AutoAuto News

പുതിയ കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ

46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്

skoda kodiaq

സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കോകൊഡിയാക്കിന്റെ പുത്തന്‍ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും രണ്ടാം തലമുറയിലേക്ക് കടക്കുമ്പോള്‍ ആഡംബരം, പരിഷ്‌ക്കരണം, ഓഫ്-റോഡ് മികവ്, ഓണ്‍-റോഡ് ഡൈനാമിക്‌സ്, ഏഴ് സീറ്റര്‍ വൈവിധ്യം എന്നിങ്ങനെയുള്ള സിഗ്‌നേച്ചര്‍ സമന്വയവുമായാണ് പുതിയ കോഡിയാക്ക് ഇന്ത്യയിലെത്തുന്നത്. 46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ കോഡിയാക്കിന്റെ ബുക്കിങ്ങ് മെയ് 2ന് ആരംഭിച്ചു.

സ്‌കോഡ ഓട്ടോയുടെ ഈ പ്രീമിയം സ്പോര്‍ട്ലൈന്‍, സെലക്ഷന്‍ എല്‍&കെ വേരിയന്റുകളില്‍ ഏഴ് സീറ്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഛത്രപതി സംഭാജി നഗറിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ അസംബിള്‍ ചെയ്ത കോഡിയാക്ക് 14.86 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് എആര്‍എഐ റേറ്റ് ചെയ്തിട്ടുണ്ട്.

മുന്‍ തലമുറയേക്കാള്‍ 59 മില്ലീമീറ്റര്‍ നീളം അധികമുണ്ട് പുതിയ കോഡിയാക്കിന്. മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്ക്, ഗ്രാഫൈറ്റ് ഗ്രേ, വെല്‍വെറ്റ് റെഡ്, റേസ് ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ പുതിയ കോഡിയാക്ക് ലഭ്യമാണ്. എക്‌സ്‌ക്ലൂസീവ് ബ്രോങ്ക്‌സ് ഗോള്‍ഡും സ്‌പോര്‍ട്ലൈനില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റീല്‍ ഗ്രേയും ലഭിക്കുന്നു. ഈ സ്‌കോഡ ഫ്‌ലാഗ്ഷിപ്പ് 5 വര്‍ഷത്തെ/125,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 വര്‍ഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റന്‍സുമുണ്ട്. സർവീസ് ചെലവ് നന്നായി കുറയ്ക്കുന്നതിന് സ്‌കോഡ സൂപ്പര്‍കെയര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സഹായിക്കും. ഇത് ആദ്യ വര്‍ഷത്തേക്ക് ഉപഭോക്താവിന് സൗജന്യമായി ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!