EV Zone
Trending

140 കിലോമീറ്റർ റേഞ്ച്​; പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി

കൊച്ചി: ടിവിഎസ് മോട്ടോര്‍ പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ (TVS iQube electric scooter) അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റർ വരെ യാത്ര ചെയ്യാം. ഏഴ് ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീന്‍, ക്ലീന്‍ യുഐ, വോയ്സ് അസിസ്റ്റന്‍സ്, ടിവിഎസ് ഐക്യൂബ് അലക്സ സ്കില്‍സെറ്റ്, ഒടിഎ അപ്ഡേറ്റ്സ്, ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം, വാഹനത്തിന്‍റെ സുരക്ഷ സംബന്ധിച്ച അറിയിപ്പുകള്‍, മള്‍ട്ടിപിള്‍ ബ്ലൂടൂത്ത്, ക്ലൗഡ് കണക്റ്റിവിറ്റി, 32 ലിറ്റര്‍ സ്റ്റോറേജ് തുടങ്ങിയ നിരവധി പുത്തന്‍ സവിശേഷതകളാണ് ഈ പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറിലുള്ളത്​.

5.1 കിലോ വാട്ട് ബാറ്ററി പായ്ക്കില്‍ ടിവിഎസ് ഐക്യൂബ് എസ്ടി, 3.4 കിലോ വാട്ടില്‍ ടിവിഎസ് ഐക്യൂബ് എസ്, ടിവിഎസ് ഐക്യൂബ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി 11 നിറങ്ങളില്‍ മൂന്ന് ചാര്‍ജിങ് ഓപ്ഷനുകളില്‍ ലഭ്യമാകും. ടിവിഎസ് മോട്ടോറിന്‍റെ വെബ്സൈറ്റില്‍ TVS iQube, iQube S മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു. 98,564 രൂപയും 1,08,690 രൂപയുമാണ് (ഡല്‍ഹി ഓണ്‍റോഡ്) യഥാക്രമം വില. ഐക്യൂബ് എസ്ടിയുടെ പ്രീ ബുക്കിങും തുടങ്ങി.

മുമ്പൊരിക്കലും ഇല്ലാത്തതരത്തില്‍ ഉപയോക്താക്കളുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യയില്‍ ലോകോത്തര ഇ.വി ലഭ്യമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ടിവിഎസ് ഐക്യൂബ് എന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

ആവേശകരമായ പുതിയ ടിവിഎസ് ഐക്യൂബ് ശ്രേണിയിലൂടെ ഒരു വലിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് സുഖകരമായ പുത്തന്‍ യാത്രാനുഭവത്തിന് കൂടുതല്‍ അവസരം നല്‍കുകയാണ് കമ്പനിയെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫ്യൂച്ചര്‍ മൊബിലിറ്റി സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.

(This story is published from a syndicated feed)

keep reading: ഇന്ത്യയിലെ മികച്ച ഇലക്​ട്രിക്​ കാറുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!