കൊച്ചി: ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിർമാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള ( summer ) ഏറ്റവും പുതിയ ലിനന്‍ വസ്ത്രങ്ങള്‍ ( Raymond Linen fabrics ) വിപണിയില്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞതും വായു കടക്കുന്നതുമായ ആകര്‍ഷണീയ ശ്രേണിയില്‍ ഇരുനൂറിലേറെ വൈവിധ്യമാര്‍ന്ന വര്‍ണങ്ങളും പ്രിന്‍റുകളും ചെക്കുകളും സ്ട്രൈപ്പുകളുമാണുള്ളത്.
നൈസര്‍ഗികമായ മൃദുലതയും സൗകര്യവും നിലനിർത്തിക്കൊണ്ട് ദീർഘകാലം ഉപയോഗിക്കാവുന്നത് കൂടിയാണ് റെയ്മണ്ട് ലിനന്‍ വസ്ത്രങ്ങള്‍. കറകളെ തടയുന്ന വിധത്തിലുള്ള നാനോ സാങ്കേതികവിദ്യയുടെ പിൻബലത്തിലുള്ള ഫിനിഷിങും ഇതിന്‍റെ സവിശേഷതയാണ്.
വൈവിധ്യമാർന്ന ഡിസൈനുകളുമായി വേനല്‍ക്കാല വസ്ത്ര ശേഖരങ്ങളെല്ലാം ഒരിടത്തു തന്നെ ലഭിക്കുന്ന സൗകര്യമാണ് റെയ്മണ്ട് ലിനന്‍ അവതരിപ്പിക്കുന്നത്.
ഷർട്ടിങ് തുണികളുടെ മേഖലയില്‍ വർഷങ്ങളായി റെയ്മണ്ട് മേധാവിത്തം തുടരുകയാണെന്ന് പുതിയ ശേഖരത്തെ കുറിച്ചു പ്രതികരിക്കവെ റെയ്മണ്ട് ലൈഫ്സ്റ്റൈല്‍ ബിസിനസ് സിഇഒ സുനില്‍ കട്ടാരിയ പറഞ്ഞു. മൃദുവായി കൈകാര്യം ചെയ്യാവുന്ന കൂടുതല്‍ മികച്ച പ്രവർത്തന സൗകര്യം നൽകുന്ന വിപുലമായ വർണ ശ്രേണിയിലുള്ള ഇവ വേനല്‍ക്കാലത്തെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മികച്ച അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയ്മണ്ട് ലിനന്‍ മീറ്ററിന് 1000 മുതല്‍ 9800 രൂപ വരെയുള്ള നിരക്കില്‍ എല്ലാ റെയ്മണ്ട് ഷോപ്പുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.
(This story is published from a syndicated feed)
keep reading: റൊമാന്‍സ് ഓഫ് പോള്‍ക്കി ആഭരണ ശേഖരവുമായി റിവാ ബൈ തനിഷ്ക്