുക്കുകയും ചെയ്താൽ നമ്മുടെ കൈയിൽനിന്ന്​ പൈസയെടുത്ത്​ കൊടുക്കേണ്ടി വരും. പലപ്പോഴും ഇത്​ ലക്ഷങ്ങൾ വരും, പ്രത്യേകിച്ച്​ മരണം സംഭവിക്കുന്ന കേസുകളിൽ. 2000 രൂപ അടക്കാൻ അശ്രദ്ധ കാണിച്ചതിന്​ ചിലപ്പോൾ നൽകേണ്ടി വരിക 10 ലക്ഷം രൂപയായിരിക്കും. അവസാനം വീട്​ വരെ പണയപ്പെടുത്തി തുകയടച്ചവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്​. അതുപോലെ വാഹനം വിൽക്കുമ്പോഴും രജിസ്​ട്രേഷൻ പുതുക്കുമ്പോഴും ഇൻഷുറൻസ്​ നിർബന്ധമാണ്​.

എന്താണ്​ ഐഡിവി?

ഓരോ വാഹനത്തിനും​ കാലപ്പഴക്കത്തിന്​ അനുസരിച്ച്​ ഇൻഷുറൻസ്​ കമ്പനികൾ വില നിശ്ചയിക്കും. അതിനെയാണ്​ ഐഡിവി ( idv – insurance declared value ) എന്ന്​ വിളിക്കുക. വാഹനം ഇടിച്ച്​ പുനരുപയോഗം ചെയ്യാനാവാത്ത വിധം ടോട്ടൽ ലോസ്​ ആവുകയാണെങ്കിൽ ഐഡിവി അടിസ്ഥാന​പ്പെടുത്തിയാണ്​ പണം ലഭിക്കുക. അംഗീകൃത സർവീസ്​ ഏജൻസിയുടെ സഹായത്തോടെയാണ്​, വാഹനം ടോട്ടൽ ലോസ്​ ആയോ എന്ന്​ നിജപ്പെടുത്തുക. അതുപോലെ സെക്കൻഡ്​ ഹാൻഡ്​ കാറിന്​ ലോൺ എടുക്കുമ്പോൾ ഐഡിവിയുടെ 70 ശതമാനം തുകയാകും പരമാവധി ലഭിക്കുക. വാഹനം മോഷണം പോയാലും ഐഡിവി തുകയാണ്​ ലഭിക്കുക.

ടോട്ടൽ ലോസോ വെള്ളം കയറി വാട്ടർ ലോസോ​ ആയ വാഹനം ഇൻഷുറൻസ്​ കമ്പനികൾ ഏറ്റെടുക്കാറാണ്​ പതിവ്​. പകരം ഐഡിവിയിൽ കാണിക്കുന്ന തുക ഉപഭോക്​താവിന്​ നൽകും. തുടർന്ന്​ ഈ വാഹനം അതേ രൂപത്തിൽ കുറഞ്ഞ പൈസക്ക്​ ഇൻഷുറൻസ്​ കമ്പനി വിൽക്കും. ഇങ്ങനെ വിൽക്കുമ്പോൾ മുൻഗണന നിലവിലെ ഉടമക്കാണ്​. അവർക്ക്​ താൽപ്പര്യമില്ലെങ്കിൽ പുതിയ ആളുകൾക്ക്​ നൽകും. മിക്കവാറും ലേലം വിളിച്ചാണ്​ ഈ വാഹനം വിൽപ്പന നടത്താറ്​. ഇങ്ങനെ വാങ്ങുന്നവർ ഈ വാഹനം നന്നാക്കിയെടുത്ത്​ ഉപയോഗിക്കും. കുറഞ്ഞവിലക്ക്​ വാഹനം ലഭിക്കും എന്നതാണ്​ ഇതിന്‍റെ പ്രത്യേകത.

ഏത്​ ഇൻഷുറൻസ്​ ആണെങ്കിലും contract carriage വാഹനത്തിന്‍റെ ല​ഗ്ഗേജ്​ ഏരിയയിൽ ഇരുന്ന്​ സഞ്ചരിച്ചാൽ ​ക്ലെയിം കിട്ടില്ല. ട്രാക്ടർ, ലോറി എന്നിവ ഉദാഹരണം. ലോഡിങ്​ ഏരിയയിൽ ഇരുക്കുമ്പോഴാണ്​​ പ്രശനം. അതേസമയം, ഇത്തരം വാഹനങ്ങളുടെ കാബിനിൽ ഇരിക്കുന്നവർ ക്ലെയിമിന്​ അർഹരാണ്​.

ഇൻഷുറൻസിലെ ആഡ്​ഓൺസ്​

വാഹനത്തിന്​ ഇൻഷുറൻസ്​ എടുക്കുമ്പോൾ അതിൽ അധികമായി ചില പ്രൊട്ടക്ഷനുകൾ നമുക്ക്​ കൂട്ടിച്ചേർക്കാൻ കഴിയും. കുറഞ്ഞ തുകയാണ്​ അധികമായി വരിക. ഉദാഹരണത്തിന്​ എൻജിൻ ​പ്രൊട്ടക്ഷൻ ഉൾപ്പെടുത്തിയാൽ അതിന്​ വരുന്ന തകരാറിന്​ പൈസ ലഭിക്കും. മറ്റൊരു ആഡ്​ഓൺ ആണ്​ വാഹനത്തിന്‍റെ ചാവിക്കുള്ള പ്രൊട്ടക്ഷൻ. ചാവി നഷ്ടപ്പെട്ടാൽ പുതിയത്​ ലഭിക്കാൻ വലിയ തുക നൽകണം. എന്നാൽ, 300 രൂപ കൊടുത്ത്​ പ്രൊട്ടക്ഷൻ എടുത്താൽ ഈ ബുദ്ധിമുട്ടിൽനിന്ന്​ ഒഴിവാകും.

അതുപോലെ  ഇന്ത്യയിൽനിന്ന്​ ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക്​ പോകുന്നവരാണെങ്കിൽ അക്കാര്യം ഇൻഷുറൻസിൽ ഉൾപ്പെടുത്താം. കുറഞ്ഞ തുകയാണ്​ അധികമായി നൽകേണ്ടത്​. ഈ രാജ്യങ്ങളിൽ വെച്ച്​ വല്ല അപകടവും സംഭവിച്ചാൽ ഇൻഷുറൻസ്​ ക്ലെയിം ചെയ്യാനാകും. ഇതുപോലെ ധാരാളം ആഡ്​ഓൺസുകൾ ഇൻഷുറൻസിലുണ്ട്​. ഒരു ഏജന്‍റിനെ സമീപിച്ചാൽ ഇതെല്ലാം അദ്ദേഹം വ്യക്​തമായി പറഞ്ഞുതരും.

വിവിധതരം ഇൻഷുറൻസുകൾ

ബംബർ ടു ബംബർ ഇൻഷുറൻസ്​

ഏറ്റവും മുന്തിയ ഇനം ഇൻഷുറൻസാണിത്​. പുതിയ വാഹനങ്ങൾക്കാണ്​ ഇത്​ എടുക്കാറ്​. ഏതുതരം അപകടം സംഭവിച്ചാലും, അതായത്​ വാഹനത്തിന്​ കേടുപാട്​ സംഭവിക്കുക, വാഹനത്തിനുള്ളിലെ യാത്രക്കാർക്ക്​ പരിക്കേൽക്കുക, വാഹനം ഇടിച്ച്​ മറ്റാർക്കെങ്കിലും പരിക്കേൽക്കുക എന്നിവയെല്ലാം ഇതിനകത്ത്​ കവർ ചെയ്യും. ഇവിടെ പ്രോസസിങ്​ ചാർജ്​ മാത്രമേ നഷ്ടമാകൂ. ബാക്കി മുഴുവൻ തുകയും ലഭിക്കും. അതേസമയം ഇതിന്​ പ്രീമിയം തുക കൂടുതലായിരിക്കും. മുന്നിലെ ബംബർ മുതൽ പിന്നിലെ ബംബർ വരെ ഇൻഷുറൻസിൽ ( bumper to bumper insurance ) ഉൾപ്പെടും.

കോംപ്രഹൻസീവ്​ ഇൻഷുറൻസ്​

ഫസ്റ്റ്​ ക്ലാസ്​ ഇൻഷുറൻസ്​, പാക്കേജ്​ ഇൻഷുറൻസ്​ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇതിന്​ താരതമ്യേന പ്രീമിയം കുറവാണ്​. വാഹനത്തിന്​ സംഭവിക്കുന്ന പരിക്കിൽ ചില ഭാഗങ്ങളിൽ ​​ക്ലെയിം കിട്ടില്ല. പ്രത്യേകിച്ച്​ ബംബർ പോലുള്ള ഫൈബർ, പ്ലാസ്റ്റിക്​ ഭാഗങ്ങൾക്ക്​. കൂടാതെ നന്നാക്കാൻ ആവശ്യമായ മുഴുവൻ തുകയും ലഭിക്കില്ല. വാഹനത്തിന്‍റെ പഴക്കത്തിന്​ അനുസരിച്ചായിരിക്കും വില നിശ്ചയിക്കുക​. പിന്നെ ലേബർ ചാർജിന്‍റെ നിശ്ചിത തുക മാത്രമമേ ഇൻഷുറൻസിൽ ഉൾപ്പെടൂ. സമഗ്രമായ ഇൻുഷറൻസ്​ എന്നാണ്​ ഇതിനെ അർത്ഥമാക്കുന്നതെങ്കിലും ( comprehensive insurance meaning in malayalam ) ചില പണികൾക്ക്​ കിട്ടില്ല എന്ന്​ മനസ്സിലാക്കണം.

ബംബർ ടു ബംബർ, കോംപ്രഹൻസീവ്​ ഇൻഷുറൻസ്​ എന്നിവയുടെ പ്രീമിയം നിരക്കിൽ​ വാഹനത്തിന്‍റെ ഐഡിവിക്കനുസരിച്ച്​ ഏറ്റക്കുറച്ചിലുകളുണ്ടാകും.

തേർഡ്​ പാർട്ടി ഇൻഷുറൻസ്​ ( Third party insurance )

വാഹനം മറ്റൊരാളെ പോയി ഇടിച്ചാൽ അത്​ കവർ ചെയ്യാനുള്ള ഇൻഷുറൻസാണിത്​. വാഹനത്തിലെ ഡ്രൈവർക്കും ഒപ്പമുള്ള യാത്രക്കാർക്കും ഒന്നും ലഭിക്കില്ല. അതേസമയം, ടാക്സി വാഹനം തേർഡ്​ പാർട്ടി ഇൻഷുറൻസ്​ ആണെങ്കിൽ അതിനുള്ളിലുള്ള യാത്രക്കാർക്ക്​ ക്ലെയിം കിട്ടും. ആദ്യ രണ്ട്​ ഇൻഷുറൻസുകളേക്കാൾ കുറഞ്ഞ തുകയാണ് തേർഡ്​ പാർട്ടിയുടെ​ പ്രീമിയം വരിക. വാഹനത്തിന്‍റെ സി.സിക്ക്​ അനുസരിച്ചാണ്​ തുക നിശ്ചയിച്ചിരിക്കുന്നത്​.

തേർഡ്​ പാർട്ടി ഇൻഷുറൻസ്​ നിരക്കുകൾ

ഇൻഷുറൻസ്​ റെഗുലേറ്ററി ആൻഡ്​ ഡെവലപ്​മെന്‍റ്​ അതോറിറ്റി നിർദേശിച്ച നിരക്ക്​. 2022 ഏപ്രിൽ മുതൽ ഈ നിരക്ക്​ പ്രാബല്യത്തിൽ വരും.

ഇരുചക്ര വാഹനങ്ങൾ:

75 സി.സിക്ക്​ താഴെ – 506 രൂപ
75 സി.സിക്കും 150 സി.സിക്കും ഇടയിൽ – 769 രൂപ
150 സി.സിക്കും 350 സി.സിക്കും ഇടയിൽ – 1366 രൂപ
350 സി.സിക്ക്​ മുകളിൽ – 2804 രൂപ

കാറുകൾ:

1000 സി.സിക്ക്​ താഴെ – 2094
1000 സി.സിക്കും 1500 സി.സിക്കും ഇടയിൽ – 3416
1500 സി.സിക്ക്​ മുകളിൽ – 7897

വാണിജ്യ വാഹനങ്ങൾ 16,049 രൂപ മുതൽ 44,242 രൂപ വരെയാകും തേർഡ്​ പാർട്ടി ഇൻഷുറൻസ്​.

(മുകളിൽ നൽകിയ നിരക്കിനോടൊപ്പം സർവീസ്​ ചാർജ്​ അധികമായി ഉണ്ടാകും)

ബൈക്ക്​ ഇൻഷുറൻസ്​ ഓൺലൈനിൽ എടുക്കാം -policybazaar two wheeler insurance

പോളിസി ബസാർ ആപ്പ്​ ഉപയോഗിച്ച്​ എങ്ങനെ ബൈക്ക്​ ഇൻഷുറൻസ്​ എടുക്കാമെന്ന്​ നമുക്ക്​ പരിശോധിക്കാം. ബൈക്കിന്‍റെ ഇൻഷുറൻസ്​ എടുക്കുന്നത്​ ഊന്നിപ്പറയാൻ കാരണം ഇന്ത്യയിൽ ഏറ്റവുമധികമുള്ളത്​ ഇരുചക്ര വാഹനങ്ങൾ ആയതിനാലാണ്​​. മാത്രമല്ല, ബൈക്കുകാർ തന്നെയാണ്​ ഏറ്റവുമധികം ഇൻഷുറൻസ്​ ഇല്ലാതെ ഓടുന്നതും. ഇത്തരക്കാർക്കുള്ള മികച്ച മാർഗമാണ്​ പോളിസി ബസാർ. നിങ്ങളുടെ മൊബൈലിൽ തന്നെ കുത്തിയിരിന്ന്​ പോളിസി തയാറാക്കാം. അതിന്‍റെ നടപടിക്രമങ്ങൾ താഴെ നൽകുന്നു.

1. പോളിസി ബസാർ ആപ്പ്​ തുറക്കുക
2. ടൂ വിലർ ഇൻഷുറൻസ്​ എന്നത്​ ഓപൺ ചെയ്യുക
3. എന്നിട്ട്​ ബൈക്ക്​ നമ്പർ നൽകുക.
തുടർന്ന്​ view free quotes നൽകുക.

ചിലപ്പോൾ ബൈക്കിന്‍റെ വിവരങ്ങൾ​ ഓട്ടോമാറ്റിക്​ ആയി വരും. അതെല്ലെങ്കിൽ ഏത്​ കമ്പനി, മോഡൽ, വേരിയന്‍റ്​, സി.സി, ആർ.ടി.ഒ ഓഫിസ്​ എന്നിവ നൽകുക. പ്രസ്തുത വിവരങ്ങൾ വാഹനത്തിന്‍റെ ആർ.സിയിൽനിന്ന്​ ലഭിക്കും. തുടർന്ന്​ കോംപ്രഹൻസീവ്​ ഇൻഷുറൻസ്​, തേർഡ്​ പാർട്ടി ഇൻഷുറൻസ്​ എന്നിവയുടെ തുക അറിയാം. വിവിധ കമ്പനികളുടെ ഇൻഷുറൻസ്​ ഇതിൽ ലഭ്യമാണ്​. തുകയിൽ ചെറിയ വ്യത്യാസം മാത്രമാണ്​ ഉണ്ടാവുക.

കോംപ്രഹൻസീവ്​ ഇൻഷുറൻസ്​ ആണ്​ എടുക്കുന്നതെങ്കിൽ, നിങ്ങൾ സ്ഥിരമായി വാഹനം നൽകുന്ന വർക്​ഷോപ്പിൽ പ്രസ്തുത ഇൻഷുറൻസ്​ സ്വീകരിക്കുമോ എന്ന്​ പരിശോധിക്കുന്നത്​ നല്ലതാണ്​.

പോളിസി ബസാറിൽനിന്ന്​ ഇൻഷുറൻസ്​ എടുക്കാനുള്ള ലിങ്ക്​: policy bazaar

car insurance buy online

മുകളിൽ നൽകിയത്​ പോലെ സമാനമായ രീതിയിൽ കാർ ഇൻഷുറൻസും പോളിസി ബസാറിൽനിന്ന്​ എടുക്കാം. ഇത്​ കൂടാതെ വിവിധ കമ്പനികളുടെ വെബ്​സൈറ്റിൽനിന്ന്​ ഓൺലൈനായി തന്നെ ഇൻഷുറൻസ്​ എടുക്കാം. ഇതിനെല്ലാം പുറമെ നമ്മുടെ നാട്ടിലെ ഓരോ കവലകളിലും ഇപ്പോൾ ഇൻഷുറൻസ്​ നൽകുന്ന സ്ഥാപനങ്ങൾ ലഭ്യമാണ്​. സർവീസ്​ ചാർജ്​ അൽപ്പം കൂടുമെങ്കിലും വാഹനം അപകടത്തിൽപ്പെടുകയാണെങ്കിൽ ക്ലെയിം ലഭിക്കാൻ ഇവരെ ബന്ധപ്പെടാം. ഇത്​ സാധാരണക്കാരെ സംബന്ധിച്ചിട്ടത്തോളം വലിയ അനുഗ്രഹമാണ്​.

United india, Icici lombard, Hdfc ergo, Bajaj allianz, Iffco tokio, Future generali, Bharti axa, Reliance തുടങ്ങിയവയാണ്​ പ്രധാന വാഹന ഇൻഷുറൻസ്​ കമ്പനികൾ.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!