Site icon MotorBeat

1.65 കോടിയുടെ Porsche Macan EV ഇന്ത്യയിൽ അവതരിപ്പിച്ചു

Porsche Macan EV

Porsche Macan EV

ജർമൻ ആഡംബര കാർ നിർമാതാക്കളായ പോർഷെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചു. Taycan എന്ന അത്യാഡംബര ഇവിക്കു ശേഷം Porsche Macan Turbo EVയാണ് ഇത്തവണ ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. മക്കാൻ 4, മക്കാൻ ടർബോ എന്നിവയാണവ. ഇതിൽ രണ്ടാമത്തേത് മാത്രമാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. 2024-ൻ്റെ രണ്ടാം പകുതിയിലായിരിക്കും 1.65 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള എസ്‌യുവയുടെ ഡെലിവറികൾ ആരംഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Porsche Macan EV ; ഡിസൈൻ

ഡിസൈനിൽ, ഇലക്ട്രിക് മക്കാൻ അതിൻ്റെ IC എൻജിൻ പതിപ്പിന് സമാനമാണ്. ഫോർ-പോയിൻ്റ് എൽഇഡി ഡിആർഎൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രെയിംലെസ്സ് ഡോറുകൾ, പിന്നിൽ കണക്റ്റുചെയ്‌ത എൽഇഡി ബാർ, കൂപ്പെ-സ്റ്റൈൽ ബോഡി, 22 ഇഞ്ചിന്റെ അലോയ് വീലുകൾ എന്നിവ കാഴ്ചയിലെ മുഖ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

Porsche Macan EV ;ഇന്റീരിയർ

വളഞ്ഞ 12.6 ഇഞ്ചിന്റെ വലിയ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, 10.9 ഇഞ്ചിന്റെ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, AC കൺട്രോളുകൾക്കുള്ള ഫിസിക്കൽ ബട്ടണുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മുന്നിലെ പാസഞ്ചർക്കുള്ള ഓപ്‌ഷണൽ 10.9 ഇഞ്ച് സ്‌ക്രീൻ എന്നീ ഫീച്ചറുകൾ പോർഷെ മക്കാൻ ടർബോ ഇവിയിൽ സജ്ജമാണ്. അഞ്ച് ഡിഗ്രി പരമാവധി ആംഗിളുള്ള റിയർ-വീൽ സ്റ്റിയറിംഗ്, പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെൻ്റ്, പോർഷെ ട്രാക്ഷൻ മാനേജ്‌മെൻ്റ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ഇവയിൽ ചിലതെല്ലാം ഓപ്ഷണലാണ്.

Porsche Macan EV ; പവർട്രെയിൻ

പോർഷെയുടെ പുതിയ ഇവി ആർക്കിടെക്ചറിലാണ് മക്കാൻ ടർബോ ഇവി നിർമ്മിച്ചിട്ടുള്ളത്. 100kWh ബാറ്ററി പാക്കിൽ നിന്നാണ് ഈ ആഡംബര ഇവിയുടെ കരുത്ത് ഉത്ഭവിക്കുന്നത്. 591 കിലോമീറ്റർ വരെ റേഞ്ചും ഈ ബാറ്ററി പാക്കിന് നൽകാനാവും. 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 21 മിനുട്ടുകൾ മാത്രം മതി. മക്കാൻ ടർബോ ഇവിയുടെ മുന്നിലെയും പിന്നിലെയും ആക്സിലിലുള്ള രണ്ട് മോട്ടോറുകളും ചേർന്ന് 630bhp-യും 1130 Nm ടോർക്കും ഉൽപ്പാദിപ്പിക്കുകയും 3.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Exit mobile version