നിങ്ങളുടെ വാഹനം ഏതുമാകട്ടെ, അവ നിരത്തിലിറങ്ങണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമാണ്. നേരത്തെ പുതിയ വാഹനം വാങ്ങുന്ന സമയത്ത് ഒരു വർഷത്തേക്കുള്ള ഇൻഷുറൻസാണ് ലഭിച്ചിരുന്നത്. എന്നാൽ, പലരും ആ ഇൻഷുറൻസുമായി വർഷങ്ങളോളം ഓടും. വല്ല അപകടവും സംഭവിക്കുമ്പോഴാകും അവർ ഇൻഷുറൻസിനെ കുറിച്ച് ഓർക്കുക. പ്രത്യേകിച്ച് ബൈക്ക് യാത്രികരാണ് ഇൻഷുറൻസിന്‍റെ കാര്യത്തിൽ കൂടുതൽ അശ്രദ്ധ പുലർത്തുന്നത്. ഓൺലൈനായിട്ട് കുറഞ്ഞ ചെലവിൽ ഇപ്പോൾ ബൈക്കിന്റെയടക്കമുള്ള ഇൻഷൂറൻസ് എടുക്കാവുന്നതേയുള്ളൂ. പോളിസി ബസാർ എന്ന വെബ്സൈറ്റിൽനിന്ന് മികച്ച നിരക്കിൽ ഇൻഷുറൻസ് ലഭിക്കും ( policybazaar two wheeler insurance ).
നിലവിൽ പുതിയ വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ അഞ്ച് വർഷത്തേക്കാണ് ഇൻഷുറൻസ് നൽകുന്നത്. ആദ്യത്തെ വർഷം ഫുൾ കവർ ഇൻഷുറൻസ് ആയിരിക്കും. ബാക്കി നാല് വർഷത്തേക്ക് തേർഡ് പാർട്ടിയും. ഇവ തമ്മിലെ വ്യത്യാസം വഴിയെ മനസ്സിലാക്കാം. ആദ്യവർഷം തീരുമ്പോൾ വേണമെങ്കിൽ തേർഡ് പാർട്ടിയിൽ തുടരാം. എന്നാൽ, പുതിയ വാഹനങ്ങൾക്ക് എപ്പോഴും ബംബർ ടു ബംബർ പോളിസിയോ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസോ ഉണ്ടാകുന്നതാണ് നല്ലത്.
വലിയ പിഴ വരും
ഇനി അഥവാ തേർഡ് പാർട്ടി ഇൻഷുറൻസ് പോലും ഇല്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കാൻ പാടില്ലെന്നാണ് ചട്ടം. അഥവാ ഇറക്കുകയും പൊലീസോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കാണുകയും ചെയ്താൽ വൻ പിഴ ഈടാക്കും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുകയും വല്ല അപകടവും സംഭവിച്ചാൽ പിന്നെ കോടതി കയറാനേ സമയമുണ്ടാകൂ. എതിർകക്ഷിയുടെ പരിക്ക് ഗുരുതരമാവുകയും അവർ കേസ് കൊടുക്കുകയും ചെയ്താൽ നമ്മുടെ കൈയിൽനിന്ന് പൈസയെടുത്ത് കൊടുക്കേണ്ടി വരും. പലപ്പോഴും ഇത് ലക്ഷങ്ങൾ വരും, പ്രത്യേകിച്ച് മരണം സംഭവിക്കുന്ന കേസുകളിൽ. 2000 രൂപ അടക്കാൻ അശ്രദ്ധ കാണിച്ചതിന് ചിലപ്പോൾ നൽകേണ്ടി വരിക 10 ലക്ഷം രൂപയായിരിക്കും. അവസാനം വീട് വരെ പണയപ്പെടുത്തി തുകയടച്ചവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അതുപോലെ വാഹനം വിൽക്കുമ്പോഴും രജിസ്ട്രേഷൻ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാണ്.
എന്താണ് ഐഡിവി?
ഓരോ വാഹനത്തിനും കാലപ്പഴക്കത്തിന് അനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ വില നിശ്ചയിക്കും. അതിനെയാണ് ഐഡിവി ( idv – insurance declared value ) എന്ന് വിളിക്കുക. വാഹനം ഇടിച്ച് പുനരുപയോഗം ചെയ്യാനാവാത്ത വിധം ടോട്ടൽ ലോസ് ആവുകയാണെങ്കിൽ ഐഡിവി അടിസ്ഥാനപ്പെടുത്തിയാണ് പണം ലഭിക്കുക. അംഗീകൃത സർവീസ് ഏജൻസിയുടെ സഹായത്തോടെയാണ്, വാഹനം ടോട്ടൽ ലോസ് ആയോ എന്ന് നിജപ്പെടുത്തുക. അതുപോലെ സെക്കൻഡ് ഹാൻഡ് കാറിന് ലോൺ എടുക്കുമ്പോൾ ഐഡിവിയുടെ 70 ശതമാനം തുകയാകും പരമാവധി ലഭിക്കുക. വാഹനം മോഷണം പോയാലും ഐഡിവി തുകയാണ് ലഭിക്കുക.
ടോട്ടൽ ലോസോ വെള്ളം കയറി വാട്ടർ ലോസോ ആയ വാഹനം ഇൻഷുറൻസ് കമ്പനികൾ ഏറ്റെടുക്കാറാണ് പതിവ്. പകരം ഐഡിവിയിൽ കാണിക്കുന്ന തുക ഉപഭോക്താവിന് നൽകും. തുടർന്ന് ഈ വാഹനം അതേ രൂപത്തിൽ കുറഞ്ഞ പൈസക്ക് ഇൻഷുറൻസ് കമ്പനി വിൽക്കും. ഇങ്ങനെ വിൽക്കുമ്പോൾ മുൻഗണന നിലവിലെ ഉടമക്കാണ്. അവർക്ക് താൽപ്പര്യമില്ലെങ്കിൽ പുതിയ ആളുകൾക്ക് നൽകും. മിക്കവാറും ലേലം വിളിച്ചാണ് ഈ വാഹനം വിൽപ്പന നടത്താറ്. ഇങ്ങനെ വാങ്ങുന്നവർ ഈ വാഹനം നന്നാക്കിയെടുത്ത് ഉപയോഗിക്കും. കുറഞ്ഞവിലക്ക് വാഹനം ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ഏത് ഇൻഷുറൻസ് ആണെങ്കിലും contract carriage വാഹനത്തിന്‍റെ ലഗ്ഗേജ് ഏരിയയിൽ ഇരുന്ന് സഞ്ചരിച്ചാൽ ക്ലെയിം കിട്ടില്ല. ട്രാക്ടർ, ലോറി എന്നിവ ഉദാഹരണം. ലോഡിങ് ഏരിയയിൽ ഇരുക്കുമ്പോഴാണ് പ്രശനം. അതേസമയം, ഇത്തരം വാഹനങ്ങളുടെ കാബിനിൽ ഇരിക്കുന്നവർ ക്ലെയിമിന് അർഹരാണ്.
ഇൻഷുറൻസിലെ ആഡ്ഓൺസ്
വാഹനത്തിന് ഇൻഷുറൻസ് എടുക്കുമ്പോൾ അതിൽ അധികമായി ചില പ്രൊട്ടക്ഷനുകൾ നമുക്ക് കൂട്ടിച്ചേർക്കാൻ കഴിയും. കുറഞ്ഞ തുകയാണ് അധികമായി വരിക. ഉദാഹരണത്തിന് എൻജിൻ പ്രൊട്ടക്ഷൻ ഉൾപ്പെടുത്തിയാൽ അതിന് വരുന്ന തകരാറിന് പൈസ ലഭിക്കും. മറ്റൊരു ആഡ്ഓൺ ആണ് വാഹനത്തിന്‍റെ ചാവിക്കുള്ള പ്രൊട്ടക്ഷൻ. ചാവി നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കാൻ വലിയ തുക നൽകണം. എന്നാൽ, 300 രൂപ കൊടുത്ത് പ്രൊട്ടക്ഷൻ എടുത്താൽ ഈ ബുദ്ധിമുട്ടിൽനിന്ന് ഒഴിവാകും.
അതുപോലെ ഇന്ത്യയിൽനിന്ന് ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരാണെങ്കിൽ അക്കാര്യം ഇൻഷുറൻസിൽ ഉൾപ്പെടുത്താം. കുറഞ്ഞ തുകയാണ് അധികമായി നൽകേണ്ടത്. ഈ രാജ്യങ്ങളിൽ വെച്ച് വല്ല അപകടവും സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകും. ഇതുപോലെ ധാരാളം ആഡ്ഓൺസുകൾ ഇൻഷുറൻസിലുണ്ട്. ഒരു ഏജന്‍റിനെ സമീപിച്ചാൽ ഇതെല്ലാം അദ്ദേഹം വ്യക്തമായി പറഞ്ഞുതരും.
വിവിധതരം ഇൻഷുറൻസുകൾ
ബംബർ ടു ബംബർ ഇൻഷുറൻസ്
ഏറ്റവും മുന്തിയ ഇനം ഇൻഷുറൻസാണിത്. പുതിയ വാഹനങ്ങൾക്കാണ് ഇത് എടുക്കാറ്. ഏതുതരം അപകടം സംഭവിച്ചാലും, അതായത് വാഹനത്തിന് കേടുപാട് സംഭവിക്കുക, വാഹനത്തിനുള്ളിലെ യാത്രക്കാർക്ക് പരിക്കേൽക്കുക, വാഹനം ഇടിച്ച് മറ്റാർക്കെങ്കിലും പരിക്കേൽക്കുക എന്നിവയെല്ലാം ഇതിനകത്ത് കവർ ചെയ്യും. ഇവിടെ പ്രോസസിങ് ചാർജ് മാത്രമേ നഷ്ടമാകൂ. ബാക്കി മുഴുവൻ തുകയും ലഭിക്കും. അതേസമയം ഇതിന് പ്രീമിയം തുക കൂടുതലായിരിക്കും. മുന്നിലെ ബംബർ മുതൽ പിന്നിലെ ബംബർ വരെ ഇൻഷുറൻസിൽ ( bumper to bumper insurance ) ഉൾപ്പെടും.
കോംപ്രഹൻസീവ് ഇൻഷുറൻസ്
ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ്, പാക്കേജ് ഇൻഷുറൻസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇതിന് താരതമ്യേന പ്രീമിയം കുറവാണ്. വാഹനത്തിന് സംഭവിക്കുന്ന പരിക്കിൽ ചില ഭാഗങ്ങളിൽ ക്ലെയിം കിട്ടില്ല. പ്രത്യേകിച്ച് ബംബർ പോലുള്ള ഫൈബർ, പ്ലാസ്റ്റിക് ഭാഗങ്ങൾക്ക്. കൂടാതെ നന്നാക്കാൻ ആവശ്യമായ മുഴുവൻ തുകയും ലഭിക്കില്ല. വാഹനത്തിന്‍റെ പഴക്കത്തിന് അനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. പിന്നെ ലേബർ ചാർജിന്‍റെ നിശ്ചിത തുക മാത്രമമേ ഇൻഷുറൻസിൽ ഉൾപ്പെടൂ. സമഗ്രമായ ഇൻുഷറൻസ് എന്നാണ് ഇതിനെ അർത്ഥമാക്കുന്നതെങ്കിലും ( comprehensive insurance meaning in malayalam ) ചില പണികൾക്ക് കിട്ടില്ല എന്ന് മനസ്സിലാക്കണം.
ബംബർ ടു ബംബർ, കോംപ്രഹൻസീവ് ഇൻഷുറൻസ് എന്നിവയുടെ പ്രീമിയം നിരക്കിൽ വാഹനത്തിന്‍റെ ഐഡിവിക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകും.
തേർഡ് പാർട്ടി ഇൻഷുറൻസ് ( Third party insurance )
വാഹനം മറ്റൊരാളെ പോയി ഇടിച്ചാൽ അത് കവർ ചെയ്യാനുള്ള ഇൻഷുറൻസാണിത്. വാഹനത്തിലെ ഡ്രൈവർക്കും ഒപ്പമുള്ള യാത്രക്കാർക്കും ഒന്നും ലഭിക്കില്ല. അതേസമയം, ടാക്സി വാഹനം തേർഡ് പാർട്ടി ഇൻഷുറൻസ് ആണെങ്കിൽ അതിനുള്ളിലുള്ള യാത്രക്കാർക്ക് ക്ലെയിം കിട്ടും. ആദ്യ രണ്ട് ഇൻഷുറൻസുകളേക്കാൾ കുറഞ്ഞ തുകയാണ് തേർഡ് പാർട്ടിയുടെ പ്രീമിയം വരിക. വാഹനത്തിന്‍റെ സി.സിക്ക് അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്.
തേർഡ് പാർട്ടി ഇൻഷുറൻസ് നിരക്കുകൾ
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നിർദേശിച്ച നിരക്ക്. 2022 ഏപ്രിൽ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും.
ഇരുചക്ര വാഹനങ്ങൾ:
75 സി.സിക്ക് താഴെ – 506 രൂപ
75 സി.സിക്കും 150 സി.സിക്കും ഇടയിൽ – 769 രൂപ
150 സി.സിക്കും 350 സി.സിക്കും ഇടയിൽ – 1366 രൂപ
350 സി.സിക്ക് മുകളിൽ – 2804 രൂപ
കാറുകൾ:
1000 സി.സിക്ക് താഴെ – 2094
1000 സി.സിക്കും 1500 സി.സിക്കും ഇടയിൽ – 3416
1500 സി.സിക്ക് മുകളിൽ – 7897
വാണിജ്യ വാഹനങ്ങൾ 16,049 രൂപ മുതൽ 44,242 രൂപ വരെയാകും തേർഡ് പാർട്ടി ഇൻഷുറൻസ്.
(മുകളിൽ നൽകിയ നിരക്കിനോടൊപ്പം സർവീസ് ചാർജ് അധികമായി ഉണ്ടാകും)
ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ എടുക്കാം -policybazaar two wheeler insurance
പോളിസി ബസാർ ആപ്പ് ഉപയോഗിച്ച് എങ്ങനെ ബൈക്ക് ഇൻഷുറൻസ് എടുക്കാമെന്ന് നമുക്ക് പരിശോധിക്കാം. ബൈക്കിന്‍റെ ഇൻഷുറൻസ് എടുക്കുന്നത് ഊന്നിപ്പറയാൻ കാരണം ഇന്ത്യയിൽ ഏറ്റവുമധികമുള്ളത് ഇരുചക്ര വാഹനങ്ങൾ ആയതിനാലാണ്. മാത്രമല്ല, ബൈക്കുകാർ തന്നെയാണ് ഏറ്റവുമധികം ഇൻഷുറൻസ് ഇല്ലാതെ ഓടുന്നതും. ഇത്തരക്കാർക്കുള്ള മികച്ച മാർഗമാണ് പോളിസി ബസാർ. നിങ്ങളുടെ മൊബൈലിൽ തന്നെ കുത്തിയിരിന്ന് പോളിസി തയാറാക്കാം. അതിന്‍റെ നടപടിക്രമങ്ങൾ താഴെ നൽകുന്നു.
1. പോളിസി ബസാർ ആപ്പ് തുറക്കുക
2. ടൂ വിലർ ഇൻഷുറൻസ് എന്നത് ഓപൺ ചെയ്യുക
3. എന്നിട്ട് ബൈക്ക് നമ്പർ നൽകുക.
തുടർന്ന് view free quotes നൽകുക.
ചിലപ്പോൾ ബൈക്കിന്‍റെ വിവരങ്ങൾ ഓട്ടോമാറ്റിക് ആയി വരും. അതെല്ലെങ്കിൽ ഏത് കമ്പനി, മോഡൽ, വേരിയന്‍റ്, സി.സി, ആർ.ടി.ഒ ഓഫിസ് എന്നിവ നൽകുക. പ്രസ്തുത വിവരങ്ങൾ വാഹനത്തിന്‍റെ ആർ.സിയിൽനിന്ന് ലഭിക്കും. തുടർന്ന് കോംപ്രഹൻസീവ് ഇൻഷുറൻസ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയുടെ തുക അറിയാം. വിവിധ കമ്പനികളുടെ ഇൻഷുറൻസ് ഇതിൽ ലഭ്യമാണ്. തുകയിൽ ചെറിയ വ്യത്യാസം മാത്രമാണ് ഉണ്ടാവുക.
കോംപ്രഹൻസീവ് ഇൻഷുറൻസ് ആണ് എടുക്കുന്നതെങ്കിൽ, നിങ്ങൾ സ്ഥിരമായി വാഹനം നൽകുന്ന വർക്ഷോപ്പിൽ പ്രസ്തുത ഇൻഷുറൻസ് സ്വീകരിക്കുമോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
പോളിസി ബസാറിൽനിന്ന് ഇൻഷുറൻസ് എടുക്കാനുള്ള ലിങ്ക്: policy bazaar
car insurance buy online
മുകളിൽ നൽകിയത് പോലെ സമാനമായ രീതിയിൽ കാർ ഇൻഷുറൻസും പോളിസി ബസാറിൽനിന്ന് എടുക്കാം. ഇത് കൂടാതെ വിവിധ കമ്പനികളുടെ വെബ്സൈറ്റിൽനിന്ന് ഓൺലൈനായി തന്നെ ഇൻഷുറൻസ് എടുക്കാം. ഇതിനെല്ലാം പുറമെ നമ്മുടെ നാട്ടിലെ ഓരോ കവലകളിലും ഇപ്പോൾ ഇൻഷുറൻസ് നൽകുന്ന സ്ഥാപനങ്ങൾ ലഭ്യമാണ്. സർവീസ് ചാർജ് അൽപ്പം കൂടുമെങ്കിലും വാഹനം അപകടത്തിൽപ്പെടുകയാണെങ്കിൽ ക്ലെയിം ലഭിക്കാൻ ഇവരെ ബന്ധപ്പെടാം. ഇത് സാധാരണക്കാരെ സംബന്ധിച്ചിട്ടത്തോളം വലിയ അനുഗ്രഹമാണ്.
United india, Icici lombard, Hdfc ergo, Bajaj allianz, Iffco tokio, Future generali, Bharti axa, Reliance തുടങ്ങിയവയാണ് പ്രധാന വാഹന ഇൻഷുറൻസ് കമ്പനികൾ.