
മലപ്പുറം: ബെംഗളൂരു ആസ്ഥാനമായ ഓട്ടോമൊബൈൽ കമ്പനിയായ സിംപിൾ എനർജി, കേരളത്തിലെ തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ചുകൊണ്ട് കോഴിക്കോട്ടും മലപ്പുറത്തും പുതിയ ഷോറൂം തുറന്നു. ഡീലർഷിപ്പ് പങ്കാളിയായ എ.എം മോട്ടോഴ്സിലൂടെ സംസ്ഥാനതലത്തിൽ ശക്തമായ വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചകളിൽ കൊല്ലം, അലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ഔട്ട്ലെറ്റുകൾ ഒരുങ്ങും.
എ.എം. മോട്ടോഴ്സ് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിലൊന്നാണ്. വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ 50-ത്തിലധികം 35 നെറ്റ്‌വർക്കുകളുമായി ശക്തമായ സാന്നിധ്യം പുലർത്തുന്നു. “പ്ലാറ്റിനം പ്ലസ് ഡീലർ എന്ന അംഗീകാരം നേടിയ ഇവർ ഇന്ത്യയിലെ മികച്ച അന്താരാഷ്ട്ര ഓട്ടോമൊബൈൽ നിർമ്മാതാവിന്റെ ഡീലർഷിപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
സിംപിൾ എനർജിയുടെ കോഴിക്കോട് ഷോറൂമിന് 870 ചതുരശ്ര അടിയുടെ വിസ്തീർണം ഉണ്ട്, കൂടാതെ 950 മീറ്റർ അകലെയായി 1,264 ചതുരശ്ര അടിയിലൊരു സർവീസ് സെന്ററും ഉണ്ട്. മലപ്പുറം വാറങ്കോടുള്ള ഷോറൂമിന് 613 ചതുരശ്ര അടിയും അതിന് 220 മീറ്റർ അകലെയായി 1,915 ചതുരശ്ര അടിയിലൊരു സർവീസ് സെന്ററും ഉണ്ട്. ഇവിടെയൊക്കെ സിംപിൾ വൺ Gen 1.5. ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ, സിംപിൾ വൺ, മറ്റുപല ആക്സസറികൾ എന്നിവ എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
ലോഞ്ചിനെ കുറിച്ച് സംസാരിക്കെ, സിംപിൾ എനർജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജുമാർ പറഞ്ഞു: “കേരളം എപ്പോഴും ഞങ്ങൾക്കു പ്രതീക്ഷയുള്ള വിപണിയാണ്, ഞങ്ങളുടെ ദീർഘ റേഞ്ചും ഉയർന്ന പ്രകടനശേഷിയുമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഈ വിപണിയിൽ വലിയ സ്വീകാര്യത നേടും എന്ന് ഞങ്ങൾ ആത്മവിശ്വാസികളാണ്. അടുത്ത ആഴ്ചകളിൽ അലപ്പുഴ, കൊല്ലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ഞങ്ങൾ സാന്നിധ്യം വ്യാപിപ്പിക്കും.”
ഇപ്പോൾ സിംപിൾ എനർജി ഇന്ത്യയിലെ പല നഗരങ്ങളിലും 55-ലധികം ഔട്ട്ലെറ്റുകൾ നടത്തുന്നുണ്ട്. കൂടാതെ ഉടൻതന്നെ ആഗ്ര, ഡൽഹി, ഭോപ്പാൽ, പട്ടണ, റാഞ്ചി, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കും വ്യാപനം നടക്കും. വാർത്താ സമ്മേളനത്തിൽ സിംപിൾ എനർജി കോ- ഫൗണ്ടർ ശ്രേശത് മിശ്ര, ജനറൽ മാനേജർ പ്രദീപ് നായർ, എലിവേറ്റ് മൊബിലിറ്റി മലപ്പുറം മാനേജിംഗ് പാർട്ണർമാരായ കെ.എം നിഹാസ്, കെ.എം നിഷാൽ എന്നിവർ പങ്കെടുത്തു.



