Site icon MotorBeat

സ്വിഗ്ഗി കൊച്ചിയിലെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിക്കുന്നു

Swiggy Step Ahead

image courtesy: facebook.com/swiggy.in

കൊച്ചി: സ്വിഗ്ഗി അതിന്‍റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിക്കുന്നു. ‘സ്റ്റെപ്പ്-എ ഹെഡ്’ ( Swiggy Step Ahead ) എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം, നിലവില്‍ സ്വിഗ്ഗിയില്‍ ഡെലിവറി എക്‌സിക്യൂട്ടീവുകളായി ജോലിചെയ്യുന്ന ആളുകള്‍ക്ക് മുഴുവന്‍ സമയ മാനേജേരിയല്‍ റോളിലേക്ക് മാറാനുള്ള അവസരം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

കുറച്ചു വര്‍ഷങ്ങളായി സ്വിഗ്ഗിയിൽ ഡെലിവറി ഏജന്‍റായി ജോലിചെയ്യുന്ന ഒരാള്‍ക്ക് ഫ്‌ളീറ്റ് മാനേജറുടെ റോളിനാവശ്യമായ യോഗ്യത കോളേജ് ബിരുദവും, മികച്ച ആശയവിനിമയവും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്. വര്‍ഷങ്ങളായി, നിരവധി സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ ഫ്‌ളീറ്റ് മാനേജര്‍മാരായി ജോലിയില്‍ നിയമിതരായിട്ടുണ്ട്. ഇനിമുതല്‍ എല്ലാ ഫ്‌ളീറ്റ് മാനേജര്‍ നിയമനങ്ങളിലും 20 ശതമാനം ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി റിസര്‍വ് ചെയ്യാനാണ് സ്വിഗ്ഗി ഉദ്ദേശിക്കുന്നത്.

രാജ്യത്തുടനീളമുള്ള 2.7 ലക്ഷത്തിലധികം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വരുമാന അവസരം സാധ്യമാക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഭൂരിഭാഗം പേരും ഈ പ്ലാറ്റ്‌ഫോമില്‍ ജോലിചെയ്യുന്നത് മറ്റൊരു ജോലിക്കിടയിലോ പഠനത്തിനിടയിലോ അല്ലെങ്കില്‍ അധിക വരുമാന സ്രോതസ്സിനുവേണ്ടിയോ ആണ്. എന്നാല്‍, അതില്‍ കൂടുതല്‍ ആവശ്യമുള്ള ചിലരുണ്ട്. ‘സ്റ്റെപ്പ്എഹെഡ്’ എന്നതിലൂടെ, താല്‍പ്പര്യമുള്ളവര്‍ക്ക് വൈറ്റ് കോളർ ജോലികളിലേക്ക് മാറാനും മാനേജര്‍ റോള്‍ ഏറ്റെടുക്കാനും സ്വിഗ്ഗി അവസരം നൽകുന്നു – സ്വിഗ്ഗി ഓപ്പറേഷന്‍ വി.പി. മിഹിര്‍ രാജേഷ് ഷാ പറഞ്ഞു.

നിലവില്‍ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 2.7 ലക്ഷത്തിലധികം ഡെലിവറി പങ്കാളികളുണ്ട്. അവര്‍ക്ക് അപകട ഇന്‍ഷുറന്‍സ്, മെഡിക്കല്‍ കവര്‍, വ്യക്തിഗത വായ്പകള്‍, നിയമസഹായം, കോവിഡ് വരുമാന പിന്തുണ, അടിയന്തരസഹായം, അപകടമോ രോഗമോ ഉണ്ടാകുന്ന സമയത്ത് വരുമാനപിന്തുണ, മരണാനന്തര അവധികള്‍, പിരീഡ് ഓഫ് ടൈം, മെറ്റേണിറ്റി കവര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

(This story is published from a syndicated feed)

keep reading: വേനല്‍ക്കാല ലിനന്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ച്​ റെയ്മണ്ട്

Exit mobile version