ഹൈനസ് വേണോ, അതോ മിറ്റിയോറോ? രണ്ടിലൊന്നറിയാം…
മെറ്റിയോറും ഹൈനസ്സും , ഒപ്പം കമ്പനികളുടെ ചെറുചരിതവും

വാഹനപ്രേമികളിൽ കാറുകളെക്കാൾ ബൈക്കുകളെ ആരാധിക്കുന്നവരാണ് കൂടുതൽ. എന്നാൽ ബൈക്കുകൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള ബ്രാൻഡുകളാണ് ഇന്ത്യൻ കരുത്തായ റോയൽ എൻഫീൽഡും ജാപ്പനീസ് തനിമയുള്ള ഹോണ്ടയും. ഈ രണ്ട് ഭീമന്മാരും ഒരേ മാർക്കറ്റിൽ, അതായത് ഇന്ത്യയിൽ കൊമ്പ് കോർത്താലോ… ഏതു തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഏതൊരാളും ആശയക്കുഴപ്പത്തിലാവും. 2020 മുതലാണ് ഹോണ്ടയുടെ ഹൈനെസ്സും റോയൽ എൻഫീൽഡിന്‍റെ മെറ്റിയോറും തമ്മിൽ മത്സരം തുടങ്ങിയത്. ഇന്ത്യൻ ബൈക്ക് കമ്പക്കാരെ കൺഫ്യൂഷനിലാക്കിയ ഈ രണ്ടു മോഡലുകളുടെയും താരതമ്യത്തിനു ( hness vs meteor ) മുന്നോടിയായി അവരുടെ നിർമാതാക്കളെ പരിചയപ്പെടാം.
Honda
ലോകത്തെ ഏറ്റവും വലിയ ബൈക്ക് നിർമ്മാതാക്കളാണ് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോണ്ട മോട്ടോർ കമ്പനി. 1946ൽ സ്ഥാപിതമായ കമ്പനി വെറും 13 വർഷം കൊണ്ടാണ് ഈ പട്ടം സ്വന്തമാക്കിയത്. ഇതുവരെ 400 മില്ല്യണിലധികം ബൈക്കുകൾ വിറ്റഴിച്ച ഹോണ്ട പ്രതിവർഷം 14 മില്യൺ internal combustion എഞ്ചിനുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. വാഹനങ്ങൾക്ക് പുറമേ ഇലക്ട്രിക് ജനറേറ്ററുകൾ, വാട്ടർ പമ്പുകൾ, ജെറ്റ് എയർക്രാഫ്റ്റ്, റോബോട്ടിക്സ് എന്നിവയിലും ഹോണ്ട ഇതിനകം മികവ് തെളിയിച്ചു കഴിഞ്ഞു.
Honda bikes in india:
1946 -ലാണ് ജപ്പാനിലെ മിനാട്ടോയിൽ ഹോണ്ട മോട്ടോർ കമ്പനി സ്ഥാപിതമായതെങ്കിലും 1984-ൽ ആയിരുന്നു ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമോട്ടീവ് സംരംഭം തുടക്കം കുറിച്ചത്. പൂനെ ആസ്ഥാനമാക്കിയുള്ള കൈനറ്റിക് എൻജിനീയറിങ് ലിമിറ്റഡുമായി ചേർന്ന് ‘കൈനെറ്റിക് ഹോണ്ട’ എന്ന പേരിൽ ടു-സ്ട്രോക് സ്‌കൂട്ടറുകളുടെ വിപണനമായിരുന്നു അത് നടത്തിയിരുന്നത്. അതേവർഷം തന്നെ ഹീറോ മോട്ടോർകോർപ്പുമായി ചേർന്ന് രൂപംകൊണ്ട ‘ഹീറോ ഹോണ്ട’ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. 1998 ആയപ്പോൾ കൈനെറ്റിക് എൻജിനീയറിങ്ങുമായുള്ള ഹോണ്ടയുടെ ബന്ധം അവസാനിച്ചെങ്കിലും ഹീറോ ഹോണ്ടയുടെ ജൈത്രയാത്ര 2011 വരെ തുടർന്നു. 1999-ൽ സ്ഥാപിതമായ ‘ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടർസ് ഇന്ത്യ ( HSMI )’ ആണ് ഇന്ന് ഇന്ത്യൻ നിരത്തുകളിൽ കാണുന്ന ഹോണ്ട ബൈക്കുകളുടെ ഉപജ്ഞാതാക്കൾ.
ജപ്പാനിലെ ഹോണ്ട മോട്ടോർസിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനി – ‘കൈനെറ്റിക് ഹോണ്ട’, ‘ഹീറോ ഹോണ്ട’, ‘ഹോണ്ട സിയെൽ കാർസ് ഇന്ത്യ’ എന്നിവയ്ക്ക് ശേഷം ഹോണ്ടയുടെ നാലാമത്തെ ഇന്ത്യയിലെ ഓട്ടോമൊബൈൽ സംരംഭമായിരുന്നു. എങ്കിലും 2011ൽ ഹീറോ – ഹോണ്ട സഖ്യം വേർപിരിഞ്ഞ ശേഷമാണ് ഇരുബ്രാൻഡുകളും സ്വന്തം ലേബലിൽ ബൈക്കുകൾ മാർക്കറ്റിലെത്തിക്കാൻ തുടങ്ങിയത്. എന്തൊക്കെയായാലും നാളിതുവരെ ഹോണ്ടയുടെ നെറുകയിലുള്ള കിരീടത്തിന് മങ്ങലേറ്റിട്ടില്ല.
അഹമ്മദാബാദ്, ഹരിയാനയിലെ മനേഷർ, രാജസ്ഥാനിലെ Tapukara, കർണാടകത്തിലെ കോലാർ എന്നിവിടങ്ങളിലെ നാലു പ്ലാന്‍റുകളിൽ ആയിട്ടാണ് HMSI ബൈക്കുകൾ നിർമ്മിക്കുന്നത്.
Royal Enfield
ബൈക്ക് പ്രേമികൾക്കിടയിൽ റോയൽ ഫീൽഡിനോടുള്ള പ്രിയം അനശ്വരമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തിൽ ഒരിക്കലും ഉൽപ്പാദനം നിലക്കാത്ത ഏറ്റവും പഴയ കമ്പനി എന്ന അതുല്യ പദവിയിലെത്താൻ റോയൽ എൻഫീൽഡിന് സാധിച്ചതും.
1955-ൽ എൻഫീൽഡ് മോട്ടോഴ്സ് എന്ന പേരിലായിരുന്നു ഇന്ത്യയിൽ റോയൽ എൻഫീൽഡിന്‍റെ ജനനമെങ്കിലും ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിർമ്മിച്ചത് 1901-ൽ ഇംഗ്ലണ്ടിലെ ‘എൻഫീൽഡ് സൈക്കിൾ കമ്പനി’ ആയിരുന്നു. വിഖ്യാതമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഡിസൈനിന്‍റെ ഉത്ഭവമായിരുന്നു ഇത്. പിന്നീട് ‘മദ്രാസ് മോട്ടോഴ്സ്’ എന്ന കമ്പനി ഇംഗ്ലണ്ടിലെ റോയൽ എൻഫീൽഡിൽനിന്നും ഇന്ത്യയിൽ വിപണനം നടത്താനുള്ള ലൈസൻസ് നേടുകയായിരുന്നു. ഇന്ത്യൻ ബ്രാൻഡായ ഐഷർ മോട്ടോഴ്സ് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമാണ് റോയൽ എൻഫീൽഡ് ഇപ്പോൾ.
ക്ലാസിക് രൂപത്തിലുള്ള റോയൽ എൻഫീൽഡ് ബൈക്കുകളെ ജനങ്ങൾ എല്ലാഴ്പ്പോഴും നെഞ്ചിലേറ്റി. ക്ലാസിക് 350, മെറ്റിയോർ 350, ക്ലാസിക് 500, ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ എന്നിവയുൾപ്പെടെയുള്ള ക്ലാസിക് രൂപകൽപ്പനയുള്ള മോഡേൺ ബൈക്കുകളും ഹിമാലയൻ പോലെ ഓഫ് റോഡിങ് മോട്ടോർ സൈക്കിളുകളുമായി നിരത്തുകളിലും ജനമനസ്സുകളിലും ഇപ്പോഴും നിറസാന്നിധ്യമാണ് കമ്പനി. ചെന്നൈയിലാണ് റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഉൽപ്പാദനം.
Hness vs meteor:
2020 സെപ്റ്റംബറിലായിരുന്നു ഹോണ്ട ഹൈനസ് 350 പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ട് മാസമായപ്പോഴേക്കും എതിരാളിയായ മിറ്റിയോറും രംഗത്തെത്തി. വിപണിയിൽ ഉണ്ടായിരുന്ന തണ്ടർബേഡ് 350ക്ക് പകരക്കാരനായിട്ടായിരുന്നു മിറ്റിയോറിന്‍റെ വരവ്. ഇരു ബൈക്കുകളുടെയും മത്സരം കനത്തു, രണ്ടും ഒന്നിനൊന്നു മെച്ചം. രണ്ടുവർഷമായിട്ടും ഏതെടുക്കണമെന്ന് കരുതി തലപുകയ്ക്കുന്നവർക്കുള്ള ഉത്തരത്തിലാണ് ഇരുബൈക്കുകളും തമ്മിലുള്ള ഞങ്ങളുടെ താരതമ്യം എത്തിച്ചേർന്നിട്ടുള്ളത്.
meteor 350 | h’ness cb350 | |
ride | relaxed and smooth ride | sportier ride |
handling | 3/5 | 4/5 |
Low rpm performance | 4/5 | 3.5/5 |
High rpm performance | 3.5/5 | 4/5 |
Vibration | 3/5 | 4.5/5 |
traction control | no | yes |
braking power | 4/5 | 4/5 |
build quality | 3/5 | 4/5 |
cornering | 3/5 | 4/5 |
gearbox and clutch | 3/5 | 4/5 |
refinement | 2.5/5 | 4/5 |
mileage | 3/5 | 4/5 |
parts availability | 4.5/5 | 3/5 |
price | ₹2,05,844 | ₹1,99,000 |
suspension | 3/5 | 3.5/5 |
pillion seat comfort | 2.5/5 | 4/5 |
off road capability | 2.5/5 | 2/5 |
value for money | 4.3/5 | 4.5/5 |
“സ്പോട്ടിനെസ്സ്, പില്യൺ സീറ്റ് കംഫർട്ട്, ഒപ്പം മികച്ച ക്രൂയിസ് റൈഡും വാഗ്ദാനം ചെയ്യുന്നതാണ് ഹോണ്ട ഹൈനെസ്സ് 350.
സ്മൂത്ത് റൈഡ്, സിറ്റിയിലൂടെ അനായാസം ഓടിക്കാം, കൂടിയ ലഗേജ് സ്പേസ് എന്നിവയാണ് മെറ്റിയോറിന്റെ സവിശേഷത“