TravelTravel News

കൂടുതൽ സുരക്ഷ; ഇ-പാസ്​പോർട്ടുമായി ഇന്ത്യ

ഉയർന്ന നിലവാരത്തിലുള്ള ഡാറ്റ സംരക്ഷണമാണ്​ ഇ-പാസ്​പോർട്ട്​ വാഗ്​ദാനം ചെയ്യുന്നത്​

സുരക്ഷയും തിരിച്ചറിയൽ പ്രക്രിയയും മെച്ചപ്പെടുത്താനായി ഇ-പാസ്​പോർട്ട്​ അവതരിപ്പിച്ച്​ ഇന്ത്യ. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇ-പാസ്​പോർട്ട്​ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്​​. യാത്രയുടെ ഡോക്യമെന്‍റേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലും ആധുനികവതക്​രിക്കുന്നതിലും ഇത്​ സുപ്രധാന ചുവടുവെപ്പായാണ്​ കണക്കാക്കുന്നത്​. പരമ്പരാഗത പാസ്​പോർട്ടും ഇ-പാസ്​പോർട്ടും പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും. പാസ്​പോർട്ട്​ സേവ പ്രോഗ്രാം വേർഷൻ 2.0 യുടെ ഭാഗമായാണ്​ ഇ-പാസ്​പോർട്ട്​ അവതരിപ്പിച്ചിട്ടുള്ളത്​.

പുതിയ ഇ-പാസ്​പോർട്ടിൽ ബിൽറ്റ്​ ഇൻ ആന്‍റിനയും എംബഡഡ്​ റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) ചിപ്പും ഉണ്ട്​. പാസ്​പോർട്ടിന്‍റെ കവറിലാകും ഇവയുണ്ടാവുക. ഇതിലൂടെ വ്യക്​തിയുടെ വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കും. ഇ-പാസ്​പോർട്ടിന്‍റെ മുൻ കവറിൽ സ്വർണ നിറത്തിലുള്ള ചിഹ്​നം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്​.

ഉയർന്ന നിലവാരത്തിലുള്ള ഡാറ്റ സംരക്ഷണമാണ്​ ഇ-പാസ്​പോർട്ട്​ വാഗ്​ദാനം ചെയ്യുന്നത്​. കൃത്രിമത്വം, വ്യജരേഖ ചമയ്ക്കൽ, ഐഡന്‍റിറ്റി മോഷണം എന്നിവയുടെ സാധ്യത കുറയ്​ക്കുന്നു. അന്താരാഷ്ട്ര യാത്രയ്ക്കിടെ തിരിച്ചറിയൽ പരിശോധനകളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ ഇത്​ ഉപയോഗപ്രദമാണ്.

നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിൽ ഇ-പാസ്​പോർട്ട്​ നിലവിൽ ലഭ്യമാണ്​. 2025 മധ്യത്തോടെ രാജ്യത്തെ എല്ലാ പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങൾ വഴിയും ഇവ ലഭ്യമാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

Shameem VK

Web Journalist

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!