Site icon MotorBeat

കായിക താരങ്ങൾക്ക്​ പരിക്കിൽനിന്ന്​ കരകയറാൻ സ്പോർട്​ ഓഫ് ലൈഫ് സംരംഭം

sport of life

Photo by Thirdman from Pexels

കൊച്ചി: ആഗോള മെഡ്ടെക് കമ്പനിയായ ഹെൽത്തിയം മെഡ്ടെക് ( Healthium Medtech Limited ), അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റുമായി (എ.ബി.എഫ്.ടി – The Abhinav Bindra Foundation ) സഹകരിച്ച് സ്പോർട്​ ഓഫ് ലൈഫ് ( sport of life ) സംരംഭം ഉദ്ഘാടനം ചെയ്തു. കായിക പരിക്കുകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും കായികതാരങ്ങൾക്ക്​ ചികിത്സ നൽകാനുമാണ്​ sport of life സംരംഭം ലക്ഷ്യമിടുന്നത്.

കായിക താരങ്ങളെ പരിക്കുകളിൽനിന്ന് കരകയറ്റാനും അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചികിത്സാ-പുനരധിവാസ ചെലവുകൾ ലഭ്യമാക്കി സഹായിക്കാനാണ് അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ശസ്ത്രക്രിയകൾക്ക്​ ആവശ്യമായ ആർത്രോസ്കോപ്പി ഇംപ്ലാന്‍റുകൾ ഹെൽത്തിയം സൗജന്യമായി നൽകും.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഇൻജുറി സർവൈലൻസ്​ റിപ്പോർട്ട്​ അനുസരിച്ച്, കഴിഞ്ഞ വർഷം 14.75 ശതമാനം കളിക്കാർക്ക്​ തോളിനും 13.11 ശതമാനം കളിക്കാർക്ക്​ കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്​. കായിക രംഗത്തേക്കുള്ള തിരിച്ചുവരവിന്‍റെ ആദ്യ രണ്ട് വർഷങ്ങളിൽ ഏകദേശം 74 ശതമാനം കളിക്കാർ കരിയറിന് തന്നെ ഭീഷണിയായ ആന്‍റീരിയർ ക്രൂസിയേറ്റ് ലിഗമെന്‍റ്​ (എ.സി.എൽ) പരിക്കുകൾ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കിനെ തുടർന്നുള്ള ചികിത്സയുടെ ചെലവ് താങ്ങാൻ കഴിയാത്ത താരങ്ങൾക്ക്​ എ.ബി.എഫ്​.ടിയുടെയും ഹെൽത്തിയത്തിന്‍റെയും പിന്തുണയോടെ പരിക്കിൽനിന്ന് മുക്തി നേടാൻ സ്പോർട്​ ഓഫ് ലൈഫ് വഴി അവസരമുണ്ടാവും.

അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റുമായുള്ള സഹകരണത്തിൽ തങ്ങൾ സന്തുഷ്ടരാണെന്നും പരിക്കേറ്റ കായികതാരങ്ങളെ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹെൽത്തിയം മെഡ്ടെക് സി.ഇ.ഒയും എം.ഡിയുമായ അനീഷ് ബഫ്ന പറഞ്ഞു. ഇന്ത്യയിലുടനീളം ആവശ്യക്കാരായ കായിക താരങ്ങളെ, അവരുടെ സ്ഥലങ്ങളിൽ ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ഉപയോഗിച്ച് സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് sport of life സംരംഭമെന്നും അതുവഴി അവർക്ക്​ കായികരംഗത്ത് സജീവമായി തുടരാനാകുമെന്നും അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റ്​ സ്ഥാപകൻ അഭിനവ് ബിന്ദ്ര പറഞ്ഞു. ആദ്യ വർഷത്തിൽ 100 കായികതാരങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ സംരംഭത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(This story is published from a syndicated feed)

Exit mobile version