സ്മാര്‍ട്ട് കണക്റ്റ്, വോയ്സ് അസിസ്റ്റ് ഫീച്ചറുമായി ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സ്
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, സ്മാര്‍ട്ട്കണക്റ്റോടു (SMARTXONNECTTM) കൂടിയ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സ് (tvs jupiter zx) അവതരിപ്പിച്ചു. എപ്പോഴും ഉപഭോക്താക്കളുടെ കൂടുതല്‍ നേട്ടത്തിന് (സിയാദാ കാ ഫൈദ) വേണ്ടി നിലകൊള്ളുന്ന ടിവിഎസ് ജൂപ്പിറ്റര്‍ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടറുകളിലൊന്നാണ്.
110 സിസി സ്കൂട്ടര്‍ വിഭാഗത്തില്‍ ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളെ സഹായിക്കാൻ സ്മാര്‍ട്ട് കണക്റ്റിനൊപ്പം പൂർണമായും ഡിജിറ്റല്‍ കണ്‍സോള്‍, വോയ്സ് അസിസ്റ്റ്, നാവിഗേഷന്‍ അസിസ്റ്റ്, എസ്എംഎസ്/കോള്‍ അലര്‍ട്ടുകള്‍ തുടങ്ങിയ മികച്ച ഇന്‍ക്ലാസ് ടെക്നോളജി ഫീച്ചറുകളാണ് ഇപ്പോള്‍ ഉയര്‍ന്ന മോഡലുകളില്‍ അവതരിപ്പിക്കുന്നത്.
കൂടുതല്‍ സൗകര്യത്തിനായി വോയ്സ് അസിസ്റ്റ് ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന 110 സിസി വിഭാഗത്തിലെ ആദ്യത്തെ സ്കൂട്ടറാണിത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ എക്സ്ക്ലൂസീവ് ടിവിഎസ് കണക്റ്റ് മൊബൈല്‍ ആപ്പിക്കേഷനുമായി ബന്ധിപ്പിക്കാവുന്ന, നൂതനമായ ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണ് ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് പ്ലാറ്റ്ഫോം.
ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍, സാധാരണ ഹെഡ്ഫോണുകള്‍, ബ്ലൂടൂത്ത് കണക്ട് ചെയ്ത ഹെല്‍മെറ്റ് പോലുള്ള ഉപകരണങ്ങള്‍ വഴി ടിവിഎസ് സ്മാര്‍ട്ട് കണക്ട് ആപ്ലിക്കേഷൻ നല്‍കുന്ന വോയ്സ് കമാന്‍ഡുകളിലൂടെ സ്കൂട്ടറുമായി സംവദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് വോയ്സ് അസിസ്റ്റ് ഫീച്ചര്‍. സ്കൂട്ടറിന്‍റെ പ്രതികരണം സ്പീഡോമീറ്ററിലും ഹെഡ്ഫോണുകള്‍ വഴി ഓഡിയോ ഫീഡ്ബാക്കായും ഉപഭോക്താവിന് കാണാം.
ഫീച്ചറുകൾ
സില്‍വര്‍ ഓക്ക് നിറത്തിലുള്ള അകം പാനലുകളുമായാണ് സ്കൂട്ടര്‍ വരുന്നത്. അത് ഈ മുന്‍നിര മോഡലിനെ മറ്റു ട്രിംസില്‍നിന്ന് വേറിട്ടുനിര്‍ത്തി ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. ഈ നൂതന ഫീച്ചറുകള്‍ കൂടാതെ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സിന്‍റെ ( Tvs Jupiter ZX) പുതിയ വകഭേദം ഉയര്‍ന്ന ശൈലിയില്‍ ഒരു പുതിയ ഡിസൈനോടുകൂടിയ ഡ്യുവല്‍ ടോണ്‍ സീറ്റുമുണ്ട്. കൂടാതെ ടിവിഎസ് ജൂപ്പിറ്റര്‍ സീരീസിലെ പുതിയ മോഡലില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖവും സൗകര്യവും നൽകാൻ ഒരു ബാക്ക്റെസ്റ്റും ഉള്‍പ്പെടുത്തി.
ടിവിഎസ് ഇന്‍റലിഗോ ടെക്നോളജി, ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനത്തോടുകൂടിയ ഐ-ടച്ച് സ്റ്റാര്‍ട്ട്, എല്‍ഇഡി ഹെസ്ലാംപ്, രണ്ട് ലിറ്റര്‍ ഗ്ലൗവ് ബോക്സിനൊപ്പം മൊബൈല്‍ ചാര്‍ജര്‍, 21 ലിറ്റര്‍ സ്റ്റോറേജ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് തുടങ്ങിയ സവിശേഷതകളും ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സ് സ്മാര്‍ട്ട് കണക്റ്റിനുണ്ട്.
ടിവിഎസ് ജൂപ്പിറ്ററിന്‍റെ 110 സിസി എൻജിന്‍ 7500 ആര്‍പിഎമ്മില്‍ പരമാവധി 5.8 കിലോവാട്ട് പവര്‍ നല്‍കുന്നു. 5500 ആര്‍പിഎമ്മില്‍ 8.8 എന്‍എം ടോര്‍ക്കും നല്‍കും.
Tvs Jupiter ZX price
ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്സ് സ്മാര്‍ട്ട്കണക്റ്റ് 80,973 രൂപ വിലയില്‍ (എക്സ്ഷോറൂം, ഡല്‍ഹി) മാറ്റ് ബ്ലാക്ക്, കോപ്പര്‍ ബ്രൗണ്‍ എന്നീ രണ്ട് പുതിയ നിറഭേദങ്ങളില്‍ ലഭ്യമാണ്.
(This story is published from a syndicated feed)