Site icon MotorBeat

യോനോ ആപ്പ്​ വഴി എസ്​ബിഐ ഫാസ്​ടാഗ്​; ലളിതം, സുതാര്യം

sbi fastag

കൊച്ചി: യോനോ ആപ് ( yono app ) വഴിയുള്ള ലളിതമായ റീചാര്‍ജ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ എസ്ബിഐ ഫാസ്ടാഗിനെ ( sbi fastag ) വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാക്കുന്നു. യോനോ എസ്ബിഐയില്‍ ലോഗിന്‍ ചെയ്ത് യോനോ പേയില്‍ ക്ലിക്ക് ചെയ്ത് ഫാസ്ടാഗിനായുള്ള ക്വിക് പെയ്‌മെന്‍റ്​ നടത്താനാവും.

ഇതിനു പുറമെ യുപിഐ ഉള്‍പ്പെടെയുള്ള രീതികളിലും റീചാര്‍ജ് ചെയ്യാം. പരിധിയില്ലാത്ത കാലാവധിയുമായെത്തുന്ന ഫാസ്ടാഗ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, ഐഎംപിഎസ് തുടങ്ങിയവയിലൂടെയും റീചാര്‍ജു ചെയ്യാം.

വാഹന ഉടമകള്‍ക്ക് 1800 11 0018 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി എസ്ബിഐയുടെ മൂവ്വായിരത്തോളം പിഒഎസ് കേന്ദ്രങ്ങളില്‍ ഏറ്റവും അടുത്തുള്ളവയിലേക്കുള്ള മാര്‍ഗനിർദേശങ്ങളും തേടാനാവും. രണ്ടു വിഭാഗത്തിലുള്ള ഫാസ്ടാഗ് അക്കൗണ്ടുകളാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി sbi fastag ഒരുക്കിയിട്ടുള്ളത്. പരിമിതമായ കെവൈസിയോടു കൂടിയ എസ്ബിഐ ഫാസ്ടാഗ് അക്കൗണ്ടില്‍ 10,000 രൂപയില്‍ കൂടുതല്‍ അനുവദിക്കില്ല. പ്രതിമാസ റീലോഡ് പരിധിയും 10,000 രൂപയായിരിക്കും.

പൂര്‍ണ കെവൈസിയുള്ള എസ്ബിഐ ഫാസ്ടാഗ് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയിലേറെ സൂക്ഷിക്കാനാവില്ല. ഇതില്‍ പ്രതിമാസ റീലോഡിനു പരിധി ഉണ്ടാകില്ല. പ്രീപെയ്ഡ് അല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ നല്‍കാന്‍ വാഹന ഉടമകളെ സഹായിക്കുന്ന വിധത്തില്‍ വിന്‍ഡ് സ്‌ക്രീനില്‍ പതിക്കുന്നതാണ് എസ്ബിഐ ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ദേശീയ പാതകളിലെ ടോൾബൂത്തുകളിലാണ്​ ഇതിന്‍റെ ഉപയോഗം വരുന്നത്​.

എന്‍ഇടിസി ഫാസ്ടാഗ് 53 ശതമാനം വാര്‍ഷിക വളര്‍ച്ച എന്ന മികച്ച നിലയിലാണ് ഇപ്പോള്‍ മുന്നേറുന്നത്. ഒരു വര്‍ഷം മുമ്പ്​ 15.90 കോടി ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് 2022 ഫെബ്രുവരിയില്‍ 24.36 കോടി ഇടപാടുകളാണ് നടന്നത്.

also read:’പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന വൈഫൈ ഡിവൈസുമായി​ ‘വി’

Exit mobile version