Tata Punch ev
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ തങ്ങളുടെ Tata Punch ev അവതരിപ്പിച്ചു. 12.10 ലക്ഷം രൂപയാണ് കേരളത്തിലെ പ്രാരംഭ ഓൺ-റോഡ് വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള പഞ്ച് ഇവി അഞ്ച് വേരിയന്റുകളിലായി ലഭിക്കും. ടാറ്റയുടെ ഇവി നിരയിലേക്കുള്ള നാലാമത്തെ മോഡലാണ് ഇത്.
Tata Punch ev ; ഡിസൈൻ
പഞ്ച് EV അതിന്റെ IC എൻജിൻ മോഡലിന്റെ ആകൃതിയാണ് പിന്തുടരുന്നതെങ്കിലും നെക്‌സോൺ ഇവിയിൽ നിന്ന് ചില ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. ഇത് കാഴ്ചയിൽ പഞ്ച് ഇവിക്ക് പുതിയ രൂപം നൽകുന്നുണ്ട്. മുൻവശത്ത് രണ്ടറ്റവും തമ്മിൽ ചേർന്ന് പ്രകാശിക്കുന്ന എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എയ്‌റോ ഡിസൈൻ ചെയ്ത അലോയ് വീലുകൾ. കൂടാതെ Nexon EV-യിൽ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക് കണ്ട്രോൾ വഴി തുറക്കാനും അടക്കാനും കഴിയുന്ന ചാർജിങ് ഫ്ലാപ്പാണ് പഞ്ച് EV-യിലുള്ളത്. മുൻവശത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. പഞ്ച് ഇവി പത്ത് കളർ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ ഐസി എഞ്ചിൻ പതിപ്പിനേക്കാൾ മുന്നിൽ പഞ്ച് ഇവിയാണ്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രകാശിക്കുന്ന ടാറ്റ ലോഗോയുള്ള ട്വിൻ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച് കപ്പാസിറ്റീവ് ബട്ടണുകളുള്ള പുനർരൂപകൽപ്പന ചെയ്ത ക്ലൈമറ്റ് കണ്ട്രോൾ പാനൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, jewelled ഗിയർ സെലക്ടർ ഡയൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360-ഡിഗ്രി സറൗണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകളും ഈ കുഞ്ഞൻ ഇവിക്കുണ്ട്.
Tata Punch ev ; പവട്രെയിൻ
ടാറ്റ പഞ്ച് EV-യെ നയിക്കുന്നത് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണ്. 25 kWh, 35kWh എന്നിവയാണ് ബാറ്ററി പാക്ക് യൂണിറ്റുകൾ. ആദ്യത്തേത് സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിനൊപ്പം ലഭ്യമാക്കുമ്പോൾ, രണ്ടാമത്തേത് ഉയർന്ന റേഞ്ച് ലഭിക്കുന്ന ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
80bhp/114Nm ഉൽപാദിപ്പിക്കുന്ന 25 kWh ബാറ്ററിയുള്ള വേരിയൻറ്റുകൾക്ക് 315 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്.
35 kWh ബാറ്ററിയുള്ള വേരിയൻറ്റുകൾ 120bhp/190Nm ഉൽപാദിപ്പിക്കുകയും 421 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.
Tata Punch ev ; വില
പുതിയ Tata Punch ev-യുടെ വേരിയന്റുകളും അവയുടെ കേരളത്തിലെ ഓൺ-റോഡ് വിലകളും ചുവടെ ചേർക്കുന്നു:
Smart – 12.09 ലക്ഷം രൂപ
Smart+ – 12.64 ലക്ഷം രൂപ
Adventure – 13.18 ലക്ഷം രൂപ
Adventure Long Range – 14.33 ലക്ഷം രൂപ
Empowered – 14.05 ലക്ഷം രൂപ
Empowered Long Range – 15.96 ലക്ഷം രൂപ
Empowered+ – രൂപ. 14.59 ലക്ഷം രൂപ
Empowered+ Long Range – 16.50 ലക്ഷം രൂപ